സലാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(നിസ്കാരം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
a-നിസ്കരത്തിലേക്ക് പ്രവേശിക്കുന്നു.
b-നിസ്കാരത്തില്‍ നില്‍ക്കുന്നു.
c-റുകൂഅ്.
d-ഇഅ്തിദാല്‍.
e-സുജൂദ്.
f-ഇടയിലെ ഇരുത്തം.
g-രണ്ടാം സുജൂദ്.
h-അത്തഹിയ്യാത്ത്.
i-വലത്തോട്ട് മുഖം തിരിച്ച് സലാം പറയുന്നു.
j-ഇടത്തോട്ട് മുഖം തിരിച്ച് സലാം വീട്ടുന്നു.


മുസ്ലീങ്ങള്‍ ദിവസേന അഞ്ചു നേരം അനുഷ്ഠിക്കേണ്ട നിര്‍ബന്ധ പ്രാര്‍ഥനക്കാണ് നമസ്ക്കാരം അല്ലെങ്കില്‍ നിസ്ക്കാരം എന്നു പറയുന്നത്. അറബിയില്‍ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്.ഭാഷാര്‍ഥം ‘ദുആ’ അഥവാ പ്രാര്‍ഥന എന്നാണ്. അനുഗ്രഹമെന്നും ആശീര്‍വാദം എന്നുമൊക്കെയാണതിന്റെ മറ്റര്‍ഥങ്ങള്‍. ഖുര്‍ ആനില്‍ വിശ്വാസികളോട് സമയാസമയങ്ങളില്‍ നിസ്കരിക്കുവാനുള്ള കല്പനയുണ്ട്. എന്നാല്‍ നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുര്‍ ആനിലില്ല. അത് പ്രവാചക ചര്യയില്‍ നിന്നാണ്‍് ലഭിക്കുന്നത്. ‘വുദു’- കൈകാലുകളും മുഖവും ശുദ്ധീകരിക്കുക- എടുത്ത് മക്കയിലെ കഅ്ബയിലേക്ക് തിരിഞ്ഞ് നിന്നാണ്‍് നിസ്കാരം നിര്‍വഹിക്കുക.ഇതിനെ ഖിബ്‌ല എന്നു പറയുന്നു.ഇത് കേരളത്തില്‍ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla)തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ [1]

ഉള്ളടക്കം

[തിരുത്തുക] അഞ്ചു നിര്‍ബന്ധ നമസ്കാരങ്ങള്‍

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

  1. സുബ്‌ഹ് (ഫജര്‍-പ്രഭാതത്തിലുള്ളത്)
  2. ളുഹര്‍ (ഉച്ച സമയത്ത്)
  3. അസര്‍ ( വൈകുന്നേരം)
  4. മഗ്‌രിബ് (സൂര്യാസ്തമനത്തിന് ശേഷം)
  5. ഇശാ ( രാത്രി സമയത്ത്)
ജാബിര്‍ (റ)നിവേദനം:നബി(സ)പറയുന്നത് ഞാന്‍ കേട്ടു:നിശ്ചയം ഒരാളുടെ സത്യവിശ്വാസത്തിന്‍റെയും സത്യനിഷേധത്തിന്‍റെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ് (മുസ്ലിം ഹദീസ്)

[തിരുത്തുക] സമയങ്ങള്‍

അഞ്ചു നമസ്കാരങ്ങളും അനുഷ്ഠിക്കാന്‍ പ്രത്യേക സമയങ്ങളുണ്ട്. സുബഹി നമസ്ക്കാര സമയം പുലരിയുടെയും സൂര്യോദയത്തിന്റെയും ഇടയിലാണ്‌ . ളുഹര്‍ ഒരു വസ്തുവിന്റെ നിഴല്‍ അതിനോളമാവുന്നത് വരെ. അസര്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെ[അവലംബം ആവശ്യമാണ്]. മഗ്‌രിബ് മേഘത്തിലെ കടും ചുവപ്പ് മാറുന്നത് വരെ. ഇശാ സമയം നേരം വെളുക്കുന്നവരെ. സാധാരണ പുരുഷന്മാര്‍ ഈ 5 നിര്‍ബന്ധ നമസ്ക്കാരം പള്ളികളില്‍ വെച്ചാണ് ജമാഅത്തായി നമസ്ക്കരിക്കുന്നത്.എന്നാല്‍ സമയം അവസാനിക്കുന്നു അവസ്ഥയില്‍ പള്ളി ഇല്ലെങ്കിലും നമസ്കരിക്കല്‍ നിര്‍ബന്ധമാണ്.വിമാനത്തിലായാലും, മരണാസന്ന നിലയിലായാലും, പേടിച്ചോടുന്നവനായാലും, യുദ്ധംചെയ്തുകൊണ്ടിരിക്കുകയായാലും, ധരിക്കാന്‍ വസ്ത്രമില്ലെങ്കിലും,വെള്ളമില്ലെങ്കിലും നിസ്കാരം നിര്‍വ്വഹിക്കേണ്ടതാണ്.

