ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഐ.പി.എച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
250px
Parent company ജമാഅത്തെ ഇസ്ലാമി കേരള
Status സജീവം
Founded 1945 (1945)
Founder ഹാജി സാഹിബ്
Country of origin  India
Headquarters location വെള്ളിമാട്കുന്ന്, കോഴിക്കോട്, കേരള
Publication types പുസ്തകങ്ങൾ
Official website IPH Kerala.com

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസാധനാലയം. ആസ്ഥാനം കോഴിക്കോട്. ഇസ്ലാമിക സാഹിത്യങ്ങൾക്ക് മുഖ്യ പ്രാധാന്യം. പൊതുതാല്പര്യാർഥമുള്ള ഇതര കൃതികളും വിവർത്തന ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നു. ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ISBN) സീരിയലിൽ അംഗമായ പ്രസാധാലയം. [1]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1945 ഏപ്രിൽ 19 മുതൽ 21 വരെ പഞ്ചാബിലെ ദാറുൽ ഇസ്ലാമിൽ ചേർന്ന ജമാഅത്തെ ഇസ്ലാമിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം കനപ്പെട്ട ഇസ്ലാമിക ഗ്രന്ഥങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ലോക ഭാഷകളിലേക്കും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. മലയാള പരിഭാഷയുടെയും പ്രസാധനത്തിന്റെയും ചുമതല ജമാഅത്തെ ഇസ്ലാമി കേരളഘടകത്തിന്റെ പ്രഥമ അമീർ വി.പി. മുഹമ്മദ് അലി ഹാജി(ഹാജി സാഹിബ്)യെയാണ് ഏൽപിച്ചത്. സയ്യിദ് അബുൽ അഅ്ലാ മൌദൂദിയുടെ രിസാലയെ ദീനിയ്യാതിന്റെ വിവർത്തനം ഇസ്ലാംമതം എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചുകൊണ്ട് 1945-ൽ ഹാജി സാഹിബ് ഐ.പി.എച്ചിന് തുടക്കം കുറിച്ചു. ഐ.പി.എച്ചിന്റെ ആദ്യകേന്ദ്രം മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത ഇരിമ്പിളിയത്തെ ചെറിയ പള്ളിയുടെ വരാന്തമുറിയായിരുന്നു. "ഇസ്ലാംമതം" പുറത്ത് വന്ന് അധികം താമസിയാതെ രക്ഷാസരണിയും പ്രസിദ്ധീകൃതമായി. ഇടവായിലെ സി.എം. പ്രസ്സിൽ മുദ്രണം ചെയ്ത രണ്ടു പുസ്തകങ്ങളുടെയും വിതരണം നിർവഹിച്ചതും ഹാജി സാഹിബ് തന്നെയായിരുന്നു. പിന്നീട് ഇരിമ്പിളിയത്തുനിന്ന് വളാഞ്ചേരിയിലേക്കും അവിടെനിന്ന് എടയൂരിലേക്കും തുടർന്ന് കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്നിലേക്കും ആസ്ഥാനം മാറ്റി. ഹാജി സാഹിബിന് ശേഷം അബുൽജലാൽ മൌലവി, ടി.കെ. ഇബ്റാഹീം, ടി. മുഹമ്മദ്, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവർ വിവിധ കാലങ്ങളിൽ ഐ.പി.എച്ചിന്റെ സാരഥ്യം വഹിച്ചിട്ടുണട്.നിരവധി തദ്ദേശീയരും വിദേശിയരുമായ മുസ്‌ലിം, അമുസ്‌ലിം പണ്ഡിതരുടെ പ്രശസ്തമായ പലഗ്രന്ഥങ്ങളും ഐ.പി.എച്ച്. മലയാളത്തിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[തിരുത്തുക] വളർച്ചയും വികാസവും

ജമാഅത്തെ ഇസ്ലാമി കേന്ദ്രം നൽകിയ 700-രൂപ മൂലധനമാക്കി തുടങ്ങിയ ഐ.പി.എച്ച്. ഇന്ന് കേരളത്തിലെ പ്രസിദ്ധീകരണാലയങ്ങളുടെ മുൻനിരയിൽ നിൽക്കുന്നു. ഇസ്ലാമുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണട്. 600-ഓളം കൃതികൾ ഇതിനകം പുറത്തിറക്കി. പുനർമുദ്രണ കൃതികളുൾപ്പെടെ മൂന്നു ദിവസത്തിൽ ഒന്ന് എന്ന തോതിൽ ഐ.പി.എച്ച് കൃതികൾ പുറത്തിറങ്ങുന്നുണ്ട്. കോഴിക്കോട് രാജാജി റോഡിലെ ഫോർലാന്റ് ബിൽഡിംഗിലെ പ്രധാന വിതരണകേന്ദ്രത്തിനു പുറമെ കോഴിക്കോട് എം.പി. റോഡ്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ബ്രാഞ്ച് ഷോറൂമുകൾ, കേരളത്തിലും ഗൾഫ് നാടുകളിലുമുള്ള 25-ൽ പരം ഏജൻസികൾ എന്നിവ വഴിയാണ് പ്രധാനമായും പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. വർഷംതോറും നടത്തിവരാറുള്ള പുസ്തകമേളകൾക്ക് പുറമെ കേരളത്തിലും ഗൾഫ് നാടുകളിലും സംഘടിപ്പിക്കപ്പെടാറുള്ള അന്താരാഷ്ട്ര പുസ്തകമേളകളിലും ഐ.പിഎച്ച് പങ്കെടുക്കുന്നു. ഐ.പി.എച്ചിന്റെ സ്ഥിരം ഗുണഭോക്താക്കളുടെ സൌകര്യാർഥം രൂപീകരിച്ച ബുക് ക്ളബ്ബ് നിലവിലുണ്ട്. ഇന്റർനാഷനൽ സ്റാന്റേർഡ് ബുക് നമ്പർ (ISBN) സീരിയലിൽ അംഗമായ ഐ.പി.എച്ച് ISBN രേഖപ്പെടുത്തുന്ന ഇന്ത്യൻ പ്രസിദ്ധീകരണാലയങ്ങളുടെ മുൻനിരയിൽ തന്നെ നിലകൊള്ളുന്നു. ഐ.പി.എച്ച് സംഘടിപ്പിക്കാറുള്ള പുസ്തക പ്രകാശന ചടങ്ങുകളും പുസ്തക മേളകളും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളുടെ വേദികൾ കൂടിയാണ്. ഡോ. താഹിർ മഹ്മൂദ്, ഡോ. അബ്ദുൽ ഹഖ് അൻസാരി, ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, കമലാ സുറയ്യ, ജസ്റിസ് വി.ആർ. കൃഷ്ണയ്യർ, ഡോ. സുകുമാർ അഴീക്കോട്, എ.കെ. ആന്റണി, പി. ഗോവിന്ദപിള്ള, ഡി.സി. കിഴക്കേമുറി, ഇബ്റാഹീം സുലൈമാൻ സേട്ട്, എം.പി. വീരേന്ദ്രകുമാർ, സി. രാധാകൃഷ്ണൻ, എൻ.പി. മുഹമ്മദ്, കെ.സി. അബ്ദുല്ല മൗലവി, ഡോ. കെ.കെ.എൻ. കുറുപ്പ്, ഡോ. കെ.എൻ. പണിക്കർ, ഡോ. എം. ഗംഗാധരൻ, കെ.ഇ.എൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ടി.എൻ. ജയചന്ദ്രൻ തുടങ്ങി ഐ.പി.എച്ചിന്റെ സാംസ്കാരിക സമ്മേളനങ്ങളിൽ പങ്കെടുത്ത പ്രമുഖരുടെ പട്ടിക നീണ്ടതാണ്. ലാഭേഛ കൂടാതെയുള്ള വിലനിർണയം ഐ.പി.എച്ച് കൃതികളുടെ പ്രത്യേകതയാണ്. കേരളത്തിലെ മറ്റേത് പ്രസാധകരുടെ പുസ്തകങ്ങളെക്കാളും കുറഞ്ഞ വിലയ്ക്ക് ഐ.പി.എച്ച് പുസ്തകങ്ങൾ ലഭ്യമാണ്. [2]

[തിരുത്തുക] ശ്രദ്ധേയമായ സംഭാവനകൾ

ഇസ്ലാമിന് വിരുദ്ധമല്ലാത്തതും ധാർമിക സദാചാര മൂല്യബോധത്തെ പോഷിപ്പിക്കുന്നതും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-മത രംഗങ്ങളിൽ നന്മയുടെ വളർച്ചക്ക് പ്രചോദനം നൽകുന്നതുമായ എല്ലാ ഇനത്തിലും പെട്ട പുസ്തകങ്ങൾ ഐ.പി.എച്ച് ഇറക്കിക്കൊണ്ടിരിക്കുന്നു.

