ഹിജാബ്
ഹിജാബ് (حجاب) മറയ്ക്കുക എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്. മറയ്ക്കുക, മറ, മൂടുപടം,അഭയസ്ഥാനം എന്നൊക്കെ അർത്ഥമുള്ള حجب എന്ന വാക്കിൽ നിന്ന് വന്നതാണിത്.
അറബി സംസാരിക്കുന്ന രാജ്യങ്ങളിലും പാശചാത്യ നാടുകളിലും പൊതുവെ ഹിജാബ് എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്നത് സ്ത്രീകളുടെ ശരീരവും തലയും മറക്കുക എന്നതാണ്. എന്നാൽ ഇസ്ലാമിൽ ഹിജാബിൻ ഒതുക്കം, വിനയം, സ്വഭാവശുദ്ധി, സന്മാർഗ്ഗം എന്നീ വിശാലമായ അർത്ഥമാൺ ഉള്ളത്.
ഉള്ളടക്കം |
[തിരുത്തുക] ഹിജാബ് മതഗ്രന്ഥങ്ങളിൽ
[തിരുത്തുക] ഖുർആനിൽ
ഖുർ ആൻ മുസ്ലിംങ്ങളോട് ഒതുക്കമുള്ള വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കുന്നു.
| “ |
സത്യ വിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ തഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പേടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭർത്താക്കന്മാർ, അവരുടെ പിതാക്കൾ, അവരുടെ ഭർത്യപിതാക്കൾ, അവരുടെ പുത്രന്മാർ, അവരുടെ ഭർത്യപുത്രന്മാർ, അവരുടെ സഹോദരന്മാർ, അവരുടെ സഹോദരപുത്രന്മാർ, അവരുടെ സഹോദരീ പുത്രന്മാർ മുസ്ലിംങ്ങളിൽ നിന്നുള്ള സ്ത്രീകൾ, അവരുടെ വലംകൈകൾ ഉടമപെടുത്തിയവർ(അടിമകൾ), ലൈംഗികാസക്തി ഉള്ളാവരല്ലാത്ത പുരുഷന്മാരായ പരിചാരകർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സില്ലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച് മറ്റാർക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്. തങ്ങൾ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അള്ളാഹുവിങ്കലേക്ക് ഖേദിച്ചമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. (24:31) |
” |
ഇനി വരുന്ന സുക്തംങ്ങൾ മുസ്ലിം സ്ത്രീകൾ പുറത്ത് പോകുംബോൾ മൂടുപടം ഇടാൻ നിർദ്ദേശിക്കുന്നു. അവർ തിരിച്ചറിയപെടുകയും ഉപദ്രവങ്ങളിൽ നിന്ന രക്ഷ പെടുകയും ചെയ്യുന്നതിൻ.
| “ |
സത്യവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവർ (തെറ്റായ) യതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കുകയാൺ. നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടൂം അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാൺ ഏറ്റവും അനുയോജ്യമായത്. അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(33:58,59) |
” |
ഇനി വരുന്ന സുക്തംങ്ങൾ മുഹമ്മദ് നബിയുടെ ഭാര്യമാർക്കുള്ള പ്രത്യേക കൽപ്പനകളാൺ. എന്നാലും ചില വ്യാഖ്യാതാക്കൾ ഇത് എല്ല സ്ത്രീകളും അനുകരിക്കേണ്ടതാൺ എന്ന് വിശ്വസിക്കുന്നു.
| “ |
പ്രാവചക പത്നിമാരേ, സ്ത്രീകളിൽ മറ്റു ആരെപ്പോലെയുമല്ല നിങ്ങൾ. നിങ്ങൾ ധർമ്മനിഷഠ പാലിക്കുന്നുവെങ്കിൽ നിങ്ങൾ (അന്യരോട്) അനുനയ സ്വരത്തിൽ സംസാരിക്കരുത്. അപ്പോൾ ഹ്യദയത്തിൽ രോഗമുള്ളവൻ മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങൾ പറഞ്ഞു കൊള്ളുക. നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങികഴിയുകയും ചെയ്യുക പഴയ അജ് ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്ക്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നൽകുകയും അള്ളാഹുവെയും അവ്ന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക.(പ്രവാചക്ന്റെ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരുക്കുവാനും മാത്രമാൺ അള്ളാഹു ഉദ്ദേശിക്കുന്നത്.(33:32,33) |
” |
മറ്റൊരു സൂക്തം
| “ |
സത്യവിശ്വാസികളേ, ഭക്ഷണത്തിൻ (നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങൾക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലതെ നബിയുടെ വീടുകളിൽ നിങ്ങൾ കടന്നു ചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങൾ നോക്കിയിരിക്കുന്നവരുമാകരുത്. പക്ഷേ നിങ്ങൾ ക്ഷണിക്കപെട്ടാൽ നിങ്ങൾ കടന്ന് ചെല്ലുക. നിങ്ങൾ ഭക്ഷണം കഴിച്ചാൽ പിരിഞു പോകുകയും ചെയ്യുക. നിങ്ങൾ വർത്തമാനം പരഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീർച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാൽ നിങ്ങളോട് (അത് പറയാൻ) അദ്ദേഹത്തിൻ ലജ്ജ തോന്നുന്നു. സത്യത്തിന്റ് കര്യത്തിൽ അള്ളാഹുവിൻ ലജ്ജ് തോന്നുകയില്ല. നിങ്ങൾ അവരോട് (നബിയുടെ ഭാര്യമരോട് ) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങൾവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ച് കൊള്ളൂക. അതാൺ നിങ്ങളുടെ ഹ്യദയങ്ങൾക്കും അവരുടെ ഹ്യദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്. അള്ളാഹുവിന്റെ ദൂതൻ ശല്യമുണ്ടാക്കാൻ നിങ്ങൾക്ക് പാടില്ല. അദ്ദേഹത്തിൻ ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കാനും പാടില്ല. തീർച്ചയായും അതൊക്കെ അള്ളാഹുവിങ്കൽ ഗൗരവമുള്ള കാര്യമാകുന്നു. (33:53) |
” |
[തിരുത്തുക] ഹദീസിൽ
[തിരുത്തുക] അവലംബം
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്