നിര്‍ബന്ധമല്ലാതെയും ധാരാളം നമസ്ക്കാരങ്ങള്‍ ഉണ്ട്. പെരുന്നാള്‍ നമസ്ക്കാരം, ഗ്രഹണ നമസ്കാരം, മയ്യിത്ത് നമസ്ക്കാരം,പള്ളിയില്‍ പ്രവേശിച്ചാല്‍ അനുഷ്ഠിക്കേണ്ട നമസ്കാരം മുതലായവ ഉദാഹരണം. ശുദ്ധിയുള്ള ഏതു സ്ഥലത്തു വെച്ചും നമസ്ക്കരിക്കാവുന്നതാണ്.

[തിരുത്തുക] തയ്യാറെടുപ്പ്

നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് അശുദ്ധികളില്‍ നിന്ന് ശുദ്ധിയാവേണ്ടതുണ്ട്. വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയായിട്ടുണ്ടെങ്കില്‍ ചെറിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയായി നിസ്കാരത്തില്‍ പ്രവേശിക്കാവുന്നതാണ്. വുദു(അംഗ സ്നാനം)എടുക്കുകയോ വെള്ളം കിട്ടാത്ത സമയത്ത് തയമ്മും(മണലോ മണ്ണൊ ഉപയോഗിച്ചുള്ള ശുദ്ധീകരണം) ചെയ്യുകയോ ചെയ്യുന്നതിനെയാണ് ചെറിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവുക എന്ന് പറയു ന്നത്. കുളി നിര്‍ബന്ധമാവുന്നതിനെ വലിയ അശുദ്ധി എന്ന് പറയുന്നു. സംയോഗത്തിലൂടെ യും സ്ഖലനത്തിലൂടെയും കുളി നിര്‍ബന്ധമാവൂന്നു.

[തിരുത്തുക] വുദുവിന്റെ രൂപം

വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം മുന്‍ കൈയും മുഖവും കഴുകുക. രണ്ടു കയ്യും മുട്ടോട് കൂടി കഴുകുക. തല മുഴുവനും തടവുക. ചെവി രണ്ടും തടവുക. കാല്‍ രണ്ടും നെരിയാണിക്ക് മുകളിലായി കഴുകുക.

