പന്നി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
A sow and her piglet.
|
||||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||||
|
||||||||||||||||||
|
|
||||||||||||||||||
|
Sus barbatus |
കുളമ്പുള്ള ഒരു മൃഗമാണ് പന്നി. ഇതിനെ ഇറച്ചിക്കായും തുകലിനായും മറ്റാവശ്യങ്ങള്‍ക്കായും പുരാതന കാലം മുതലേ മനുഷ്യന്‍ വളര്‍ത്തുന്നുണ്ട്. ഇപ്പോള്‍ വൈദ്യശാസ്ത്ര ഗവേഷണങ്ങളില്‍ പരീക്ഷണങ്ങള്‍ക്കായും ഇവയെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യനുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളതിനാല്‍ പണ്ടുമുതലുള്ള ചിത്രകലയിലും പഴഞ്ചൊല്ലുകളിലും മറ്റും പന്നിയെ പരാമര്‍ശിക്കുന്നതായി കാണാം.
യൂറേഷ്യയാണ് ഇവയുടെ ജന്മസ്ഥലം. സൂയിഡേ കുടുംബത്തില്‍ സുസ് ജനുസിലാണ് പന്നികളെല്ലാം ഉള്‍പ്പെടുന്നത്. അമിതാഹാരം, വൃത്തിയില്ലായ്മ എന്നിവയാണ് പന്നിയുടെ ചില കുപ്രസിദ്ധമായ പ്രത്യേകതകള്‍. എന്നാല്‍ ഇവയുടെ ബുദ്ധിപരമായ വികാസം അധികം അറിയപ്പെടാത്ത ഒരു പ്രത്യേകതയാണ്. പെക്കാറിയാണ് ഇന്ന് ജീവിച്ചിരിക്കുന്നവയില്‍ പന്നിയുടെ ഏറ്റവും അടുത്ത ബന്ധു.
[തിരുത്തുക] ഔഷധഗുണങ്ങള്‍
പന്നി ഔഷധഗുണമുള്ള ഒരു മൃഗമാണ്. പന്നിയുടെ നെയ്യ് തളര്‍വാതത്തിനുള്ള പഞ്ചസ്നേഹക്കുഴമ്പ് കാച്ചാന്‍ ഉപയോഗിക്കുന്നു. കൂടാതെ പന്നിയുടെ കുളമ്പ്, തേറ്റ എന്നിവ അപസ്മാര രോഗത്തിനും ഉപയോഗിക്കാറുണ്ട്[2].
[തിരുത്തുക] ആധാരസൂചിക
- ↑ Zoological Journal of the Linnean Society (1997), 120: 163–191.
- ↑ http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29