അബ്രഹാം
| അബ്രഹാം | |
|---|---|
യിസഹാക്കിനെ ബലി കൊടുക്കുന്നത് മാലാഖ തടയുന്നു. Abraham and Isaac റെംബ്രാൻഡ് വരച്ച ചിത്രം |
|
| ജനനം | ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട കഥാപാത്രം - പാരമ്പര്യപ്രകാരം 2000 ബി.സി.ക്കും - 1500 ബി.സി.ക്കും ഇടയിൽ ഹാരാൻ |
| മരണം | ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട കഥാപാത്രം - പാരമ്പര്യപ്രകാരം 2000 ബി.സി.ക്കും - 1500 ബി.സി.ക്കും ഇടയിൽ മക്‌പേലാ,[1] കനാൻ |
| തൊഴിൽ | യഹൂദ, ക്രിസ്തു, ഇസ്ലാം മതപ്രകാരം പിതാമഹൻ. |
| മക്കൾ | യിശ്മായേൽ യിസഹാക്ക് സിമ്രാൻ ജൊക്ഷാൻ മെദാൻ മിദ്യാൻ യിശ്ബാക്ക് ശൂവഹ് |
| മാതാപിതാക്കൾ | തേരഹ് |
ബൈബിൾ പഴയനിയമത്തിലെ ഒരു പ്രധാന കഥാപാത്രം. അബ്രഹാമിന്റെ ചരിത്രം ഉത്പത്തി പുസ്തകത്തിലും പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തികളിലും വിവരിച്ചിരിക്കുന്നു.
അബ്രാം എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല നാമം. യഹോവ ഇദ്ദേഹത്തെ ബഹുജാതികൾക്കു പിതാവ് ആക്കുകയും എല്ലാ പുരുഷൻമാരും പരിഛേദനം (circumcision) ഏൽക്കണമെന്ന് ഇദ്ദേഹംമൂലം അനുശാസിക്കുകയും ചെയ്തതോടൊപ്പം, അബ്രാം എന്ന പേരിനെ അബ്രഹാം എന്നാക്കി മാറ്റി. 'ശ്രേഷ്ഠത പ്രാപിച്ച പിതാവ്', 'ജനാവലികളുടെ പിതാവ്', 'വിശ്വാസികളുടെ പിതാവ്', 'ദൈവത്തിന്റെ സ്നേഹിതൻ' എന്നെല്ലാം അബ്രഹാമിനെ ബൈബിളിൽ വ്യവഹരിക്കുന്നുണ്ട്. സ്വപുത്രനെ ബലി കഴിക്കാൻ അബ്രഹാം തയ്യാറാകുന്നു
കൽദായ പട്ടണത്തിൽ ഉർ എന്ന സ്ഥലത്തെ ശിൽപിയായ തേരഹിന്റെ പുത്രനായി അബ്രഹാം ജനിച്ചു. ഇദ്ദേഹത്തിനു നാബോർ, ഹാരാൻ എന്ന രണ്ടു സഹോദരൻമാരുണ്ടായിരുന്നു. ഹാരാന്റെ മരണത്തെ തുടർന്നു യഹോവയുടെ ആജ്ഞയനുസരിച്ച്, ഭാര്യ സാറാ, സഹോദരപുത്രനായ ലോത്ത്, പിതാവ് എന്നിവരോടൊപ്പം അബ്രഹാം ഹാരാൻ പട്ടണത്തിലേക്ക് പോയി. അവിടെവച്ച് തേരഹ് മരണമടഞ്ഞു. ദൈവനിയോഗം അനുസരിച്ച് അബ്രഹാം എഴുപത്തഞ്ചാം വയസ്സിൽ ലോത്തിനോടൊപ്പം ശേഖേം, ബെഥേൽ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കനാനിൽ ചെന്നു താമസിച്ചു. അവിടെനിന്നു ഈജിപ്തിലേക്കുപോയി. സാറാ സുന്ദരിയായിരുന്നതിനാൽ ഈജിപ്തുകാർ ഭർത്താവായ തന്നെ വധിച്ചുകളയുമെന്ന് ഭയപ്പെട്ട് അവൾ തന്റെ സഹോദരിയാണെന്ന് അബ്രഹാം അവരെ ധരിപ്പിച്ചു. രാജാവ് അവളെ ഭാര്യയാക്കുകയും അബ്രഹാമിനെ യഥായോഗ്യം സ്വീകരിക്കുകയും ചെയ്തു. അവിടെ ഉണ്ടായ ദൈവശിക്ഷയെത്തുടർന്ന് സത്യം വെളിപ്പെടുകയും അബ്രഹാമിനും സാറായ്ക്കും ബഥേലിലേക്ക് പോകുവാൻ രാജാനുമതി ലഭിക്കുകയും ചെയ്തു. അവിടെവച്ച് ലോത്തുമായി സ്വത്തു പങ്കിട്ടു. ഫലഭൂയിഷ്ഠമായ യോർദാൻ ദേശം ലോത്തിനു നല്കിയിട്ട് അബ്രഹാം ഹെബ്രോണിലെ മമ്രേയിൽ താമസമാക്കി. തുടർന്ന് ശത്രുക്കളുടെ ആക്രമണത്തിൽനിന്നു ലോത്തിനെ ഇദ്ദേഹം രക്ഷിക്കുകയും ശലേം രാജാവായ മൽക്കീസഹദേക്കിന്റെ അനുഗ്രഹാശിസ്സുകൾക്കു പാത്രീഭൂതനാകുകയും ചെയ്തു.
