സംവാദം:മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ സംവാദങ്ങൾ

ഉള്ളടക്കം

[തിരുത്തുക] നിരീക്ഷണങ്ങൾ, വിമർ‍ശനങ്ങൾ

ഈ ഭാഗം പ്രത്യേകം ലേഖനമാക്കുകയോ തൽക്കാലം മറച്ച് വെക്കുകയോ ചെയ്ത് ഇതിന്റെ ടാഗ് അഴിച്ചു മാറ്റാവുന്നതാണ്.--Nijusby 03:39, 9 നവംബർ 2011 (UTC)

വൃത്തിയാക്കൽ ടാഗ് ആണോ ഉദ്ദേശിച്ചത്? അതോ ആധികാരികതയോ? --Vssun (സുനിൽ) 09:20, 9 നവംബർ 2011 (UTC)
വൃത്തിയാക്കൽ ടാഗ്, ഈ ഭാഗത്തിന് ആധികാരികത തീർച്ചയായും വേണം അതിനാലാണ് ഇത് വേറെയാക്കാമെന്ന് അഭിപ്രായപ്പെട്ടത് --Nijusby 12:05, 9 നവംബർ 2011 (UTC)

ലേഖനം മൊത്തം വിലയിരുത്തി നമുക്കിതിന്റെ വൃത്തിയാക്കൽ ടാഗ് ഒഴിവാക്കുകതന്നെ ചെയ്യാം.

  1. ലേഖനം വളരെ വലുതാണെന്ന് തോന്നുകയാണെങ്കിൽ ഇവിടെ ഒന്നോ രണ്ടോ‌ ഖണ്ഡികയിൽ സംഗ്രഹിച്ച ശേഷം, ആ വിഭാഗത്തെ പ്രത്യേകലേഖനമാക്കാം.
  2. യുവത്വം എന്ന ഭാഗം മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ തോന്നുന്നു. വളരെക്കുറച്ചു വാക്കുകളിൽ കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതുകൊണ്ടാകാം. ആദ്യത്തെ വരി തന്നെ നോക്കൂ. സമൂഹത്തിലെ എന്തുതരം അനീതികൾ എന്ന ഒരു ധാരണ ലഭിക്കുന്നില്ല. അതൊന്ന് വിശദീകരിച്ചോ/വ്യക്തമാക്കിയോ എഴുതിയാൽ കൊള്ളാമായിരുന്നു.

--Vssun (സുനിൽ) 14:50, 9 നവംബർ 2011 (UTC)

ചെയ്തിരിക്കുന്നു --Nijusby 14:59, 24 നവംബർ 2011 (UTC)
float@യുവത്വം --Vssun (സുനിൽ) 16:12, 24 നവംബർ 2011 (UTC)

[തിരുത്തുക] പ്രവാചകത്വം

മുഹമ്മദിന്റെ എതിരാളികളെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളുണ്ടോ? എതിരാളികളുടെ നേതൃനിരയിലുള്ള ഏതെങ്കിലും രാജാവ്/ഗോത്രത്തലവന്മാർ അങ്ങനെ എന്തെങ്കിലും വിവരങ്ങൾ? --Vssun (സുനിൽ) 16:12, 24 നവംബർ 2011 (UTC)

ഉണ്ട് ഇത് അതിലൊരാളാണ്,ഇതും കാണുക .--Nijusby (സംവാദം) 07:41, 26 നവംബർ 2011 (UTC)
ലേഖനത്തിൽ പ്രവാചകത്വം എന്ന ഭാഗത്ത്, എതിരാളികൾ എന്ന് ആവർത്തിച്ച് പ്രസ്താവനകളുണ്ടെങ്കിലും ആരാണ് എതിരാളികൾ എന്ന് വ്യക്തത ലഭിക്കുന്നില്ല. അതുകൊണ്ടാണ് മുകളിലെ ചോദ്യം ചോദിച്ചത്. എതിരാളികളിൽ പേരെടുത്ത് പറയാൻ പ്രാധാന്യമുള്ളവരെ ഉൾപ്പെടുത്തിയും എതിർപ്പിന്റെ സ്വഭാവം (മതപരം/ഗോത്രപരം) ഉൾപ്പെടുത്തിയും ആ ഭാഗം വ്യക്തമാക്കിയാൽ നന്നായിരിക്കും. --Vssun (സംവാദം) 18:49, 26 നവംബർ 2011 (UTC)

float ഇപ്പോഴത്തെ മാറ്റം നന്നായിട്ടുണ്ട്. --Vssun (സംവാദം) 11:13, 27 നവംബർ 2011 (UTC)

[തിരുത്തുക] ഹിജ്‌റ

ഇതോടെ അനുയായികൾ യഥ്‌രിബിലേക്ക് ഹിജ്റ ചെയ്തു തുടങ്ങി.

