മിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹജ്ജിനു വരുന്നവർക്ക് താമസിക്കാനുള്ള മിനായിലെ തമ്പുകൾ

മക്കയിലെ ഹറം പള്ളിക്ക് കിഴക്കാണ് തമ്പുകളുടെ നഗരമായ മിന. മക്കയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരത്ത്‌ അറഫ കുന്നിലേക്കുള്ള വഴിയിൽ ആണ് മിന. ഹജ്ജ്‌ കർമത്തിനായി വിശ്വാസികൾ കൂടുതൽ സമയം ചിലവഴിക്കുന്ന മിനയിലാണ് ഹജ്ജിന്റെ ഭാഗങ്ങളായ രാപാർക്കൽ ചടങ്ങും പിശാചിന്റെ പ്രതീകമായ ജംറകൾക്ക് നേരെയുള്ള കല്ലെറിയൽ ചടങ്ങും നടക്കുന്നത്. ഹജ്ജിന്റെ അവസാന ദിനങ്ങളിൽ പകൽ സമയത്താണ് ജംറകൾക്ക് നേരെ കല്ലേറ് നടത്തുന്നത്. മുൻ വർഷങ്ങളിൽ ഈ ചടങ്ങിനിടയിൽ തിക്കിലും തിരക്കിലും പെട്ട നിരവധി പേർ മരിക്കാനിടയായ സാഹചര്യത്തിൽ ഇപ്പോൾ പല നിലകളിലായി കല്ലെറിയുന്ന തൂണുകൾ വീതി കൂട്ടി സൌകര്യം വർദ്ധിപ്പിച്ചിട്ടുണ്ട്.

"http://ml.wikipedia.org/w/index.php?title=മിന&oldid=1192403" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