[തിരുത്തുക] നിസ്കാരത്തിന്റെ രൂപം

മസ്‌റിലെ കൈറോയിലെ ഒരു നിസ്കാരം.1865ലെ ചിത്രം

നേരെ നിന്ന് അല്ലാഹുവിനു വേണ്ടി ഇന്ന നിസ്കാരം നിര്‍വ്വഹിക്കുന്നു എന്ന് കരുതുന്നതോടുകൂടി നിസ്ക്കാരത്തില്‍ പ്രവേശിക്കുന്നു.ശേഷം ഖുര്‍ആനിലെ ഫാത്തിഹ സൂറ ശരീരത്തെ കേള്‍പ്പിച്ച് പാരായണം ചെയ്യുന്നു.അതിനു ശേഷം കൈ രണ്ടും കാല്‍ മുട്ടില്‍ ഊന്നി കുനിഞ്ഞു നില്‍ക്കും(റുകൂഅ്). പിന്നെ നിവര്‍ന്ന് നില്‍ക്കുക(ഇഅ്തിദാല്‍).തുടര്‍ന്ന് നെറ്റി മൂക്ക് കൈവിരലുകളുടെ പള്ള മുട്ട് കാല്‍ വിരലുകളുടെ പള്ള എന്നിവ ഭൂമിയില്‍ വെക്കുന്നു(സുജൂദ്).പിന്നിട് വലത്തെകാല്‍വിരല് നാട്ടിനിര്‍ത്തി ഇടത്തെ കാല്‍ പരത്തിവച്ച് അതിന്മേല്‍ ഇരിക്കുന്നു. വീണ്ടും ഒരു പ്രാവശ്യം സുജൂദ് ചെയ്യുക. ഇതിനെ ഒരു റകഅത്ത് എന്ന് പറയുന്നു.ഇവ ഓരോന്നിന്റെയും ഇടയില്‍ അടക്കം പാലിക്കേണ്ടതാണ്. നിസ്കാരം അവസാനിക്കുമ്പോള്‍ രണ്ട് സുജൂദിനിടയില്‍ ഇരിക്കുന്നത് പോലെ ഇരിന്ന് മുഖം രണ്ട് ഭാഗത്തെക്കും തിരിച്ച് സലാം പറഞ്ഞ് നിസ്കാരത്തില്‍ നിന്നും വിരമിക്കുന്നു.നമസ്ക്കാരങ്ങളില്‍ ഓരോ രണ്ട് റകഅത്ത് കഴിയുമ്പോഴും നമസ്ക്കാരം അവസാനിക്കുമ്പോഴും ഇരിക്കുന്നതിനെ അത്തഹിയ്യാത്ത് എന്ന് പറയുന്നു. രണ്ട് റകഅത്തില്‍ കൂടുതലുള്ള നിസ്കാരങ്ങളുടെ ഇടയില്‍ രണ്ട് റകഅത്ത് കഴിയുമ്പോള്‍ ഒരു അത്തഹിയ്യാത്ത് നിര്‍വ്വഹിക്കുന്നു.നിര്‍ബന്ധ നമസ്കാരങ്ങളുടെ റകഅത്തുകള്‍ ഈ വിധമാണ്. സുബഹി രണ്ട്, ളുഹര്‍ നാല്, അസര്‍ നാല്, മഗ്‌രിബ് മൂന്ന്, ഇശാ നാല്.ഇത്രയുമാണ് നമസ്കാരത്തിന്റെ ചുരുങ്ങിയ രൂപം.നിസ്കാരത്തിനിടയില്‍ നിസ്കാരത്തിന്റെഓരോ ഭാഗത്തും പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളും അറബിയില്‍ അര്‍ത്ഥം ഗ്രഹിച്ച് ഉരുവിടല്‍ സുന്നത്താണ്.

[തിരുത്തുക] മുഹമ്മദ് നബിയുടെ നമസ്കാരത്തിന്റെ രൂപം

  • റുക്ന് എന്നാല്‍ ഒരു കാര്യത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യവും അതിന്റെ തന്നെ ഭാഗവുമാണ്.അതിന്റെ അഭാവത്തില്‍ അതിനെ ആശ്രയിച്ചുകൊണ്ടുള്ള പ്രവൃത്തി അസാധുവാകും.നമസ്കാരത്തിലെ കുനിഞ്ഞൂ നില്‍കല്‍(റുകൂഇ) ഇതിനുദാഹരമാണ്‌
  • ശര്‍ത്ത് എന്നാല്‍ റുക്ന് പോലെ തന്നെയാണ്‌. എന്നാല്‍ അത് ആ പ്രവൃത്തിയുടെ വെളിയിലുള്ളതാണെന്ന് മാത്രം. ഉദാഹരണം വുദു