യഥ്രിബിലെ ആളുകൾ ഇസ്ലാം മതവിശ്വാസത്തിലേക്ക് മാറിയതിനാൽ മറ്റിടങ്ങളിലെ ഇസ്ലാമികവിശ്വാസികൾ യഥ്രിബിലേക്ക് പലായനം ചെയ്യാനാരംഭിച്ചു എന്നാണോ ഉദ്ദേശിച്ചിരിക്കുന്നത്?--Vssun (സംവാദം) 11:13, 27 നവംബർ 2011 (UTC)

ഇങ്ങനെ മാറ്റിയിരിക്കുന്നു. ശരിയല്ലെങ്കിൽ തിരുത്തുക. --Vssun (സംവാദം) 20:52, 7 ഡിസംബർ 2011 (UTC)

[തിരുത്തുക] വംശാവലി

ഈ ഭാഗം തൽക്കാലം മറച്ചു വെച്ചിരിക്കുന്നു, മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾ പ്രത്യേക ലേഖനമാക്കിയിരിക്കുന്നു.--Nijusby (സംവാദം) 10:40, 29 നവംബർ 2011 (UTC)

float --Vssun (സംവാദം) 02:29, 7 ഡിസംബർ 2011 (UTC)

[തിരുത്തുക] ബദ്‌ർ യുദ്ധം

ഈ വിഭാഗത്തിന്റെ തുടക്കത്തിൽ ഖുറൈഷികൾക്ക് മുഹമ്മദിനഭയം നൽകിയ മദീനാനിവാസികളോട് കടുത്ത അമർഷം ഉണ്ടായിരുന്നു. എന്ന വരിയിൽ, ഖുറൈഷികൾ ആരാണ് എന്ന ഒരു വിശദീകരണം കുറിപ്പായെങ്കിലും നൽകുന്നത് നന്നായിരിക്കും. (ഖുറൈഷികൾ മുഹമ്മദിന്റെ കുടുംബക്കാർ തന്നെയല്ലേ?)--Vssun (സംവാദം) 03:28, 30 നവംബർ 2011 (UTC)

Yes check.svg ഈ മാറ്റത്തോടെ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. --Vssun (സംവാദം) 20:54, 7 ഡിസംബർ 2011 (UTC)

[തിരുത്തുക] നബിചര്യ

നബിചര്യ എന്ന ഭാഗത്ത്, "നിവേദനപരമ്പരയുടെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ" എന്നുതുടങ്ങുന്ന വാചകം വ്യക്തമല്ല. ശരിയാക്കാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 02:38, 7 ഡിസംബർ 2011 (UTC)

മാറ്റം നന്നായിരിക്കുന്നു. നിവേദനപരമ്പര എന്ന വാക്കിന് വ്യക്തത കൈവന്നിരിക്കുന്നു. എങ്കിലും "വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ" അതിനുശേഷം പറയുന്ന ഓരോരുത്തരും ക്രോഡീകരിച്ചിരിക്കുന്ന ഹദീഥുകളിൽ എന്തെന്തു വ്യത്യാസങ്ങളാണ്‌ ഉള്ളത്? (ഉദാഹരണത്തിന് വിശ്വാസ്യതയില്ലാത്ത കണ്ണികളെ വിട്ടുകളയുകയാണോ ചെയ്തിരിക്കുന്നത്?) --Vssun (സംവാദം) 20:59, 7 ഡിസംബർ 2011 (UTC)
വിശദീകരണം കുറിപ്പായി നൽകിയിരിക്കുന്നു--Nijusby (സംവാദം) 06:57, 8 ഡിസംബർ 2011 (UTC)

float --Vssun (സംവാദം) 12:10, 8 ഡിസംബർ 2011 (UTC)

[തിരുത്തുക] ഗ്രന്ഥങ്ങളിൽ

ഗ്രന്ഥങ്ങളിൽ എന്ന വിഭാഗത്തിലുള്ള ഭവിഷ്യൽപുരാണത്തെക്കുറിച്ച് ഇസ്ലാമികബ്ലോഗുകളിലല്ലാതെ റെഫറൻസ് ഒന്നും കാണുന്നില്ല. യോഹന്നാന്റെ ബൈബിൾ വാക്യത്തിൽ മുഹമ്മദിനെക്കുറിച്ചുള്ള ഒരു സൂചനയുമില്ല. മുഹമ്മദിന്റെ വരവ് അതിനു മുൻപേയുള്ള ഗ്രന്ഥങ്ങളിൽ പറഞ്ഞിരുന്നു എന്ന് സ്ഥാപിക്കാനുള്ള ഒരു വ്യഗ്രതപോലെയാണ് അത് തോന്നിപ്പിക്കുന്നത്. ആ വിഭാഗം തന്നെ ഒഴിവാക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 02:41, 7 ഡിസംബർ 2011 (UTC)

Yes check.svg ഒഴിവാക്കിയിട്ടുണ്ട്.--Vssun (സംവാദം) 21:01, 7 ഡിസംബർ 2011 (UTC)

[തിരുത്തുക] വൃത്തിയാക്കൽ

ലേഖനം വൃത്തിയാക്കൽ ഫലകം ഒഴിവാക്കാനുള്ള പരുവത്തിലായെന്ന് വിചാരിക്കുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ കൂടി പ്രാവർത്തികമാക്കുകയാണെങ്കിൽ കൂടുതൽ നന്നായേനെ. --Vssun (സംവാദം) 03:08, 7 ഡിസംബർ 2011 (UTC)

ചെയ്തുകഴിഞ്ഞു --Nijusby (സംവാദം) 16:17, 7 ഡിസംബർ 2011 (UTC)

Yes check.svg വൃത്തിയാക്കൽ ഫലകം നീക്കം ചെയ്തു. --Vssun (സംവാദം) 21:02, 7 ഡിസംബർ 2011 (UTC)

"http://ml.wikipedia.org/w/index.php?title=സംവാദം:മുഹമ്മദ്&oldid=1127747" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി