ഉറക്കം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ് ഉറക്കം എന്ന് പറയുന്നത്.[1] മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധര്‍മ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നല്‍കുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ജന്തുലോകത്തിലെ സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍,മത്സ്യങ്ങള്‍ എന്നിവയെല്ലാം ഉറങ്ങാറുണ്ട്. ഉറക്കം ജന്തുക്കളില്‍ നിലനില്‍ക്കുന്നതിനാവശ്യമായ ഒരു പ്രക്രിയയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന്റെ ആവശ്യം അപൂര്‍ണ്ണമായി മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ . കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണ്. [2]
ഉള്ളടക്കം |
[തിരുത്തുക] ഉറക്കത്തിന്റെ രണ്ടു ദശകള്‍
ഉറക്കത്തോടു ചേര്‍ന്ന് രണ്ടു തരം വൈദ്യുത പ്രവര്‍ത്തനങ്ങളാണ് മസ്‌തിഷ്‌കത്തില്‍ നടക്കുന്നത്. അവ താഴെ പറയുന്നു
- ദ്രുത ദൃഷ്ടിചലന ദശ ,(rapid eye movement (REM) )
- ദൃഷ്ടിചലന വിഹീനദശ (non-rapid eye movement (NREM) )
ഇവ രണ്ടും സാധാരണനിലയില്‍ തൊണ്ണൂറു മുതല്‍ 110 വരെ മിനിറ്റിടവിട്ട് മാറിമാറി വരുന്നു.[3]
ഇവയില്‍ ദ്രുതദൃഷ്ടി ചലനദശയ്ക്ക് അമിത പ്രാധാന്യമുണ്ട്. സ്വപ്നങ്ങളും അതിനൊപ്പമുള്ള ശാരീരികമാനസിക ചേഷ്ടകളും സംഭവിക്കുന്നത് ഈ ദശയിലാണ്. പുരുഷന്മാര്‍ക്കുണ്ടാകുന്ന നൈസര്‍ഗ്ഗിക ലൈംഗികോദ്ധാരണം ഈ ദശയുടെ ഒരു പ്രത്യേകതയാണ്.
എന്നാല്‍ ദൃഷ്ടീ ചലന വിഹീനദശ താരതമ്യേന ഗാഡനിദ്രയുടെ ഭാഗമാണ്. സ്വപ്നാടനം പോലുള്ള സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങള്‍ ഈ ദശയില്‍ ഉണ്ടാകും.
[തിരുത്തുക] ഉറക്കത്തിന്റെ ഉറവിടം
ഉറക്കത്തില് നടക്കുന്ന സജീവ പ്രവര്‍ത്തനങ്ങള്‍ മസ്‌തിഷ്‌കതണ്ടിലും “ഡയല്‍ കെ ഫലോണ്‍“എന്ന ഭാഗത്തുള്ള സിരാതന്തുക്കളിലുമാണ് കേന്ദ്രികരിച്ചിരിക്കുന്നത്. ഇ.ഇ.ജി ഇത് തെളിയിക്കുന്നുണ്ട്.
[തിരുത്തുക] നിദ്രയുടെ ദൈര്‍ഘ്യം
| വയസ്സ് | ഒരു ദിവസം ഉറങ്ങേണ്ട ശരാശരി സമയം |
|---|---|
| ജനിച്ച ഉടനെയുള്ള കുട്ടികള്‍ | 18 മണിക്കൂര്‍ വരെ |
| 1-12 മാസം വരെയുള്ള കുട്ടികള്‍ | 14–18 മണിക്കൂര്‍ |
| 1-3 വര്‍ഷം വരെ | 12-15 മണിക്കൂര്‍ |
| 3-5 വര്‍ഷം വരെ | 11-13 മണിക്കൂര്‍ |
| 5-12 വരെയുള്ള കുട്ടികള്‍ | 9-11 മണിക്കൂര്‍ |
| കൗമാരപ്രായക്കാര്‍ | 8-9 മണിക്കൂര്‍ |
| പ്രായപൂര്‍ത്തിയായവര്‍ | 7-8 (+)മണിക്കൂര്‍ |
| ഗര്‍ഭിണികളായ സ്ത്രീകള്‍ | 8 (+) മണിക്കൂര്‍ |
[തിരുത്തുക] നിദ്രയിലെ അവസ്ഥാ വിശേഷങ്ങള്‍
സ്വപ്നാടനം, സ്വപ്നസംഭാഷണം, പേടിസ്വപ്നങ്ങള്‍, നിദ്രാധിക്യം, നിദ്രാലസ്യം എന്നിവ ഈ അവസ്ഥകളില്പെടുത്താം.
[തിരുത്തുക] സ്വപ്നനാടനം
മാംസപേശികളുടെയും കൈകാലുകളുടെയും സംഘടിത പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ശിരോകേന്ദ്രങ്ങളും മാനസിക പ്രവര്‍ത്തനങ്ങളുടെയും ഉണര്‍വിന്റേയും മസ്തിഷ്ക്ക കേന്ദ്രങ്ങളും, തമ്മിലുള്ള വിയോജിപ്പാണ് ഗാഡനിദ്രയില്‍ നടക്കുന്ന സ്വപ്നാടനത്തിന് കാരണമായി പറയുന്നത്. സ്വപ്നനാടനക്കാരില്‍ ഭൂരിപാകവും കുട്ടികളാണെഞ്കിലും, അപൂര്‍വമായി മുതിര്‍ന്നവരിലും ഈ ശീലം കാണാറുണ്ട്. ദൃഷ്ടീചലന വിഹീനദശയെന്നു വിശേഷിപ്പിച്ച ഗാഡനിദ്രയിലാണ് ഈ പ്രക്രിയ നടക്കുന്നത്.
[തിരുത്തുക] ഉറക്കമില്ലായ്‌മ-കാരണങ്ങള്‍
- മാനസിക അസ്വാസ്ഥ്യങ്ങള്‍--ഉല്‍ക്കണ്ഠ, ലൈംഗികാവേശം, രോഗഭീതി, വിഷാദരോഗം.
- പരിസരമായി ബന്ധപ്പെട്ടവ--ദീപ ശബ്ദ കലുഷിതമായ പരിസരങ്ങള്‍, ആള്‍ത്തിരക്ക്, അസുഖകരമായ കിടക്കയും കിടപ്പറയും.
- അമിത സ്വപ്നവും പേടിസ്വപ്നങ്ങളും.
- ഔഷധങ്ങള്‍--പല ഔഷധങ്ങളും നിദ്രയെ സാരമായി ബാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
[തിരുത്തുക] അവലംബം
- ↑ http://www.talkaboutsleep.com/sleep-disorders/archives/intro.htm
- ↑ Bingham, Roger; Terrence Sejnowski, Jerry Siegel, Mark Eric Dyken, Charles Czeisler, Paul Shaw, Ralph Greenspan, Satchin Panda, Philip Low, Robert Stickgold, Sara Mednick, Allan Pack, Luis de Lecea, David Dinges, Dan Kripke, Giulio Tononi (February 2007). Waking Up To Sleep (Several conference videos). The Science Network. ശേഖരിച്ചത് 2008-01-25.
- ↑ Swierzewski, Stanley J., M.D. (01 December 2000, reviewed 04 December 2007). Sleep Stages. Overview, Waking, Non-REM, REM, Sleep Cycle, Factors, Age. Sleep Channel, Healthcommunities.com. ശേഖരിച്ചത് 2008-02-10.