മസ്ജിദുൽ ഹറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസ്ജിദുൽ ഹറാം

കഅബ

പ്രാഥമിക വിവരങ്ങൾ
സ്ഥലം മക്ക, സൗദി അറേബ്യ
അക്ഷാംശവും രേഖാംശവും 21°25′19.2″N 39°49′33.6″E / 21.422000°N 39.826000°E / 21.422000; 39.826000സ്ഥാനം: 21°25′19.2″N 39°49′33.6″E / 21.422000°N 39.826000°E / 21.422000; 39.826000
മതം ഇസ്‌ലാം
പ്രദേശം ഹിജാസ്
പ്രവിശ്യ മക്ക
Ecclesiastical status മസ്ജിദ്
Leadership അബ്ദുൽറഹ്മാൻ അൽ സുദൈസ് & numerous imams (see below)
വാസ്തുശാസ്ത്രവിവരങ്ങൾ
തരം മസ്ജിദ്
വാസ്തുശൈലി ഇസ്ലാമിക്
പൂർത്തിയായ വർഷം 638, 1571
അളവുകൾ
ശേഷി 900,000 - Capacity increased during Hajj season
മിനാരങ്ങൾ 9
Minaret height 89 meters (292 ft)

ലോകത്തിലെ ഏറ്റവും വലിയ മസ്ജിദാണ് (മുസ്ലിം പള്ളി) സൗദി അറേബ്യയിലെ മക്കയിലുള്ള മസ്ജിദുൽ ഹറാം അഥവാ ഹറം പള്ളി[1]. 3.57 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹറം പള്ളിയുടെ അകത്തും പുറത്തുമായി ഒരേസമയം 40 ലക്ഷത്തോളം പേർക്ക് പ്രാർത്ഥന നിർവഹിക്കാനുള്ള സൗകര്യമുണ്ട്. ഹറം പള്ളിയുടെ കേന്ദ്രബിന്ദു കഅബയാണ്.കഅബയുടെ പ്രദക്ഷിണ മുറ്റമാണ് ഹറം പള്ളിയുടെ പ്രധാന ഭാഗം.മുസ്ലിങ്ങൾ സന്ദർശിക്കൽ പുണ്യമുള്ള മൂന്ന് പള്ളികളിൽ ഒന്നാണ് മസ്ജിദുൽ ഹറാം. ഫലസ്ഥീനിലെ മസ്ജിദുൽ അഖ്സ, മദീനയിലെ മസ്ജിദുന്നബവി എന്നിവയാണ് മറ്റുള്ളവ.

ഉള്ളടക്കം

ചരിത്രം [തിരുത്തുക]

Pilgrims circumambulating the Kaaba during the Hajj

ഹറം പള്ളിയുടെ ചരിത്രം കഅബയോളം തന്നെ പഴക്കമുള്ളതാണ്. സ്ഥാപിതമായ കാലം മുതൽ കഅബക്ക് ചുറ്റുമുള്ള ഭാഗം ആരാധനക്കായി ഉപയോഗപ്പെടുത്തിയിരുന്നു. പ്രാവചകൻ മുഹമ്മദ് നബിയുടെ കാലത്തും ഇത് തുടർന്നു. പക്ഷേ കഅബക്ക് ചുറ്റുഭാഗത്തായി മസ്ജിദ് എന്ന നിലക്കുള്ള നിർമ്മാണം സംബന്ധിച്ച് ചരിത്രരേഖകളിൽ കൂടുതൽ വിവരങ്ങളില്ല. തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബ് എ.ഡി 638 ലാണ് ഹറം പള്ളിയുടെ വിപുലീകരണത്തിന് തുടക്കമിട്ടത്. എ.ഡി 692ൽ പള്ളിയുടെ പ്രധാന പുനർനിർമ്മാണം നടന്നു. ചുറ്റുഭാഗത്തെ ചുമരുകൾ കൂടുതൽ ഉയർത്തി.എട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും ഹറം പള്ളിയുടെ മരത്തൂണുകൾ മാറ്റി മാർബിൾ തൂണുകളാക്കി. പ്രദക്ഷിണ മുറ്റം വിശാലമാക്കി. കൂടുതൽ മിനാരങ്ങൾ നിർമ്മിച്ചു.1399 ൽ തീപിടുത്തവും പ്രളയവുമൂലം പള്ളിക്ക് ചെറിയ കേടുപാടുകളുണ്ടായി. തുടർന്ന് ആറു വർഷത്തോളം സമയമെടുത്ത് പള്ളി പുതുക്കി പണിതു. എ.ഡി 1570 ൽ സുൽത്താൻ സലീം രണ്ടാമൻ സ്വന്തമായ രൂപകല്പ്പനയിൽ മസ്ജിദ് പുനർനിർമ്മിച്ചു.