[തിരുത്തുക] കഅബയെ അഭിമുഖീകരിക്കല്‍

  1. നമസ്കാരത്തിനായി എഴുനേറ്റു നിന്നാല്‍ നിര്‍ബന്ധ നമസ്കാരമായാലും ഐച്ഛിക നമസ്കാരമായാലും എവിടയായിരുന്നാലും ഖിബ്‌ലയെ അഭിമുഖീകരിക്കല്‍ നമസ്കാരത്തിന്റെ റുക്നാണ്‌.അതില്ലാതെ നിസ്കാരം ശരിയാവുകയില്ല.
  2. കഠിനമായ യുദ്ധത്തിന്റെ അവസരത്തിലും അതിയായ ഭയത്തിന്റെ നമസ്കാരത്തിലും കഅബയെ അഭിമുഖീകരിക്കേണ്ട അനിവാര്യത ഒഴിവാക്കിയിട്ടുണ്ട്.രോഗികളെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും വാഹനത്തിലുള്ള നമസ്കാരസമയം കഴിഞ്ഞുപോകുമെന്ന് ഭയപ്പെടുന്നവരെയും അതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
  3. കഅബയെനേരില്‍ കാണുന്നവര്‍ക്ക് അതിനെ നേരിട്ട് അഭിമുഖീകരിക്കല്‍ നിര്‍ബന്ധമാണ്‌.സാധിക്കാത്തവര്‍ അതിന്റെ ദിശയിലേക്ക് തിരിയേണ്ടതാണ്‌
  4. മേഘം മൂടിയതിനാലോ മറ്റുവല്ല കാരണത്താലോ നേരായ ദിശകണ്ടെത്താനുള്ള പരിശ്രമത്തിനു ശേഷം ഖിബ്ലയുടെതല്ലാത്ത ദിശയിലേക്ക് തിരിഞ്ഞ് ആരെങ്കിലും നിസ്കരിച്ചാല്‍, അവന്റെ നിസ്ക്കാരം സ്വീകാര്യമാണ്‌.ശേഷം മറ്റൊരാള്‍ നേരായ ദിശ കാണിച്ചാല്‍ അവന്‍ അങ്ങോട്ട് തിരിയേണ്ടതാണ്‌.

[തിരുത്തുക] നിറുത്തം (ഖിയാം)

  1. നിന്നുകൊണ്ട് നമസ്കരിക്കല്‍ നിര്‍ബന്ധമാണ്‌.അതിയായ ഭയത്തിന്റെ അവസരത്തില്‍ യാത്ര ചെയ്തു നമസ്കരിക്കല്‍ അനുവദീനീയമാണ്‌.നിന്നു നമസ്ക്കരിക്കാന്‍ കഴിയാത്ത രോഗി സാധിക്കുമെങ്കില്‍ ഇരുന്ന് അല്ലെങ്കില്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു കൊണ്ടോ നമസ്കരിക്കേണ്ടതാണ്‌.റുകൂഉം സുജൂദും തല കുനിച്ചു കൊണ്ട് നിര്വ്വഹിക്കണം. റുക്കുഇനെക്കാള്‍ കൂടുതല്‍ തലകുനിച്ചു കൊണ്ടു സുജൂദും ചെയ്യണം.ഐച്ഛിക നമസ്ക്കാരം സഞ്ചരിച്ചു കൊണ്ടോ ഇരുന്നു കൊണ്ടോ നിര്വ്വഹിക്കാവുന്നതാണ്‌.
  2. ഇരുന്നുകൊണ്ട് നമസ്ക്കരിക്കുന്നയാള്‍ക്ക്, സുജൂദ് ചെയ്യുന്നതിനു വേണ്ടി തറയില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നവിധം വല്ലതും വെക്കാന്‍ പാടില്ല.

[തിരുത്തുക] വാഹനത്തിലെ നമസ്കാരം

  1. കപ്പലില്‍ അതുപോലുള്ളവാഹനത്തിലോ വെച്ച് നിര്‍ബന്ധനമസ്ക്കാരം നിര്‍വ്വഹിക്കല്‍ അനുവദിനീയമാണ്‌.വീഴുമെന്ന് ഭയമുണ്ടെങ്കില്‍ ഇരുന്നുകൊണ്ട് നമസ്ക്കരിക്കല്‍ അനുവദിനീയമാണ്‌.
  2. പ്രായാധിക്യം കാരണമോ ശരീരത്തിന്റെ ദുര്‍ബലത നിമിത്തമോ വടിയിന്മേലോ തൂണിന്മേലോ ചാരി നിന്നു നമസ്കരിക്കല്‍ അനുവദിയമാണ്‌.