വിശുദ്ധ ഖുർആൻ, ഹദീസ്, ആത്മസംസ്കരണം, കർമശാസ്ത്രം, ചരിത്രം, ശാസ്ത്രം, ജീവചരിത്രം, മതതാരതമ്യം, വിമർശനം, ആത്മകഥ, കഥ, കവിത, നോവൽ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ ശാഖകളിലുള്ള ഗ്രന്ഥങ്ങൾക്കു പുറമെ 20-ആം നൂറ്റാണ്ടിൽ ലോകത്ത് ഉയിർകൊണ്ട ഇസ്ലാമിക ചിന്തയും നവോത്ഥാന പ്രവണതകളും പഠനവിധേയമാക്കുന്ന വിഖ്യാതമായ ധാരാളം കൃതികളും ഐ.പി.എച്ച് പുറത്തിറക്കിയിട്ടുണട്. ഇമാം ഗസ്സാലി, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ഇമാം നവവി, ഷാ വലിയുല്ലാഹിദ്ദഹ്ലവി തുടങ്ങിയ മുൻകാല പണ്ഡിതന്മാർക്കു പുറമെ ശഹീദ് ഹസനുൽബന്നാ, ശഹീദ് സയ്യിദ് ഖുത്വുബ്, അബുൽ അഅ്ലാ മൌദൂദി, അബുൽഹസൻ അലി നദ് വി, ഡോ. അലി ശരീഅതി, ഡോ. യൂസുഫുൽ ഖറദാവി, സയ്യിദ് സാബിഖ്, സയ്യിദ് സുലൈമാൻ നദ്വി, ഡോ.സഈദ് റമദാൻ ബൂത്വി, ഡോ. മുസ്ത്വഫസ്സിബാഈ, സർവത് സൌലത്, രജാഗരോഡി, ഡോ. ഇസ്മാഈൽ റാജി ഫാറൂഖി, മർയം ജമീല, ഡോ. ജമാൽ ബദവി, ജെഫ്രിലാംഗ്, ഡോ. ത്വാരീഖ് സുവൈദാൻ, ഡോ. ഹാറൂൻ യഹ്യ, കെ.എൽ. ഗൌബ, സൈനബുൽ ഗസ്സാലി, മുഹമ്മദ് ഖുത്വുബ്, അലിജാ അലി ഇസ്സത് ബെഗോവിച്ച്, മുഹമ്മദുൽ ഗസ്സാലി, അഹ്മദ് ബഹ്ജത്, നജീബ് കീലാനി, മുറാദ് ഹോഫ്മാൻ, അലി ത്വൻതാവി, മുഹമ്മദ് അസദ്, അബുൽകലാം ആസാദ്, മാൽക്കം എക്സ്, ഫാദർ ബെഞ്ചമിൻ കെൽദാനി, ഡോ. ഹാഷിം യഹ്യാ ഖാലിദ്, അബ്ദുൽ അസീസ് ഇബ്നുബാസ്, സ്വദ്റുദ്ദീൻ ഇസ്വ്ലാഹി, ഇൻആമുർറഹ്മാൻ ഖാൻ, നഈം സ്വിദ്ദീഖി, അമീൻ അഹ്സൻ ഇസ്വ്ലാഹി, ഖുർറം ജാ മുറാദ്, അബൂസലീം അബ്ദുൽ ഹയ്യ്, ഡോ. മുഹമ്മദ് ഹമീദുല്ലാ, മൌലാനാ ഹാമിദ് അലി, ഡോ. ഫതഹീയകൻ, പ്രൊഫ. ഖുർശിദ് അഹ്മദ്, ഡോ. അബ്ദുൽ ഹഖ് അൻസാരി, ഡോ. എം.എച്ച്. ഫാറൂഖി, അബ്ദുൽ ഫരീദ് സ്വിദ്ദീഖി, സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരി, മള്ഹറുദ്ദീൻ സ്വിദ്ദീഖി, വഹീദുദ്ദീൻ ഖാൻ, ജലാലുദ്ദീൻ ഉമരി, മുഫ്തി മുഹമ്മദ് മുശ്താഖ്, തുടങ്ങിയ പ്രശസ്തരായ ആധുനിക പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും കൃതികൾ ഐ.പിഎച്ചിലൂടെ മലയാള ‘ാഷക്കു മുതൽക്കൂട്ടായിട്ടുണട്. മുസ്ലിം ഗ്രന്ഥകാരന്മാർക്കു പുറമെ സർ. തോമസ് ആർനോൾഡ്, പ്രൊഫ. കെ.എസ്. രാമകൃഷ്ണറാവു, പ്രൊഫ.എം.പി.എസ്. മേനോൻ, സുരീന്ദർ കൌർ, തപൻ സന്യാൽ, നാഥൂറാം, എം.എസ്. നായർ, കരോൾ എൽ.ആൻവി, വിനിൻ പെരീര, ജെറമി സീബ്രൂക്ക്, യോഗീന്ദർ സിക്കന്ദ്, വാണിദാസ് എളയാവൂര്, കെ.ജി. രാഘവൻ നായർ, പോൾ കല്ലാനോട്, പി.കെ. ഗോപി, സി.രാധാകൃഷ്ണൻ, നിർമല ജെയിംസ് തുടങ്ങിയ നാട്ടുകാരും മറുനാട്ടുകാരുമായ പ്രമുഖ ഗ്രന്ഥകാരന്മാരുടെ കൃതികളും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണട്.

