ഉംറ
| ഉംറ (umrah) | |
|---|---|
| ഉംറ ചടങ്ങുകളിൽ ഒന്നായ കഅബ പ്രദക്ഷിണം |
മുസ്ലികൾക്ക് ഹജ്ജ് പോലെ തന്നെ ജീവിതത്തിൽ ഒരു തവണ നിർബന്ധമുള്ള കാര്യമാണ് മക്കയിൽ ചെന്ന് ഉംറ (Arabic: عمرة) അനുഷ്ഠിക്കൽ[1]. പുണ്യ നഗരമായ മക്കയിലെ മസ്ജിദുൽ ഹറാമിൽ വെച്ച് ചെയ്യുന്ന ഉംറ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് നിർവഹിക്കാവുന്നതാണ്. പലതവണ ആവത്തിർത്തിക്കൽ പുണ്യമുള്ള ഉംറ ഒരു യാത്രയിൽ തന്നെ നിരവധി തവണ ചെയ്യാവുന്നതാണ്. ഒരു തവണ ഉംറ നിർവ്വഹിച്ച ഒരാൾ പിന്നീടൊരിക്കൽക്കൂടി ഉംറ നിർവ്വഹിച്ചാൽ അത് ആ രണ്ട് ഉംറകൾക്കിടയിലുള്ള പാപങ്ങൾക്ക് പരിഹാരമാണ് എന്ന് സഹീഹ് മുസ്ലിമിൽ വന്നിട്ടുണ്ട്.[2]
[തിരുത്തുക] അനുഷ്ഠാന രീതി
മക്കയിലെ ഉംറക്ക് നിശ്ചയിച്ചിരിക്കുന്ന അതിർത്തിക്കപ്പുറത്തു നിന്നും ഉംറ നിയ്യത്തോട് കൂടി പ്രത്യേകമായ വസ്ത്രം ധരിച്ച് മക്കയിലെ കഅബയുടെ ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുകയും തുടർന്ന് സഫാ-മർവാ കുന്നുകൾക്കിടയിലൂടെ ഏഴു പ്രാവശ്യത്തെ നടത്തത്തിനു ശേഷം തലയിൽ നിന്നും മൂന്നു മുടിയെടുത്ത് കൊണ്ടാണ് ഉംറ അവസാനിപ്പിക്കുന്നത്[3].
[തിരുത്തുക] അതിർത്തികൾ (മീഖാത്)
- ദുൽ ഹുലൈഫ
മദീനയിൽ നിന്നും വടക്ക് ഭാഗത്ത് നിന്നും വരുന്നവർക്കുള്ള അതിർത്തി.
- ജുഹ്ഫ
ഈജിപ്ത്, ശാം, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കുള്ള അതിർത്തി.
- ഖര്നുൽ മനാസിൽ
നജ്ടുകാരുടെയും അത് വഴി കടന്നു വരുന്നവരുടെയും അതിർത്തി.
- ദാത്തു ഇര്ഖ്
ഇറാഖ്, ബസര, എന്നീ ഭാഗങ്ങളിൽ നിന്നും വരുന്നവർക്കുള്ള അതിർത്തി.
ഇന്ത്യയിൽ നിന്നും യമൻ ഭാഗത്ത് നിന്നും വരുന്നവർക്കും ഉള്ള അതിർത്തി.
ഉംറക്ക് പോകുന്നവർ പുറപ്പെടുന്ന സ്ഥലത്ത് നിന്നോ മേൽ പറഞ്ഞ പ്രദേശത്ത് നിന്നോ പ്രത്യേകമായ വസ്ത്രം ധരിച്ച് തയ്യാറെടുക്കെണ്ടാതാണ്