ഫിഖ്‌ഹ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇസ്ലാം മതത്തിലെ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മപരമായ കാര്യങ്ങളില്‍ മതവിധികള്‍ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് അഥവാ ഇസ്ലാമിക കര്‍മശാസ്ത്രം എന്ന് പറയുന്നത് (അറബി:فقه).ജ്ഞാനം എന്നാണ് ഫിഖ് ഹ് എന്നതിന്റെ ഭാഷാര്‍ഥം.
[തിരുത്തുക] ഫിഖ്ഹിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍
- വിശുദ്ധ ഖുര്‍ആന്‍
- സുന്നത്ത്: നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു.
- ഇജ്മാഅ: ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ(ഗവേഷണനടത്തുന്ന) പണ്ഡിതന്‍മാരുടെ ഏകോപിച്ചുള്ള അഭിപ്രായം.
- ഖിയാസ്: ഒരു കാര്യത്തിന്റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കുന്നതിന് ഖിയാസ് എന്ന് പറയുന്നു
[തിരുത്തുക] മേഖലകള്‍
പ്രധാനമായും നാലു മേഖലകള്‍ ഫിഖ്ഹിനു കീഴില്‍ വരുന്നു.
- ഇബാദത്ത് (ആരാധനകള്‍): നമസ്കാരം,നോമ്പ്,സകാത്ത്,ഹജ്ജ് തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്നു
- മുആമലാത്ത് (ഇടപാടുകള്‍): കച്ചവടം,അനന്തരവകാശ നിയമങ്ങള്‍
- മുനാകഹാത് (വൈവാഹികം): വിവാഹം,വിവാഹമോചനം
- ജിനായാത് (പ്രതിക്രിയകള്‍): പ്രതികാര നടപടികള്‍,കോടതി വിധികള്‍
[തിരുത്തുക] മതവിധികള്‍
ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മത വിധികള്‍ അഞ്ചായി തരം തിരിച്ചിരിക്കുന്നു.
- വാജിബ്: ചെയ്യുന്നത് പ്രതിഫലാര്‍ഹം,ഉപേക്ഷിക്കല്‍ ശിക്ഷാര്‍ഹം (ഉദാ: അഞ്ചു നമസ്കാരങ്ങള്‍)
- സുന്നത്ത്: ചെയ്യുന്നത് പ്രതിഫലാര്‍ഹം,ഉപേക്ഷിക്കല്‍ ശിക്ഷാര്‍ഹമല്ല.(ഉദാ: സുന്നത്ത് നമസ്കാരങ്ങള്‍ പോലുള്ള ഐച്ഛികനമസ്കാരങ്ങള്‍ - ഇതുകൂടി കാണുക)
- ഹറാം: ചെയ്യല്‍ നിഷിദ്ധം,ശിക്ഷാര്‍ഹം(ഉദാ:വ്യഭിചാരം,മോഷണം)
- കറാഹത്ത്: ഉപേക്ഷിക്കല്‍ പ്രതിഫലാര്‍ഹം,ചെയ്യുന്നത് ശിക്ഷാര്‍ഹമല്ല (ഉദാ:ഒരുകാലില്‍ മാത്രം പാദരക്ഷ ധരിച്ച് നടക്കുക)
- ഹലാല്‍: ചെയ്താലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല.

