ഹാരാൻ (സ്ഥലം‌)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എബ്രായബൈബിളിൽ പരാമർശിക്കപ്പെടുന്ന ഒരു സ്ഥലമാണ് ഹാരാൻ. ഇന്നത്തെ തുർക്കിയുടെ പരിധിക്കുള്ളിൽ സ്ഥിതിചെയ്തിരുന്ന ഹാറാൻ എന്ന പുരാതനനഗരത്തിന്റെ അസീറിയൻ പേരാണ് ഹാരാൻ എന്നാണ് കരുതപ്പെടുന്നത്. എബ്രായബൈബിളിലെ ആദ്യഗ്രന്ഥമായ ഉല്പത്തിപ്പുസ്തകത്തിൽ ഹാരാൻ പ്രത്യക്ഷപ്പെടുന്നത് യഹൂദജനതയുടെ പൂർവപിതാക്കന്മാരിൽ ഒരാളായ തേരഹ്, അയാളുടെ പുത്രൻ നാഹോർ, അവരുടെ പിൻഗാമികൾ എന്നിവരുടെ ദേശം, വാഗ്ദത്തഭൂമിയിലേക്കുള്ള പ്രയാണത്തിനിടെ അബ്രഹാമിന്റെ ഇടത്താവളം എന്നീ നിലകളിലാണ്. ഈ ബൈബിൾ സാക്ഷ്യത്തിന്റെ ചരിത്രപരമായ വാസ്തവികത ഉറപ്പില്ലെങ്കിലും, എബ്രായബൈബിളിലെ പഞ്ചഗ്രന്ഥിയുടെ സ്രോതസ്സുകളിൽ ഏറ്റവും പുരാതനമായി കരുതപ്പെടുന്ന യഹോവീയരേഖ തന്നെ അബ്രഹാമിന്റെ കുടുംബവും ഹാരാനുമായുള്ള ബന്ധം കടന്നുവരുന്നുണ്ട്.[1] അസീറിയൻ ഭരണാധികാരികൾ കീഴടക്കിയ നഗരങ്ങളിലൊന്നും ടയിർ നഗരത്തിന്റെ വാണിജ്യപങ്കാളി എന്നീ നിലകളിൽ എബ്രായബൈബിളിലെ മറ്റുഭാഗങ്ങളിലും ഹാരാൻ പ്രത്യക്ഷപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. ഹെർഷൽ ഷാങ്ക്സ്, "Ancient Israel - A short History from Abraham to the Roman Destruction of the Temple" (പുറം 21)
"https://ml.wikipedia.org/w/index.php?title=ഹാരാൻ_(സ്ഥലം‌)&oldid=1828291" എന്ന താളിൽനിന്ന് ശേഖരിച്ചത്