അബൂലഹബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവാചകൻ മുഹമ്മദ് നബി( സ) ഉപ്പാപ്പ ( വല്യുപ്പ /( പിതാവ് അബ്ദുല്ലയുടെ വാപ്പ ) ) ക്ക്‌ 10 ആൺമക്കൾ ഉണ്ടായിരുന്നു, അതിലൊരാളാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പിതാവായ" അബ്ദുള്ള" ബാക്കിയുള്ള ഒൻപത് പേർ നബിയുടെ എളാപ്പ മൂത്താപ്പ മാർ ആകുന്നു, ഇതിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ നുബുവ്വത്തിന് ശേഷം ജീവിച്ചിരുന്നവർ നാലു പേരായിരുന്നു, അതിൽ രണ്ടുപേർ മുസ്ലിമായി ഹംസ (റ )അബ്ബാസ്( റ ) ബാക്കിയുള്ള രണ്ട് പേരിൽ ഒന്ന് അബൂതാലിബ്, നബിയോട് കുടുംബ ബന്ധപരിഗണന നൽകിയ നല്ല മനുഷ്യൻ പക്ഷേ മുസ്ലിം ആയില്ല, നാലാമത്തെ ആൾ "അബൂലഹബ് " ഇയാൾ മുസ്ലിം ആയില്ല എന്ന് മാത്രമല്ല നബിയെ ക്രൂരമായി ഉപദ്രവിക്കാനും തയ്യാറായി അദ്ദേഹത്തിന്റെ ഭാര്യ ഉമ്മു ജമീൽ അബൂസുഫിയാൻ സഹോദരിയാണ് ഇദ്ദേഹത്തിന് നാലു മക്കൾ ഉണ്ടായിരുന്നു, മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും,

"https://ml.wikipedia.org/w/index.php?title=അബൂലഹബ്&oldid=3931471" എന്ന താളിൽനിന്ന് ശേഖരിച്ചത്