ഖിബ്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോക മുസ്ലിങ്ങള്‍ നമസ്കാരം നിര്‍വ്വഹിക്കാ‍ന്‍ അഭിമുഖമായി നില്‍കുന്ന കേന്ദ്രത്തെയാണ് ഖിബ്‌ല(قبلة )എന്നു പറയുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറാമിനുള്ളിലുള്ള കഅബയാണ് മുസ്ലിങ്ങളുടെ ഖിബ്‌ല. ദിക്ക് എന്ന വാക്കിന്‍റെ അറബി പദമാണ് ഖിബ്‌ല.നമസ്കാരത്തില്‍ മാത്രമല്ല വിശ്വാസിയുടെ ദൈനംദിന ജീവിതത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഖിബ്‌ലക്ക് പ്രാധാന്യമുണ്ട്, ഉറക്കത്തിലും ഖിബ്‌ലക്ക് അഭിമുഖമായി കിടക്കുന്നതാണ് ഉത്തമം, മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നത് ഖിബ്‌ലക്ക് നേരെ മുഖം വരുന്ന രീതിയിലാണ്. ഇത് കേരളത്തില്‍ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla) തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ.

ആദ്യകാലത്ത് ജറൂസലേമിലെ ബൈത്തുല്‍ മുഖദ്ദസ് (മസ്ജിദുല്‍ അഖ്സ)ആയിരുന്നു ഖിബ്‌ല.ഹിജ്റ രണ്ടാം വര്‍ഷം ശഹബാന്‍ മാസത്തിലാണ് ഖിബ്‌ല മക്കയിലെ കഅബയിലേക്ക് മാറ്റാനുള്ള ദൈവീക കല്പ്പനയുണ്ടായതായി വിശ്വസിക്കപ്പെടുന്നത്.

[തിരുത്തുക] പുറം കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%96%E0%B4%BF%E0%B4%AC%E0%B5%8D%E2%80%8C%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം