യഹൂദമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഹൂദരുടെ മതഗ്രന്ഥം തോറ ഹീബ്രു ഭാഷയിൽ രേഖപ്പെടുത്തിയ ചുരുൾ
മട്ടാഞ്ചേരി ജൂതപള്ളി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം അഥവാ യഹൂദമതം. യഹൂദർ ഏകദൈവത്തിൽ വിശ്വസിയ്ക്കുന്നു. ഏകദൈവം യഹോവയാണെന്നും തങ്ങൾ യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദമതത്തിന്റെ അടിസ്ഥാനം.യൂദായുടെ ഗോത്രത്തില്പ്പെട്ടവൻ എന്നർത്ഥം വരുന്ന യഹൂദ എന്ന വാക്ക് കാലക്രമേണ രൂപപ്പെടുകയും അവരുടെ വിശ്വാസസംഹിതയുടെ പേരായി മാറുകയും ചെയ്തു. ദൈവകല്പിതമായ ന്യായപ്രമാണങ്ങൾ ജനങ്ങൾക്ക് നൾകിയവനായി യഹൂദർ മോസസിനെ കണക്കാക്കുന്നു. തങ്ങളുടെ പൂർവികരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നും വിമോചനത്തിലേക്ക് നയിച്ച മോസസിന്‌, സീനായ് മലമുകളിൽ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി അവർ കരുതുന്നു.

ഹെബ്രായ ബൈബിൾ ആയ തനക് ആണ് ഈ മതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കെന്ന വാക്ക് ഈ സംഹിതയിലടങ്ങിയിരിക്കുന്ന ഗ്രന്ഥവിഭാഗങ്ങളുടെ പേരുകളായ തോറാ നബിയിം ക്ത്തുബിം എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർന്നുണ്ടായതാണ്. ആദ്യവിഭാഗമായ തോറായിൽ നിയമസംബന്ധിയായ ഗ്രന്ഥങ്ങളാണെന്ന് പറയാം. തോറാ എന്ന ഹെബ്രായ പദത്തിന്റെ അർത്ഥം വഴികാട്ടുക എന്നാണ്‌. പഞ്ചഗ്രന്ഥങ്ങളായ ഉല്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നിവയാണ്‌ തോറായിൽ അടങ്ങിയിരിക്കുന്നത്. നബിയിമിൽ പ്രവചനഗ്രന്ഥങ്ങളും ക്ത്തുബിമിൽ മറ്റ് ലിഖിതങ്ങളുമാണ്.

"http://ml.wikipedia.org/w/index.php?title=യഹൂദമതം&oldid=1299517" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