നിരീശ്വരവാദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
സമാന്യമായി, ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന വിശ്വാസമോ, ദര്‍ശനമോ (Philosophy) ആണ് നിരീശ്വരവാദം (Atheism). [1]
പാശ്ചാത്യദര്‍ശനശാസ്ത്രം (Western Philosophy) അനുസരിച്ചുള്ള ഒരു വിഭാഗമാണ് ഇത്. ഭാരതീയദര്‍ശനമനുസരിച്ചുള്ള (Indian Philosophy), നാസ്തികവാദം (Heterodoxy), മേല്പറഞ്ഞ നിര്‍വചനമനുസരിച്ചുള്ളതല്ല. വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്നുവോ ഇല്ലയോ എന്നുള്ളതാണ്, ഭാരതീയദര്‍ശനപ്രകാരമുള്ള ആസ്തിക-നാസ്തിക വിഭജനത്തിന് അടിസ്ഥാനം. വേദം പ്രമാണമായി അംഗീകരിക്കുന്ന, ആസ്തികദര്‍ശനമായ, സാംഖ്യദര്‍ശനം ദൈവത്തെ അംഗീകരിക്കുന്നില്ല. നാസ്തികങ്ങളായ, ബുദ്ധ-ജൈനമതങ്ങളും ചര്‍വാകരും ഇപ്രകാരം ഒരു ഈശ്വരനെയോ വേദങ്ങളേയോ അംഗീകരിക്കുന്നില്ല. [2]
നിരീശ്വരവാദികള്‍, വ്യവസ്ഥാപിതമതങ്ങളുടെ തത്വങ്ങളെ അംഗീകരിക്കുന്നില്ല. ഈശ്വരന്റെ അസ്തിത്വത്തിന് മതിയായ പ്രത്യക്ഷത്തെളിവുകള്‍ (Empirical evidence) ഇല്ല എന്ന് നിരീശ്വരര്‍ വാദിക്കുന്നു. എന്നാല്‍ അജ്ഞേയവാദത്തില്‍ (Agnosticism) നിന്നും വിഭിന്നമാണ് ഈ വാദം. ദൈവത്തെപ്പറ്റിയോ പ്രപഞ്ചകാര്യങ്ങള്‍ മുഴുവനുമോ, മനുഷ്യബുദ്ധിക്ക്, അതിന്റെ പരിമിതികള്‍ കൊണ്ട് അറിയുവാന്‍ കഴിയില്ല എന്ന തത്വശാസ്ത്രപരമായ നിലപാടാണ് അജ്ഞേയവാദം. [3]
എത്ര ഇപ്പോള്‍, 85 കോടിയോളം ജനങ്ങള്‍ വ്യവസ്ഥാപിതമതങ്ങളില്‍ വിശ്വസമില്ലാത്തവരാണ്. [4]
[തിരുത്തുക] അവലംബം
- ↑ എത്തീസ്റ്റ് എമ്പയര്‍ വെബ് പേജ്
- ↑ ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഇന്‍ഡ്യന്‍ ഫിലൊസോഫി, ചാറ്റര്‍ജി ആന്റ് ദത്ത,രൂപ ആന്റ് കമ്പനി, ഡെല്‍ഹി.
- ↑ വിശ്വവിജ്ഞാനകോശം പുസ്തകം ഒന്ന്, എന്‍. ബി. എസ്., കോട്ടയം
- ↑ എത്തീസ്റ്റ് വെബ്സൈറ്റ്