ഇറച്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൃഗങ്ങളുടേയും [[പക്ഷി|പക്ഷികളുടേയും) മറ്റും മാംസമാണ് ഇറച്ചി. ഭക്ഷണമായി കഴിക്കാവുന്ന പേശികളേയും ആന്തരാവയവങ്ങളെയും പൊതുവെ ഇറച്ചി എന്നു വിളിക്കുന്നു. ഇറച്ചിക്കോഴികളെയും മറ്റും വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്നുണ്ട്. ഇവ മാംസത്തിനുമാത്രമായി ഉതകുന്ന രീതിയിൽ പ്രത്യേകമായി വളർത്തുന്നു.
കന്നുകാലികളുടെ (മാടുകൾ) മാംസം ഭക്ഷത്തിന് സർവസാധാരണയായി ഉപയോഗിക്കുന്നു. ഇവയുടെ മാംസത്തിനെ ഓരോ മൃഗത്തിന്റേയും പേർ ചേർത്ത് (ഉദാ: പശുയിറച്ചി / പോത്തിറച്ചി) പറയാമെങ്ങിലും പൊതുവായി മാട്ടിയിറച്ചിയെന്നാണ് (beef ബീഫ്) പറയുന്നത്.