[തിരുത്തുക] നിരുത്തവും ഇരുത്തവും ഒരുമിച്ച് നിര്‍വ്വഹിക്കല്‍

  1. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ രാത്ര നമസ്കാരം ഇരുന്നുകൊണ്ടും നിന്ന് കൊണ്ടും സമ്മിശ്രമായും നിര്‍വ്വഹിക്കാവുന്നതാണ്‌.അങ്ങനെ ചെയ്യുമ്പോള്‍ ഇരുന്നുകൊണ്ട് പാരായണം ചെയ്യുകയും റുകൂഇനു അല്പം മുന്‍പായി നില്‍ക്കുകയും പിന്നെ ബാക്കി സൂക്തങ്ങള്‍ നിന്നുകൊണ്ട് ഓതുകയും ശേഷം റുകൂഉം സുജൂദും ചെയ്യുകയും രണ്ടാം റകാഅത്തില്‍ ഇതു തുടരുകയും ചെയ്യാവുന്നതാണ്‌.
  2. ഇരുന്നുകൊണ്ട് നമസ്കരിക്കുകയാണെങ്കില്‍ [[ചമ്രം പടിഞ്ഞിരിക്കുകയോ സൗകര്യപ്രദമായ മറ്റേതെങ്കിലും രൂപത്തില്‍ ഇരിക്കുകയോ ചെയ്യാം.

[തിരുത്തുക] പാദ രക്ഷകള്‍ ധരിച്ചുകൊണ്ടുള്ള നമസ്കാരം

[തിരുത്തുക] വിവിധ തരം നമസ്കാരങ്ങള്‍

ദിവസവും അനുഷ്ഠിക്കേണ്ട അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് പുറമെ പ്രത്യേക ദിനങ്ങളിലും അവസരങ്ങളിലും അനുഷ്ഠിക്കേണ്ട വിവിധ നമസ്കാരങ്ങളുണ്ട്.

[തിരുത്തുക] സുന്നത്ത് നമസ്കാരങ്ങള്‍

അഞ്ച് നേരമുള്ള നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് പുറമേ ഐഛികമായി അനുഷ്ഠിക്കാവുന്ന നമസ്കാരങ്ങളാണ് സുന്നത്ത് നമസ്കാരങ്ങള്‍. ഓരോ ദിവസത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് മുന്‍പും പിന്‍പും അനുഷ്ഠിക്കാവുന്ന സുന്നത്ത് നമസ്കാരങ്ങളെയാണ് റവാത്തിബ് നമസ്കാരങ്ങള്‍ എന്നു പറയുന്നത്.

ഇവക്കു പുറമെ, പള്ളിയില്‍ പ്രവേശിച്ചാല്‍ ഇരിക്കുന്നതിനു മുന്‍പായി രണ്ടു റക്അത്ത് നമസ്കാരം സുന്നത്ത് ആണ്. ഇതിനെ തഹിയ്യത്തുല്‍ മസ്ജിദ് എന്നു പറയുന്നു. അതു പോലെ വിത്‌ര്‍ നമസ്കാരവും ഒരു സുന്നത്ത് നമസ്കാരം ആണ്.

[തിരുത്തുക] ളുഹാ നംസ്കാരം

രാവിലെ സൂര്യന്‍ ഉദിച്ച് അല്പം കഴിഞ്ഞ ശേഷം ളുഹര്‍ നമസ്കാരത്തിന് മുന്‍പായി അനുഷ്ഠിക്കാവുന്ന സുന്നത്ത് നമസ്കാരമാണ് ളുഹാ.രണ്ടു റക്അത്ത്[2] ആണ് ഈ നമസ്കാരം.

