കഅബ
സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന സമചതുരാകൃതിയിലുള്ള കെട്ടിടമാണ് കഅ്ബ (അറബി: الكعبة അൽ കഅ്ബ). 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമുണ്ട് കഅ്ബക്ക്. ഇതിൻറെ വടക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് ഹജറുൽ അസ്‌വദ് (കറുത്ത ശില) സ്ഥിതിചെയ്യുന്നത്.
ഇസ്ലാമികപരമായി ഏറ്റവും പവിത്രമായ സ്ഥലമാണ് കഅബ. പ്രവാചകൻ ഇബ്രാഹീം നബിയും പുത്രൻ ഇസ്മായീലും അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം നിർമ്മിച്ച ആദ്യത്തെ ആരാധാനാലയമാണിത്. മുസ്ലിംകൾ ദിവസേന നമസ്കാരം നടത്തുന്ന ദിശയായ ഖിബ്‌ല, ഭൂമിയിൽ അവർ നിൽക്കുന്ന സ്ഥലത്തുന്നിന്നും കഅ്ബയുടെ നേരെയുള്ളതാണ്. ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങൾ നിർവഹിക്കുന്നവർ കഅ്ബയെ ഏഴ് തവണ പ്രദക്ഷിണം (വലത്തുനിന്ന് ഇടത്തോട്ടുള്ള ചുറ്റൽ ) ചെയ്യൽ നിർബന്ധമാണ്.
[തിരുത്തുക] കഅബയുടെ ചരിത്രം
ഭൂമിയിലെ ആദ്യ മനുഷ്യനായ പ്രവാചകൻ ആദം നബി (അ) അല്ലാഹുവിന്റെ കല്പന പ്രകാരം, ഏഴാം ആകാശത്ത് സ്ഥിതി ചെയ്യുന്ന ബൈതുൽ മഅമൂർ എന്ന വിശുദ്ധ ഭവനത്തിന്റെ നേരെ താഴെ ആദ്യമായി കഅബ നിർമ്മിക്കുകയുണ്ടായി. പിൽക്കാലത്ത് നൂഹ് നബി (അ) ൻറെ കാലത്ത് നടന്ന അസാധാരണ കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും കഅബക്ക് കാര്യമായ കേടു പാടുകൾ സംഭവിച്ചു. പിൽകാലത്ത് അല്ലാഹുവിന്റെ നിർദേശ പ്രകാരം ഇബ്രാഹീം നബി (അ ) കൂടെ ഇസ്മായിൽ നബി (അ) ചേർന്നാണ് കഅബ പുതുക്കി പണിതത്.കഅബ ആദ്യമായി പുനർ നിർമ്മിച്ചത് ബി.സി.17ാം നൂറ്റാണ്ടിൽ ജുർഹൂം ഗോത്രക്കാരാണ്.ഇവരിൽ നിന്നും കഅബയുടെ സരക്ഷണം ഖുറൈഷികളിലേക്ക് നീങ്ങിയതോടെ അവരിൽപ്പെട്ട ഖുസയ്യ് ഇബ്നു കിലാബ് കഅബ പുനർ നിർമ്മിച്ചു. മുഹമ്മദ് നബിയുടെ കാലത്ത് അദ്ദേഹം പ്രവാചകനാകുന്നതിനു മുമ്പ് ഖുറൈശികൾ എ.ഡി. 605ൽ കഅബ പുതുക്കിപ്പണിതു.പിന്നീട് മുഹമ്മദ് നബിക്ക് ശേഷം വന്ന ഖലീഫമാരായ അബ്ദുല്ലാഹിബ്നു സുബൈർ,ഹജ്ജാജ്ബ്നു യൂസുഫ്,സുൽത്താൻ മുറാദ്ഖാൻ എന്നിവർ കഅബ പുതുക്കിപ്പണിതു.
[തിരുത്തുക] ആക്രമണ ശ്രമം
ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടിൽ കഅബ ആക്രമിക്കുവാൻ അബിസീനിയൻ ചക്രവർത്തിയുടെ യമൻ ഗവർണ്ണർ എത്യോപ്യൻ വംശജനായ അബ്റഹത്ത് ഒരു സൈന്യവുമായി വരികയും കഅബയുടെ നേർക്ക് ആക്രമണം ആരംഭിക്കുകയും ചെയ്തു.എന്നാൽ കാലുകളിലും കൊക്കുകളിലും ചെറിയ ചരൽക്കല്ലുകളുമായി ഒരു തരം പക്ഷികൾ കൂട്ടമായി പറന്നെത്തി. സൈന്യത്തിനു മുകളിൽ പക്ഷികൾ ഈ കല്ലുകൾ ഇട്ടതോടെ സൈനീകർക്കെല്ലാം അസഹ്യമായ ചൊറിച്ചിൽ ബാധിക്കുകയും ശരീരഭാഗങ്ങൾ ചീഞ്ഞളിഞ്ഞ് മരിച്ച് വീഴുകയും ചെയ്തു.മുഹമ്മദ് നബിയുടെ ജനനത്തിനു തൊട്ടു മുമ്പ് അറബികൾ ഇസ്ലാമിനെക്കുറിച്ച് അറിയുന്നതിനും മുമ്പായിരുന്നു ഈ സംഭവം.ഈ വർഷത്തെ അറബികൾ ആമുൽഫീൽ(ഗജവർഷം) എന്നാണ് വിളിക്കുന്നത്.ഇതിനെക്കുറിച്ച് ഖുർആനിലെ സൂറത്തുൽ ഫീൽ എന്ന അധ്യായത്തിൽ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്.[1]
[തിരുത്തുക] അവലംബം
- ↑ ഇസ്ലാമിക വിജ്ഞാന കോശം വാള്യം:7,പേജ്:313-314 , പ്ര: ഐ.പി.എച്., കോഴിക്കോട്,
- Peterson, Andrew (1996). Dictionary of Islamic Architecture London: Routledge.
- Hawting, G.R; Ka`ba. Encyclopaedia of the Qur'an
- Elliott, Jeri (1992). Your Door to Arabia. ISBN 0-473-01546-3.
- Mohamed, Mamdouh N. (1996). Hajj to Umrah: From A to Z. Amana Publications. ISBN 0-915957-54-X.
- Wensinck, A. J; Ka`ba. Encyclopaedia of Islam IV
- Karen Armstrong (2000,2002). Islam: A Short History. ISBN 0-8129-6618-X.
- Crone, Patricia (2004). Meccan Trade and the Rise of Islam. Piscataway, New Jersey: Gorgias.
- [1915] The Book of History, a History of All Nations From the Earliest Times to the Present, Viscount Bryce (Introduction), The Grolier Society.
- Guillaume, A. (1955). The Life of Muhammad. Oxford: Oxford University Press.
- Grunebaum, G. E. von (1970). Classical Islam: A History 600 A.D. - 1258 A.D.. Aldine Publishing Company. ISBN 202-15016-X.