നോഹ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോവ, നോഹ, ബൈബിളിലും ഖുറാനിലും സമാനമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ്. ഇംഗ്ലീഷ്: Noah ,Noe അഥവാ Noach; ഹീബ്രു: נוֹחַ or נֹחַ, ആധുനീക ഹീബ്രു ഭാഷ Nóaḥ ടൈബീരിയന്‍ Nōªḥ ; Nūḥ ; "Rest" അറബി: നൂഹ് [1] ) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടതിന്‍പ്രകാരം [2] ഡിലുവനു മുന്നുള്ള സഭാപിതാക്കന്മാരില്‍ പത്താമത്തയാളാണ് അദ്ദേഹം. ഭൂമിയിലെ ജീവജാലങ്ങളെ പ്രളയത്തില്‍ നിന്ന് രക്ഷിക്കാനായി വലിയ പെട്ടകം പണിതത് നോഹയാണ് എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മക്കളുടെ വംശ പരമ്പരയാണ് ഇന്നത്തെ മനുഷ്യര് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതേ രീതിയില്‍ തന്നെ ഹിന്ദുഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന മനു വും ഇതേ രീതിയില്‍ തന്നെ ഭൂമിയെ രക്ഷിക്കാനായി വലിയ കപ്പല്‍ നിര്‍മ്മിച്ചയാളാണ്. പല ചരിത്രകാരന്മാരും നോഹയും മനുവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.
ദൈവദൂതനായ പ്രവാചകന്‍ എന്ന് വിശ്വസിക്കപ്പെടുന്ന നൂഹ് നബി ജീവിച്ച പ്രദേശങ്ങള്‍ ഇപ്പോഴത്തെ ഇറാക്കിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
[തിരുത്തുക] പേരിനു പിന്നില്‍
[തിരുത്തുക] ഖുറാനില്‍
ബിംബാരാധകരായ സുമേറിയന്‍ ജനതയെ അദ്ദേഹം സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചു. 950 വര്‍ഷം അദ്ദേഹം പ്രബോധനം ചെയ്തിട്ടുണ്ട്. [അവലംബം ആവശ്യമാണ്] ഇറാക്കിലെ കൂഫയില്‍ വെച്ചാണ് നൂഹ് നബി ചരിത്ര പ്രസിദ്ധമായ കപ്പലുണ്ടാക്കിയത്.[അവലംബം ആവശ്യമാണ്] ദൈവത്തിന്റെ മുന്നറിയിപ്പ് പ്രകാരം പ്രളയം ഉണ്ടായി. നൂഹ് നബിയുടെ കപ്പല്‍ തുര്‍ക്കിയിലെ 6800 അടി ഉയരമുള്ള ജൂദി പര്‍വ്വതത്തില്‍ ചെന്ന് പതിച്ചു എന്ന്‍ ഖുറാനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. വി.ഖു 11:44
[തിരുത്തുക] ആധാരസൂചിക
- ↑ http://www.etymonline.com/index.php?term=Noah Meaning of Noah
- ↑ Genesis, chapters 5-9.