[തിരുത്തുക] ജം‌ഉം ഖസ്‌റും

അവശ്യസന്ദര്‍ഭങ്ങളില്‍ രണ്ടു നമസ്കാരങ്ങള്‍ കൂട്ടി ഒരു സമയത്ത് നിര്‍‌വ്വഹിക്കാം. ളുഹറും അസറും തമ്മിലോ, മഗ്‌രിബും ഇശാഉം തമ്മിലോ കൂട്ടി ഒരു സമയത്ത് നമസ്കരിക്കുന്നതിന്‌ ജം‌അ്‌ (കൂട്ടുക) എന്നു പറയുന്നു. ജം‌അ്‌ രണ്ടു തരത്തിലുണ്ട്.ആദ്യത്തെ നമസ്കാരത്തിന്റെ സമയത്തില്‍ രണ്ടാമത്തേതും കൂട്ടി നമസ്കരിക്കുകയാണെങ്കില്‍ അതിനെ ജം‌ഉത്തഖ്‌ദീം എന്നു പറയുന്നു. ആദ്യത്തെ നമസ്കാരം രണ്ടാമത്തേതിന്റെ സമയത്ത് കൂട്ടി അനുഷ്ഠിക്കുകയാണെങ്കില്‍ അതാണ്‌ ജം‌ഉത്ത‌അ്‌ഖീര്‍ രോഗികള്‍ക്കും യാത്രക്കാര്‍ക്കും അനുവദിക്കപ്പെട്ട ആനുകൂല്യമാണ്‌ ജം‌അ്‌.

നാലു റക്‌അത്തുള്ള നമസ്കാരത്തെ (ളുഹര്‍, അസര്‍, ഇശാ എന്നിവ) രണ്ടാക്കി നമസ്കരിക്കുന്നതിനെ ഖസ്‌റ്(ചുരുക്കല്‍) എന്നു പറയുന്നു. ദീര്‍ഘദൂര യാത്രക്കാരാണ്‌ ഖസ്‌റ് ചെയ്യേണ്ടത്. സുബഹ് നമസ്കാരത്തിന്‌ ജം‌ഉം ഖസ്‌റും ബാധകമല്ല.[3]

[തിരുത്തുക] ജുമുഅ

പ്രധാന ലേഖനം: ജുമുഅ (നമസ്ക്കാരം)

എല്ലാ വെള്ളിയാഴ്ചകളിലും ളുഹര്‍ നമസ്കാര സമയത്ത് പള്ളികളില്‍ വെച്ചു നടത്തപ്പെടുന്ന നമസ്കാരമാണിത്. ജുമുഅ നമസ്കാരം നടത്തപ്പെടുന്ന പള്ളികള്‍ ജുമുഅത്ത് പള്ളികള്‍ എന്നറിയപ്പെടുന്നു.രണ്ടു റക്‌അത്ത് ആണ്‌ ജുമുഅ നമസ്കാരം. ജുമുഅ നമസ്കാരം നിര്‍‌വ്വഹിച്ച് വ്യക്തി വീണ്ടും ളുഹര്‍ നമസ്കരിക്കേണ്ട ആവശ്യമില്ല. നമസ്കാരത്തിന്‌ നേതൃത്വം നല്‍കുന്നയാള്‍ (ഇമാം) ജുമുഅ നമസ്കാരത്തിന്‌ മുന്‍പ് ഖുതുബ നടത്തും. ഇത് അറബിയില്‍ തന്നെ വേണമെന്നും അല്ല, ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണമെന്നും രണ്ടഭിപ്രായമുണ്ട്.

[തിരുത്തുക] ഈദ് നമസ്കാരങ്ങള്‍

അറബി മാസം ശവ്വാല്‍ ഒന്നിന്‌ ആഘോഷിക്കുന്ന ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ദുല്‍ഹജ്ജ് മാസം പത്തിന്‌ ആഘോഷിക്കുന്ന വലിയ പെരുന്നാള്‍ (ഈദുല്‍ അസ്‌ഹാ) എന്നീ ദിനങ്ങളില്‍ സൂര്യോദയത്തിന്‌ ശേഷം ഉച്ചക്കു മുന്‍പ് നടത്തപ്പെടുന്ന രണ്ടു റക്‌അത്ത് നമസ്കാരങ്ങളാണ്‌ ഈദ് നമസ്കാരങ്ങള്‍ അഥവാ പെരുന്നാള്‍ നമസ്കാരങ്ങള്‍. സാധാരണ നമസ്കാരക്രമത്തില്‍ നിന്ന് അല്പം വ്യത്യസ്തമായിരിക്കും പെരുന്നാള്‍ നമസ്കാരം. ജുമുഅ നമസ്കാരത്തില്‍ നിന്ന് വിപരീതമായി പെരുന്നാള്‍ ദിനത്തില്‍ നമസ്കാരത്തിന്‌ ശേഷമായിരിക്കും പ്രസംഗം നടത്തുക. സധാരണ തുറസ്സായ സ്ഥലത്താണ്‌ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കുക. ഈ സ്ഥലത്തെ ഈദ്ഗാഹ് എന്ന് പറയുന്നു. മഴയോ മറ്റു തടസ്സങ്ങളോ ഉണ്ടെങ്കില്‍ പള്ളിയില്‍ വെച്ചും നമസ്ക്കരിക്കാം.