[തിരുത്തുക] പ്രധാന കൃതികൾ

തഫ്ഹീമുൽ ഖുർആൻ (ആറു വാല്യം), ഖുർആൻ ഭാഷ്യം, ഖുർആൻ ബോധനം, ഖുർആൻ ലളിതസാരം, ഇസ്ലാമിക വിജ്ഞാന കോശം, അമൃതവാണി, സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം, ഫിഖ്ഹുസ്സുന്ന, ഇസ്ലാം പ്രബോധനവും പ്രചാരവും, ഇസ്ലാമിക സമൂഹം ചരിത്രസംഗ്രഹം (നാലു വാല്യം), ‘ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ, മുഹമ്മദ്, ഫാറൂഖ് ഉമർ, ഖിലാഫതും രാജവാഴ്ചയും, ഇസ്ലാംമതം, ഇസ്ലാം രാജമാർഗം, ഇസ്ലാമിലെ സാമൂഹ്യനീതി, വിശ്വാസവും ജീവിതവും, പ്രബോധനം ഖുർആനിൽ, ഖുത്വ്ബാത്, സൈന്ധവനാഗരികതയും പുരാണകഥകളും, ഇബാദത് ഒരു സമഗ്രപഠനം, തൌഹീദിന്റെ ദർശനം, വൈവാഹികജീവിതം ഇസ്ലാമിക വീക്ഷണത്തിൽ, ഖാദിയാനിസം ഒരു സമഗ്രപഠനം (ഏഴ് ഭാഗങ്ങൾ), അല്ലാഹു ഖുർആനിൽ, മക്കയിലേക്കുള്ള പാത, മാൽക്കം എക്സ്, മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകൾ, മാലാഖമാർ പോലും ചോദിക്കുന്നു, ജിഹാദ്, ഫലസ്തീൻ സമ്പൂർണ ചരിത്രം.

