വെള്ളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളരി
വെള്ളരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. sativus
Binomial name
Cucumis sativus
Cucumber, with peel, raw
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   70 kJ
അന്നജം     3.63 g
- പഞ്ചസാരകൾ  1.67 g
- ഭക്ഷ്യനാരുകൾ  0.5 g  
Fat0.11 g
പ്രോട്ടീൻ 0.65 g
തയാമിൻ (ജീവകം B1)  0.027 mg  2%
റൈബോഫ്ലാവിൻ (ജീവകം B2)  0.033 mg  2%
നയാസിൻ (ജീവകം B3)  0.098 mg  1%
പാന്റോത്തെനിക്ക് അമ്ലം (B5)  0.259 mg 5%
ജീവകം B6  0.040 mg3%
Folate (ജീവകം B9)  7 μg 2%
ജീവകം സി  2.8 mg5%
കാൽസ്യം  16 mg2%
ഇരുമ്പ്  0.28 mg2%
മഗ്നീഷ്യം  13 mg4% 
ഫോസ്ഫറസ്  24 mg3%
പൊട്ടാസിയം  147 mg  3%
സിങ്ക്  0.20 mg2%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് വെള്ളരി (ഇംഗ്ലീഷ്: Cucumber കുക്കുംബർ). കക്കിരിക്ക, കത്തിരിക്ക എന്നും ഇത് അറിയപ്പെടുന്നു. കുക്കുർബിറ്റേസി കുടുംബത്തിൽ പെടുന്നു . ഇന്ത്യ ജന്മദേശമായിടുള്ള ഈ സസ്യത്തിന് പല വകഭേദങ്ങൾ ഉണ്ട്. മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയെന്ന് കരുതപ്പെടുന്ന ഒരു പച്ചക്കറിയിനമാണ് വെള്ളരി വർഗ്ഗം[1].

കണിവെള്ളരി[തിരുത്തുക]

സ്വർണ്ണനിറത്തിലുള്ള ഫലമുള്ളവ വെള്ളരി (കണിവെള്ളരി - Oriental Pickling Melon) എന്ന്ന്നറിയപ്പെടുന്നു ഇതിന്റെ ഫലം നീണ്ടുരുണ്ടതും അഗ്രഭാഗങ്ങൾക്ക് കനം കുറഞ്ഞതുമാണ്. ഹിന്ദുമത വിശ്വാസികൾ വിഷുക്കണി ഒരുക്കുന്നതിന് വെള്ളരിയുടെ പാകമായ ഫലം ഉപയോഗിച്ചുപോരുന്നു.

സാലഡു് വെള്ളരി[തിരുത്തുക]

വെള്ളരിയുടെ മറ്റോരു വകഭേദമാണ് സാലഡു് വെള്ളരി എന്നറിയപ്പെടുന്ന കക്കിരി അഥവാ മുള്ളൻ വെള്ളരി. ഇതിന്റെ ഇളം കായ്കൾ പച്ചയ്ക്ക് തിന്നാം. ശാസ്ത്രനാമം കുക്കുമിസു് സ്റ്റൈവസു് (Cucumis sativus) എന്നാണ്.

ദോസകായി[തിരുത്തുക]

ഇന്ത്യയിൽ തന്നെ കണ്ടുവരുന്ന മറ്റൊരു വകഭേദമാണ് ദോസകായി (Dosakai). ഇതിന്റെ ഫലം ഉരുണ്ട ആകൃതിയിൽ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. സാമ്പാർവയ്ക്കാനും മറ്റുകറികളുണ്ടാക്കാനും അച്ചാറിടാനും ഇത് സാധാരണയായി ഉപയോഗിക്കുന്നു.

ഗെർകിൻ[തിരുത്തുക]

സാലഡു് വെള്ളരിയുടെ കൂട്ടത്തിൽപ്പെടുന്ന ഒരിനം വെള്ളരിയാണ് ഗെർകിൻ (Gherkins). യൂറോപ്യൻ രാജ്യങ്ങളിലാണ് വ്യാപകമായി കൃഷിചെയ്യപ്പെടുന്നത്. അച്ചാറിടാൻ ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Cucumis anguria). ഈ ഇനത്തിന്റെ സങ്കരയിനമായ കാലിപ്സോ കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണ്.

മധുര വെള്ളരി[തിരുത്തുക]

ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരിനം വെള്ളരിയാണ് മധുരവെള്ളരി. മസ്കു മെലൻ എന്നപേരിലറിയപ്പെടുന്നു. പ്രധാനഭക്ഷണത്തിനുശേഷം കഴിയ്ക്കുന്ന പഴമായിട്ടാണ് ഇതറിയപ്പെടുന്നത്. (ശാസ്ത്രീയനാമം: Cucumis melo)

മുള്ളൻ കക്കിരി[തിരുത്തുക]

ആഫ്രിക്കൻ മുള്ളൻ കക്കിരി, ഇംഗ്ലീഷ് തക്കാളി എന്നൊക്കെ അറിയപ്പെടുന്നു. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം. മരുഭൂമി പ്രദേശങ്ങളിൽ നന്നായി വിളയുന്നു. ന്യൂസിലാന്റ്, ആസ്ത്രേലിയ, ചിലി, കാലിഫോർണിയ എന്നി പ്രദേശങ്ങളിൽ ഇത് നന്നായി വളരുന്നു. ഇന്ത്യയിൽ ഈ വിള അപൂർവ്വമായെ കാണുന്നുള്ളൂ. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ വലിയ വില നൽകി മുള്ളൻ കക്കിരി ഇറക്കുമതി ചെയ്യുന്നു. പഴുത്ത കായ്കൾ ഉപയോഗിച്ച് തയ്യാറാക്കിയ പാനീയം വളരെ ആരോഗ്യപ്രദമാണ്. ചെറിയ കായ്കൾ സാലഡിനു ഉപയോഗിക്കുന്നു.(ശാസ്ത്രീയനാമം: Cucumis metuliferus)

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ആർ. ഹേലി (2006). കൃഷിപാഠം. തിരുവനന്തപുരം: Authentic Books. p. 86. ISBN 81-89125-03-6. Retrieved 2013 ഒക്ടോബർ 26. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വെള്ളരി&oldid=3689863" എന്ന താളിൽനിന്ന് ശേഖരിച്ചത്