ജ്ഞാനോദയകാലം
| History of Western philosophy |
|---|
| Western philosophy |
|
Pre-Socratic · Ancient |
| See also |
| Western culture · Western world |
ജ്ഞാനോദയകാലം പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലും, അമേരിക്കയിലും ഉറവെടുത്ത ഒരു സാംസ്കാരിക പ്രസ്ഥാനമാണ് (cultural movement). ജ്ഞാനസമ്പാദനം, യുക്തിചിന്തയുടെ അഥവാ വിശകലനാത്മക ചിന്തയുടെ വളർച്ച, സാമൂഹ്യപരിഷ്കരണം തുടങ്ങിയവ ലക്ഷ്യമിട്ട് 18 - ാം നൂറ്റാണ്ടിനോടടുപ്പിച്ച് യൂറോപ്പിൽ രൂപംകൊണ്ട സാംസ്കാരിക പ്രസ്ഥാനത്തെയാണ് ജ്ഞാനോദയ കാലം (Age of Enlightenment) എന്നു വിശേഷിപ്പിക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാരംഭിച്ച് 18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലവസാനിച്ച ഇക്കാലത്തെ യുക്തിചിന്തയുടെ കാലം (age of reason) എന്നും അറിയപ്പെടുന്നു.[1] ജ്ഞാനോദയ കാലം അഥവാ പ്രബോധോദയ കാലം ബൌദ്ധിക പരിവർത്തനത്തിന് ആക്കം കൂട്ടുകയും ഭരണകൂടത്തിന്റെയും പൌരോഹിത്യത്തിന്റെയും അസഹിഷ്ണുതയേയും അതിക്രമങ്ങളേയും ചോദ്യം ചെയ്യുകയും ചെയ്തു. സ്പിനോസ, ജോൺലോക്ക്, ബെയ്ലി, ഐസക് ന്യൂട്ടൺ തുടങ്ങിയവരായിരുന്നു ജ്ഞാനോദയകാലത്തിന് ബൌദ്ധിക നേതൃത്വം നൽകിയത്. 19-ാം നൂറ്റാണ്ടോടെ കാല്പനികതയ്ക്ക് പ്രാമുഖ്യം ലഭിക്കുകയും ഹേതുവാദത്തിന് (യുക്തിവാദം) ബൌദ്ധികമണ്ഡലത്തിൽ സ്വാധീനം കുറയുകയും ചെയ്തതോടെ ജ്ഞാനോദയകാലത്തിന് തിരിച്ചടി നേരിട്ടു. [2]