[തിരുത്തുക] ഇസ്ലാമിക വിജ്ഞാനകോശം

ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് പഠിക്കാൻ മലയാള ഭാഷയിൽ ലഭ്യമായ ഏറ്റവും ആധികാരികവും സത്യസന്ധവുമായ റഫറൻസാണ് ഐ.പി.എച്ചിന്റെ ഇസ്ലാമിക വിജ്ഞാനകോശം പദ്ധതി. കേരളത്തിന്റെ പുസ്തക പ്രസാധന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറിക്കൊണ്ടിരിക്കുന്നു ഈ ബൃഹദ് സംരംഭം. ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട സർവ വിവരങ്ങളും അകാരാദിക്രമത്തിൽ ക്രോഡീകരിച്ച് വിവിധ വാല്യങ്ങളിലായി പുറത്തിറക്കുകയാണ് ഉദ്ദേശ്യം. അത് പത്ത് വാല്യം വരെ എത്തിനിൽക്കുന്നു. 300-ഓളം എഴുത്തുകാരുടെ കൂട്ടായ പരിശ്രമം ഈ സംരംഭത്തിനു പിന്നിലുണ്ട്. കേരളത്തിന് പുറത്തുള്ള പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും സഹകരണവും പരമാവധി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യമുള്ള വ്യക്തിത്വങ്ങളുടെ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഉള്ളടക്കം ഏറ്റവും സൂക്ഷ്മവും ആധികാരികവുമായിരിക്കാനെന്ന പോലെ കെട്ടും മട്ടും പരമാവധി ആകർഷകമാക്കുന്നതി ലും വിജ്ഞാനകോശത്തിന്റെ പ്രവർത്തകർ ദത്തശ്രദ്ധരാണ്. ഇസ്ലാമിന്റെ ചരിത്രപരവും സാംസ്കാരികവുമായ ഈടുവെപ്പുകൾ തലമുറകൾക്കുവേണ്ടി സംരക്ഷിച്ചു വെക്കുന്ന വിജ്ഞാനീയങ്ങളുടെ അപൂർവകലവറ, വളർന്നുവരുന്ന തലമുറക്ക് സ്വത്വബോധവും ചരിത്രാവബോധവും പകർന്നു നൽകുന്ന മികച്ച പഠനസഹായി, വിദ്യാർത്ഥികൾ, അധ്യാപകർ, അക്കാദമീഷ്യർ, ഗവേഷകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് ഒഴിച്ചുകൂടാനാകാത്ത അറിവിന്റെ അക്ഷയഖനി.എന്നീ നിലകളിൽ വിജ്ഞാനകോശം വേറിട്ടുനിൽക്കുന്നു. മലയാളത്തിലെ വിജ്ഞാനകോശം എന്ന നിലയിൽ കേരളത്തിന് പ്രത്യേക പ്രാധാന്യം നൽകിയിരിക്കുന്നു.[3]

[തിരുത്തുക] അംഗീകാരങ്ങള്

ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ ഉള്ളടക്കത്തിന് 2009-ൽ മുസ്ലിം സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ സി.എൻ. അഹ്മദ് മൌലവി എൻഡോവ്മെന്റ് അവാർഡും റഫറൻസ് ഗ്രന്ഥങ്ങളുടെ മികച്ച അച്ചടിക്കും നിർമാണത്തിനും മഹാത്മാ ഗാന്ധി സർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഏർപ്പെടുത്തിയ മുദ്രണമികവ് 2009 പ്രത്യേക പുരസ്കാരവും വിജ്ഞാനകോശത്തിന് ലഭിക്കുകയുണ്ടായി.

[തിരുത്തുക] നിഘണ്ടു

ബൃഹത്തായ അറബി-മലയാളം നിഘണ്ടുവിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഐ.പി.എച്ച്.

