സഖറിയായുടെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹഗ്ഗായി പ്രസംഗമാരംഭിച്ച്‌ രണ്ടു മാസങ്ങള്‍ക്കകം സഖറിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി (ബി. സി. 522). ഒരു പുരോഹിതന്‍ കൂടിയായിരുന്ന സഖറിയാ ഹഗ്ഗായിയെപ്പോലെ ദേവാലയനിര്‍മ്മാണത്തിനു ജനത്തെ പ്രേരിപ്പിക്കുകയും അവര്‍ക്ക്‌ ആവേശം പകരുകയും ചെയ്തു. 9-14 അധ്യായങ്ങള്‍ മറ്റൊരു കാലഘട്ടത്തിന്റെയും ഗ്രന്ഥകാരന്റെയും സൃഷ്ടിയായി കരുതി രണ്ടാം സഖറിയാ എന്നു വിളിക്കുന്നവരുമുണ്ട്‌.


അനുതാപത്തിനുള്ള ആഹ്വാനത്തോടെയാണ്‌ ഗ്രന്ഥം ആരംഭിക്കുക (1:1-6). ഇസ്രായേലിന്റെ ശിക്ഷയുടെ നാളുകല്‍ അവസാനിച്ചു എന്നും രക്ഷയുടെ കിരണങ്ങള്‍ വീശിത്തുടങ്ങിയെന്നും സൂചിപ്പിക്കുന്ന ഏഴു ദര്‍ശനങ്ങളുടെ വിവരണമാണു തുടര്‍ന്നുള്ളത്‌ (1:7-6:15). ഉപവാസത്തെക്കുറിച്ചുള്ള ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ്‌ അടുത്തുവരുന്ന അധ്യായങ്ങള്‍. ഉപവാസം ഉത്സവമായി മാറുമെന്നു പ്രവാചകന്‍ പ്രഖ്യാപിക്കുന്നു (7:1-8:23).


പ്രതീക്ഷിച്ചിരുന്ന രക്ഷകന്റെ സ്വഭാവത്തിലേക്കു വെളിച്ചംവീശുന്ന പ്രവചനങ്ങളാണ്‌ പിന്നീടുള്ളവ. സമാധാനരാജാവായ അവന്‍ വിനീതനായി കഴുതപ്പുറത്ത്‌ ആഗതനാകുന്ന ചിത്രം പുതിയ നിയമത്തില്‍ പരിചിതമാണല്ലോ (9:1-11:27). കര്‍ത്താവിന്റെ ദിനത്തെക്കുറിച്ചുള്ള യുഗാന്തദര്‍ശനത്തോടെയാണ്‌ ഗ്രന്ഥം അവസാനിക്കുന്നത്‌. ശത്രുക്കളും വിഗ്രഹാരാധകരും വ്യാജപ്രവാചകരും ഉന്മൂലനം ചെയ്യപ്പെടും. ജറുസലെമിനു സുരക്ഷിതത്വം കൈവരും. കര്‍ത്താവ്‌ തന്റെ വിശുദ്ധരോടൊത്ത്‌ രാജാവായി വാഴും (12:1-14:21).[1]



[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം