മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്
Arab scholar
Modern era
പൂർണ്ണനാമം Muhammad ibn 'Abd al-Wahab
School/tradition Sunni

ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) സൗദി അറേബ്യയിൽ ജീവിച്ചിരുന്ന മുസ്ലിം നവോത്ഥാന നായകൻമാരിൽ ഒരാളും പ്രമുഖ മത പണ്ഡിതനുമായിരുന്നു മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി (അറബി:محمد بن عبد الوهاب التميمي) . സൗദി അറേബ്യയിലെ റിയാദിലെ നജ്ദിൽ ജനിച്ചു.അറബ് ഗോത്രമായ ബനുതമിൽ ഒരംഗമാണദ്ദേഹം. സ്വന്തമായി ഒരു പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ഇദ്ദേഹം ആഹ്വാനം ചെയ്തില്ലെങ്കിലും പാശ്ചാത്യ ലോകം അബ്ദൽ വഹാബിൽ നിന്നാണ് വഹാബിസം എന്ന പദം രൂപപ്പെടുത്തിയത്.അബ്ദുൽ വഹാബ് എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നാമമായിരിന്നു.

[തിരുത്തുക] ചിന്തകൾ

പ്രവാചകാനുചരൻമാരുടെയും പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്. നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.

ഈജിപ്റ്റ്, തുർക്കി എന്നിവയായിരുന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. ബ്രിട്ടിഷുകരും സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽവാദികളാണ് വഹാബികൾ എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയും ചെയ്തു.വഹാബിസം എന്ന പേരും അങ്ങനെ ജനങ്ങളുടെ ഇടയിൽ പ്രചരിച്ചു[1]

[തിരുത്തുക] ഇതും കൂ‍ടികാണുക

[തിരുത്തുക] അവലംബം

  • ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് കുഞ്ഞുമുഹമ്മദ് പറപ്പുർ.മുജാഹിദ് സെന്റർ കോഴിക്കോട് -2
  1. http://ponkavanam.com/islam/index.php?title=Muhammed_ibn_abdil_vahab
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