| Biblical longevity | ||
| Name | Age | LXX |
| Methuselah | 969 | 969 |
| Jared | 962 | 962 |
| Noah | 950 | 950 |
| ആദാം | 930 | 930 |
| Seth | 912 | 912 |
| Kenan | 910 | 910 |
| Enos | 905 | 905 |
| Mahalalel | 895 | 895 |
| Lamech | 777 | 753 |
| Shem | 600 | 600 |
| Eber | 464 | 404 |
| Cainan | — | 460 |
| Arpachshad | 438 | 465 |
| Salah | 433 | 466 |
| Enoch | 365 | 365 |
| Peleg | 239 | 339 |
| Reu | 239 | 339 |
| Serug | 230 | 330 |
| Job | 210? | 210? |
| Terah | 205 | 205 |
| Isaac | 180 | 180 |
| അബ്രഹാം | 175 | 175 |
| Nahor | 148 | 304 |
| Jacob | 147 | 147 |
| Esau | 147? | 147? |
| Ishmael | 137 | 137 |
| Levi | 137 | 137 |
| Amram | 137 | 137 |
| Kohath | 133 | 133 |
| Laban | 130+ | 130+ |
| Deborah | 130+ | 130+ |
| Sarah | 127 | 127 |
| Miriam | 125+ | 125+ |
| Aaron | 123 | 123 |
| Rebecca | 120+ | 120+ |
| മോശ | 120 | 120 |
| Joseph | 110 | 110 |
| Joshua | 110 | 110 |
അബ്രഹാമിന് 86 വയസ്സുവരെ സന്തതി ഉണ്ടായില്ല. എലയാസർ എന്ന അടിമയെ ഇദ്ദേഹം അനന്തരാവകാശിയാക്കി. എന്നാൽ സാറായുടെ അനുഗ്രഹാശിസ്സുകളോടെ ഹാഗാർ എന്ന ദാസിയിൽ അബ്രഹാമിന് യിശ്മായേൽ എന്ന മകൻ ജനിച്ചു. സാറായുടെ വന്ധ്യതയെ പരിഹസിച്ചതിനെ തുടർന്ന് ഹാഗാറിനേയും ശിശുവിനേയും മരുഭൂമിയിലേക്ക് അബ്രഹാം അയച്ചു. യഹോവയുടെ വാഗ്ദാനപ്രകാരം 100-ാം വയസ്സിൽ അബ്രഹാമിന് സാറായിൽ യിസഹാക്ക് എന്ന പുത്രൻ ജനിച്ചു. എന്നാൽ ഏകജാതനായ യിസഹാക്കിനെ മോറിയാ മലയിൽ കൊണ്ടുചെന്ന് ബലികഴിക്കാൻ യഹോവ കല്പിക്കുകയാണുണ്ടായത്. അബ്രഹാം അതീവദുഃഖിതനായെങ്കിലും ദൈവാജ്ഞയെ അനുസരിക്കുവാൻ തയ്യാറായി. പക്ഷേ, കുട്ടിയെ കൊലപ്പെടുത്തുവാൻ കത്തി എടുത്തപ്പോൾ നാടകീയമാംവിധം യഹോവ ഇദ്ദേഹത്തെ പിന്തിരിപ്പിക്കുകയും പകരം ഒരു ആടിനെ കാണിച്ചുകൊടുക്കുകയും ചെയ്തു. സാറാ 127-ാം വയസ്സിൽ മരിച്ചു. കുറേകാലങ്ങൾക്കുശേഷം അബ്രഹാം കെതൂറയെ വിവാഹം ചെയ്തു. കെതൂറയിൽനിന്നു ജനിച്ച സന്താനങ്ങളാണ് മിദ്യാൻ, ദെദാൻ എന്നീ വർഗക്കാരുടെ പൂർവികർ എന്നു കരുതപ്പെടുന്നു. അബ്രഹാം മരണത്തോട് അടുത്തപ്പോൾ തന്റെ സ്വത്തിന്റെ സിംഹഭാഗവും യിസഹാക്കിനു നല്കി. 175-ാം വയസ്സിൽ ഇദ്ദേഹം മരിച്ചു. സാറായെ അടക്കം ചെയ്ത മക്പോലാഗുഹയിൽ ഇദ്ദേഹത്തെയും സംസ്കരിച്ചു.
അബ്രഹാം സ്വന്തം മകനെ ബലികഴിക്കാൻ അല്പംപോലും മടിക്കാതിരിക്കുകയും ഉർ ദേശത്തുനിന്ന് പുറപ്പെട്ട് സഞ്ചാരജീവിതം നയിക്കാൻ സന്നദ്ധനാകയും ചെയ്തത് യഹോവയിലുള്ള അചഞ്ചലമായ വിശ്വാസത്തിനും സുദൃഢമായ അനുസരണത്തിനും ഉത്തമോദാഹരണങ്ങളായി വ്യവഹരിക്കപ്പെട്ടുവരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുള്ള സ്നേഹം, അവരുടെമേലുള്ള നിയന്ത്രണശക്തി, ആതിഥ്യമര്യാദ, ഔദാര്യം, ശത്രുക്കളോടു പോരാടാനുള്ള ധൈര്യം, ബുദ്ധികൂർമത എന്നിവയെ ഉദാഹരിക്കുന്ന വിവിധ സംഭവങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദൈവത്തിന്റെ വെളിപാടു ലഭിക്കുകയും വാഗ്ദാനങ്ങളെ ക്ഷമയോടുകൂടി കാത്തിരുന്ന് സ്വീകരിക്കുകയും ചെയ്ത അബ്രഹാമിനെ വലിയ ഒരു പ്രവാചകനായി ക്രൈസ്തവരോടൊപ്പം യഹൂദരും ഇസ്ലാം മതക്കാരും കരുതുന്നു.
അവലംബം [തിരുത്തുക]
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്രഹാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |