ഞണ്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഞണ്ട് Temporal range: Jurassic–Recent |
|
|---|---|
| Liocarcinus vernalis | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | ആർത്രോപോഡ |
| ഉപഫൈലം: | ക്രസ്റ്റേഷ്യൻ |
| ക്ലാസ്സ്: | Malacostraca |
| നിര: | Decapoda |
| ഉപനിര: | Pleocyemata |
| Infraorder: | Brachyura Linnaeus, 1758 |
| Sections & subsections [1] | |
ചെമ്മീനും കൊഞ്ചും ഉൾപ്പെടുന്ന ഡികാപോഡ് കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് ഞണ്ട്. ഏറിയപങ്കും ജലത്തിൽ വസിക്കുന്നവയാണ് ഞണ്ടുകൾ. ലോകത്താകമാനം ഇവയുടെ വിവിധ ജാതികൾ കാണപ്പെടുന്നു. ഏകദേശം 850 ഓളം ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്[2]. ഇവയുടെ ശരീരത്തിന്റെ ബാഹ്യഭാഗം കട്ടിയേറിയ പുറന്തോടിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൈകളുടെ അഗ്രത്തിലായി ഒറ്റനഖം ഉണ്ട്. ആൺഞണ്ടുകളിൽ കാലുകൾക്ക് പെൺഞണ്ടുകളെ അപേഷിച്ച് വലിപ്പം കൂടുതലായിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു. ഇവയിൽ തീരെ ചെറിയ ഇനവും വലിപ്പമേറിയ ഇനവും ഉണ്ട്. ജാപ്പനീസ് ചിലന്തി ഞണ്ടുകളിൽ കാലുകളുടെ അഗ്രങ്ങൾ തമ്മിൽ നാലു മീറ്റർ വരെ അകലം കാണപ്പെടുന്നു[3].
[തിരുത്തുക] ഔഷധഗുണം
കിവ ഹിർസുത എന്ന രോമാവരണമുള്ള ഞണ്ടിൽ നിന്നും അർബുദരോഗത്തെ പ്രതിരോധത്തിനു സഹായിക്കുന്ന രാസവസ്തു ഉത്പാദിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ Sammy De Grave, N. Dean Pentcheff, Shane T. Ahyong et al. (2009). "A classification of living and fossil genera of decapod crustaceans" (PDF). Raffles Bulletin of Zoology Suppl. 21: 1–109. http://rmbr.nus.edu.sg/rbz/biblio/s21/s21rbz1-109.pdf.
- ↑ R. von Sternberg & N. Cumberlidge (2001). "On the heterotreme-thoracotreme distinction in the Eubrachyura De Saint Laurent, 1980 (Decapoda: Brachyura)". Crustaceana 74 (4): 321–338. doi:10.1163/156854001300104417.
- ↑ Marine Wildlife Encyclopedia
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
Media related to Brachyura at Wikimedia Commons
Data related to Brachyura at Wikispecies