പ്രത്യേകതകൾ [തിരുത്തുക]

ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മക്കയിലെ മസ്ജിദുൽ ഹരമിന് മറ്റനേകം പ്രത്യേകതകളും ഉണ്ട്. പ്രതിഫലത്തിൽ ഏറ്റവും കൂടുതൽ ലഭിക്കുന്നതും ലോകത്ത് ആദ്യമായി പണിതതുമായ പള്ളിയാണ് ഇത്. കഅബയുടെ തെക്ക് കിഴക്ക് മൂലയിലായി ഹജറുൽ അസ്വദ്(സ്വർഗത്തിൽ നിന്നുമുള്ള കറുത്ത കല്ല്‌) സ്ഥിതി ചെയ്യുന്നു. ഈ ഭാഗത്തിന് റുകുനുൽ അസ്വദ് എന്നും വടക്ക് കിഴക്ക് മൂലയ്ക്ക് രുക്നുൽ ഇറാഖി എന്നും വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് രുകുനുശ്ശാമി എന്നും തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് രുക്നുൽ യെമാനി എന്നും അറിയപ്പെടുന്നു.

  • മുല്തസം

പ്രാർഥനക്ക് വളരെയേറെ ഉത്തരം ലഭിക്കുന്ന സ്ഥലമാണ് ഹജറുൽ അസ്‌വദ്‌ന്റെയും കഅബാലയതിന്റെയും ഇടക്കുള്ള സ്ഥലമായ മുല്തസം.

  • ഹജറുൽ അസ്‌വദ്‌

സ്വർഗത്തിൽ നിന്നും ഇറക്കപ്പെട്ടതും വളരെ മഹത്ത്വമുള്ളതുമായ ഹജറുൽ അസ് വദ് കഅബയിൽ ആണ്. സ്വർഗത്തിൽ നിന്നും ഇറക്കിയപ്പോൾ പാലിനേക്കാൾ വെളുത്ത നിറത്തിലായിരുന്ന ഈ ശില മനുഷ്യ പാപങ്ങൾ കൊണ്ട് കറുത്ത് പോയതാണെന്ന് മുസ്ലിം ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

  • മഖാമു ഇബ്രാഹിം

മസ്ജിദുൽ ഹരാമിലുള്ള കഅബ പണിയുമ്പോൾ കല്ലുകൾ ഉയരത്തിൽ പടുക്കാൻ വേണ്ടി ഇബ്രാഹിം നബി കയറി നിന്ന കല്ലാണ് മഖാമു ഇബ്രാഹിം എന്ന പേരിൽ അറിയപ്പെടുന്നത്. കഅബ പ്രദക്ഷിണം ചെയ്തതിനു ശേഷമുള്ള സുന്നത്ത് നമസ്കാരം ഇതിന്റെ പിന്നിൽ നിന്ന് കൊണ്ട് നിർവഹിക്കൽ ഉത്തമമാണ്.

  • മത്വാഫ്

കഅബയ്ക്ക് ചുറ്റുമുള്ള മേൽക്കൂരയില്ലാത്ത സ്ഥലമാണ് മത്വഫ്(ത്വവാഫ് ചെയ്യുന്ന സ്ഥലം) എന്ന് അറിയപ്പെടുന്നത്. അത്യുഷ്ണ സമയത്ത് പോലും ചൂടാകാത്ത മാർബിൾ പതിച്ചിരിക്കുന്ന ഇവിടെ അഞ്ചു നേരങ്ങളിലുള്ള ജമാഅത്ത് നിസ്കാര(ഒരുമിച്ചുള്ള നിസ്കാരം) സമയത്ത് മാത്രമാണ് ത്വവാഫ് (കഅബ പ്രദക്ഷിണം) നിലക്കുന്നത്.


ചിത്രശാല [തിരുത്തുക]


ഇവയും കാണുക [തിരുത്തുക]

അവലംബം [തിരുത്തുക]

  1. ഗൾഫ് മനോരമ ഹജ് സ്പെഷൽ,2008 ഒക്ടോബർ 31 വെള്ളി
"http://ml.wikipedia.org/w/index.php?title=മസ്ജിദുൽ_ഹറാം&oldid=1715889" എന്ന താളിൽനിന്നു ശേഖരിച്ചത്