[തിരുത്തുക] അവാർഡുകൾ

പുസ്തകത്തിന്റെ ഉള്ളടക്കം, നിർമാണചാരുത, സംവിധാനം എന്നിവയെ പുരസ്കരിച്ച് വിവിധ അവാർഡുകൾ ഐ.പി.എച്ച് കൃതികളെ തേടിയെത്തിയിട്ടുണ്ട്. ടി.മുഹമ്മദിന്റെ ‘ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ, കെ.സി. അബ്ദുല്ലാ മൌലവിയുടെ പ്രബോധനം ഖുർആനിൽ, പ്രൊഫ. എം.പി.എസ്. മേനോന്റെ മലബാർ സമരം: എം.പി. നാരായണമേനോനും സഹപ്രവർത്തകരും, കെ.ജി. രാഘവൻ നായരുടെ അമൃതവാണി, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഉമറുബ്നു അബ്ദിൽഅസീസ്, ഇസ്ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകൾ, 20 സ്ത്രീ രത്നങ്ങൾ, സ്നേഹസംവാദം, വി.എ. കബീറിന്റെ രാഷ്ട്രസങ്കൽപം ഇസ്ലാമിൽ, എൻ.എം. ഹുസൈന്റെ സൈന്ധവനാഗരികതയും പുരാണകഥകളും, വാണിദാസ് എളയാവൂരിന്റെ ഖുർആന്റെ മുന്നിൽ വിനയാന്വിതം, കെ. അബ്ദുല്ലാ ഹസന്റെ സകാത്ത് തത്ത്വവും പ്രയോഗവും, ഇ.എൻ. ഇബ്റാഹീമിന്റെ സ്വിദ്ദീഖുൽ അക്ബർ, പി.ടി. അബ്ദുറഹ്മാന്റെ കറുത്ത മുത്ത്, മുഹമ്മദ്കുട്ടി എളമ്പിലാക്കോടിന്റെ കോകിലഗാനം, എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ബഹുമാന്യനായ പാദുഷ, മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത തുടങ്ങിയവ വിവിധ അവാർഡുകൾ നേടിയ ഐ.പി.എച്ച് കൃതികളിൽ ചിലതാണ്.[4] ഐ.പി.എച്ചിന്റെ ഭൂരിഭാഗം കൃതികളും തുടരെത്തുടരെ പുതിയ പതിപ്പുകൾ ഇറങ്ങി ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞുകൊണടിരിക്കുന്നു.

[തിരുത്തുക] ബൈസ്റ്റ് സെല്ലേഴ്സ്

നമസ്കാരം -മുഹമ്മദ് അബുൽജലാൽ മൌലവി-1,50,000; സത്യസാക്ഷ്യം- 1,04,000; മരണാനന്തര ജീവിതം-അബുൽ അഅ്ലാ മൌദൂദി -85,000; ഇസ്ലാംമതം-മൌദൂദി 78,000; രക്ഷാസരണി-മൌദൂദി 79,000; പരലോകം ഖുർആനിൽ-കെ.സി. അബ്ദുല്ലാ മൌലവി- 72,500; ഖുർആൻ ഭാഷ്യം- 58,000; ഖുർആൻ ലളിതസാരം -10 എഡിഷൻ; ഖുതുബാത്, ബുദ്ധിയുടെ വിധി, മുഹമ്മദ് മഹാനായ പ്രവാചകൻ,കുടുംബജീവിതം-50,000 നു് മുകളിൽ[5]

[തിരുത്തുക] ഡയറക്ടറേറ്റ്

ഡയറക്ടർ: ടി. കെ. ഫാറൂഖ്
അസി.ഡയറക്ടർ: കെ.ടി ഹുസൈൻ
ചീഫ് എഡിറ്റർ: വി. എ. കബീർ
ഡയറക്ടർ ബോർഡാണ് അംഗങ്ങൾ: ടി.കെ. അബ്ദുല്ല, ശൈഖ് മുഹമ്മദ് കാരകുന്ന്,ഡോ.കൂട്ടിൽ മുഹമ്മദാലി, അബ്ദുല്ലാഹസൻ, പ്രൊഫ. കെ.പി. കമാലുദ്ദീൻ, ഒ. അബ്ദുറഹ്മാൻ, വി.കെ. ജലീൽ, ടി.കെ. ഉബൈദ്, അശ്റഫ് കീഴുപറമ്പ്, പി. ടി. അബ്ദുർറഹ്മാൻ, വി.എ. കബീർ, ഡോ.യസീൻ അശ്റഫ്.
ആസ്ഥാനം: കോഴിക്കോട്-വയനാട് റോഡിൽ കോഴിക്കോട്ടുനിന്ന് ഒമ്പത് കിലോമീറ്റർ ദൂരെ വെള്ളിമാടുകുന്നിലാണ് ഐ.പി. എച്ച് ഡയറക്ടറേറ്റിന്റെ ആസ്ഥാനം

[തിരുത്തുക] ഷോറൂമുകൾ

കോഴിക്കോട് വെള്ളിമാട്കുന്നിൽ ഡയറക്ടറേറ്റ് ഓഫീസും കോഴിക്കോട് രാജാജി റോഡിൽ പ്രധാന കാര്യാലയവും ഷോറൂമും കോഴിക്കോട് എം.പി റോസ് , തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ശാഖകളും പ്രവർത്തിക്കുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണി

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