[തിരുത്തുക] ഗ്രഹണ നമസ്കാരങ്ങള്‍

സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ നടക്കുമ്പോള്‍ അനുഷ്ഠിക്കേണ്ട രണ്ടു റക്‌അത്ത് നമസ്കാരങ്ങളാണിവ. ഗ്രഹണം തുടങ്ങിയതു മുതല്‍ അവസാനിക്കുന്നത് വരെ നമസ്കരിക്കുന്നതാണ്‌ രീതി. മറ്റു നമസ്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു റക്‌അത്തില്‍ തന്നെ രണ്ട് റുകൂഉം രണ്ടു നിര്‍ത്തവുമുണ്ടെന്നതാണ്‌ ഈ നമസ്കാരത്തിന്റെ പ്രത്യേകത. ഗ്രഹണത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് ഖുര്‍‌ആന്‍ പാരായണവും റുകൂഉം സുജൂദും വളരെ ദീര്‍ഘിപ്പിക്കുന്നതും ഈ നമസ്കാരത്തിന്റെ പ്രത്യേകതകളാണ്‌. നമസ്കാരത്തിന് ശേഷം നമസ്കാരത്തിന് നേതൃത്വം കൊടുത്തയാള്‍ (ഇമാം) പ്രസംഗം നടത്തേണ്ടതുണ്ട്.

[തിരുത്തുക] ഇസ്‌തിസ്‌ഖാ‌അ് നമസ്കാരം

നാട്ടില്‍ വരള്‍ച്ച ബാധിക്കുമ്പോഴും മഴ ലഭിക്കാതെ വരുമ്പോഴും നടത്തുന്ന നമസ്കാരമാണ് ‘സ്വലാത്തുല്‍ ഇസ്‌തിസ്‌ഖാ‌അ്‘. ജനങ്ങള്‍ അവരുടെ വളര്‍ത്തുമൃഗങ്ങളേയും കൊണ്ട് വന്ന് ഒരു മൈതാനത്ത് ഒരുമിച്ച് കൂടിയാണ് ഇത് നമസ്കരിക്കേണ്ടത്. പെരുന്നാള്‍ നമസ്കാരം പോലെ രണ്ട് റക്‌അത്താണ്‌ ഈ നമസ്കാരവും. നമസ്കാരശേഷം ഇമാം പ്രസംഗം നടത്തേണ്ടതുണ്ട്.

[തിരുത്തുക] വിത്‌ര്‍ നമസ്കാരം

ഇശാ നമസ്കാരത്തിന് ശേഷമുള്ള റവാത്തിബ് നമസ്കാരത്തിന് ശേഷം സുബ്‌ഹ് നമസ്കാരത്തിന് മുന്‍പായി അനുഷ്ഠിക്കാവുന്ന സുന്നത്ത് നമസ്കാരമാണ് വിത്‌ര്‍.ഇത് ചുരുങ്ങിയത് ഒരു റകത്തും കൂടിയാല്‍ പതിനൊന്ന് റകഅത്തുമാണ് നമസ്കരിക്കേണ്ടത്. റക്അത്തുകളുടെ എണ്ണം ഒറ്റ സംഖ്യയില്‍ അവസാനിപ്പിക്കുന്നതിലാണ് ഇവ വിത്‌ര്‍ (ഒറ്റ)എന്നറിയപ്പെടുന്നത്.

