സംസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബിയുടെ പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടിവന്ന ഉറവയാണ് സംസം എന്നാണ് ഐതിഹ്യം. ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. സംസം എന്ന അറബി വാക്കിന്റെ അർഥം അടങ്ങുക എന്നാണു. ഇബ്രാഹിം നബി ഭാര്യ ഹാജറയെയും, മകൻ ഇസ്മായിലിനേയും മക്കയിലെ മരുഭൂമിയിൽ വിട്ട് അല്ലാഹുവിൽ അർപ്പിച്ചു മതപ്രബോധനത്തിനായി അന്യനാട്ടിലേക്ക് പൊയി. ഹാജറ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞപ്പോൾ സഫ, മർവ എന്ന മലകൾക്കിടയിലൂടെ അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട് ഓടി നടന്നു. അപ്പോൾ ഇസ്മായിൽ കിടന്നിരുന്ന സ്ഥലത്തുനിന്നും ഒരു നീരുറവ ശക്തിയോടെ പൊട്ടിപ്പുറപ്പെട്ടു. നീരുറവയുടെ ശക്തി നിലക്കാതെ വന്നപ്പോൾ ഹാജറ സംസം (അടങ്ങുക) എന്ന് അട്ടഹസിച്ചു. അതോടെ വെള്ളതിന്റെ ശക്തി നിയന്ത്രണത്തിലായി. ഈ നീരുറവയാണു സംസം കിണറായി മാറിയത് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. ഇന്നും ലോകത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന ഹാജിമാരും, കുടിക്കുന്നതും കാനുകളിൽ നിറച്ച് കൊണ്ടുപോകുന്നതും, മദീന തുടങ്ങിയ പള്ളികളിൽ ഉപയോഗിക്കുന്നതും സംസം ജലമാണ്. എന്നിട്ടും ഈ കിണർ ഒരിക്കൽ പോലും വറ്റിയിട്ടില്ല.

ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്. ഹജ്ജ് കർമ്മത്തിനു വരുന്നവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇതേ കിണറിനെയാണ് . പലരും ഇതിലെ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാറുണ്ടെങ്കിലും, ഈ കിണറിനെ ആരാധിക്കുന്ന പതിവില്ല. വിമാനമാർഗ്ഗം സൗജന്യമായി ഈ തീർഥം കൊണ്ടുപോകാം. ചൂടാക്കുമ്പോൾ സംസം വെള്ളത്തിന് നിറവ്യത്യാസം വരാറുണ്ട്. സംസം വെള്ളത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

[തിരുത്തുക] അവലംബം

[തിരുത്തുക] കൂടുതൽ വായനക്ക്

"http://ml.wikipedia.org/w/index.php?title=സംസം&oldid=1082636" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