  • തഹജ്ജുദ് നമസ്കാരം - ഇശാ നമസ്കാരാനന്തരം അല്പം ഉറങ്ങിയ ശേഷം അര്‍ദ്ധരാത്രി സമയത്ത് ഉണര്‍ന്നാണ് വിത്ര്‍ നമസ്കാരം

അനുഷ്ഠിക്കുന്നതെങ്കില്‍ അതിനെ തഹജ്ജുദ് നമസ്കാരം( ഉറക്കമിളച്ചുള്ള നമസ്കാരം) എന്നു പറയുന്നു.

  • തറാവീഹ് നമസ്കാരം - റമദാന്‍ മാസത്തിലെ വിത്‌ര്‍ നമസ്കാരത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാറുണ്ട്. ഖുര്‍‌ആന്‍ റമളാന്‍ മാസത്തിലെ പ്രത്യേക നിസ്കാരമണു തറാവീഹ് നമസ്കാരം ഇത് 8 റക് അതാണെന്നും 21 ആണെന്നും അഭിപ്രായവ്യത്യാസമുണ്ട്

[തിരുത്തുക] ഇസ്‌തിഖാറഃ നമസ്കാരം

അനുവദനീയമായ ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ വിഷമം അനുഭവപ്പെടുമ്പോള്‍ മനസ്സമാധാനം ലഭിക്കാനും ശരിയായ വഴി തോന്നിപ്പിക്കാനുമായി വിശ്വാസികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നമസ്കാരമാണ് ഇസ്‌തിഖാറഃ നമസ്കാരം.

[തിരുത്തുക] മയ്യിത്ത് നമസ്കാരം

മരണപ്പെട്ട വ്യക്തിയുടേ പരലോകഗുണത്തിനായി അനുഷ്ഠിക്കുന്ന പ്രാര്‍ഥനയാണ് മയ്യിത്ത് നമസ്കാരം.മൃതശരീരം(മയ്യിത്ത്) മുന്നില്‍ വച്ച് മരണമടഞ്ഞ വ്യക്തിയുമായി ഏറ്റവും അടുപ്പമുള്ള ഒരാള്‍ നേതൃത്വം കൊടുത്തുമാണ് ഇത് അനുഷ്ഠിക്കേണ്ടത്. റുകൂഅ്, സുജൂദ്, എന്നിവ ഇല്ല എന്നത് മയ്യിത്ത് നമസ്കാരത്തിന്റെ പ്രത്യേകതയാണ്.ഒന്നില്‍ കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ടെങ്കിലും ഒരു മയ്യിത്ത് നമസ്കാരം മതിയാവും.സ്ത്രീയാണ് മരിച്ചതെങ്കില്‍ മൃതശരീരത്തിന്റെ മധ്യഭാഗത്തും പുരുഷനാണെങ്കില്‍ ശിരോഭാഗത്തുമാണ് ഇമാം(നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നയാള്‍ ) നില്‍ക്കേണ്ടത്.

[തിരുത്തുക] ഖബറിന്മേലുള്ള നമസ്കാരം

മയ്യിത്ത് നമസ്കാരത്തിന് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അടക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കു വേണ്ടി ഖബറിന്മേല്‍ വച്ച് മയ്യിത്ത് നമസ്കരിക്കാം[അവലംബം ആവശ്യമാണ്]. ഈ മയ്യിത്ത് നമസ്കാരമാണ് ഖബറിന്മേലുള്ള നമസ്കാരം.

[തിരുത്തുക] അനുബന്ധം

അബൂ മുഖാതിലിന്റെ ‘അല്ലാഹു തേടുന്നത്...’ എന്ന ഗ്രന്ഥം.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] ആധാരസൂചിക

  1. http://www.qiblalocator.com/
  2. നമസ്കാരം ഒരു ലഘുപഠനം - അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍ , കെ.എന്‍.എം. പബ്ലിഷിം‌ഗ് വിം‌ഗ്, മുജാഹിദ് സെന്റര്‍, കോഴിക്കോട്-2
  3. നമസ്കാരം:എന്തിന്ന്-എങ്ങിനെ,വിവിധ നമസ്കാരങ്ങള്‍, കോയക്കുട്ടി ഫാറൂഖി, കോപറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്റ് ഗൈഡന്‍സ്, അല്‍ ബദീഅ, കമ്മ്യൂണിറ്റീസ് സെക്ഷന്‍, സൗദി അറേബ്യ
"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B2%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം