സലഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

സലഫുസ്സ്വാലിഹുകളെന്ന് പറയുന്ന സജ്ജനങ്ങളായ ആദ്യകാല മുസ്ലിംകളുടെ മാതൃക പിൻപറ്റുന്നവരാണ് സലഫി‍ .സലഫ് എന്നാൽ മുൻഗാമികൾ എന്നാണ് അർത്ഥം. ഖുർ‌ആനിനെയും സുന്നത്തിനെയും പ്രവാചകന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് സലഫികൾ ചെയ്യുന്നത്. സലഫുസ്സ്വാലിഹീൻ(ഭക്തരായ പ്രപിതാമഹന്മാർ) എന്നപേരിൽ നിന്നാണ് സലഫികൾ എന്ന പ്രയോഗം ഉണ്ടായിട്ടുള്ളത്. മദ്ഹബുകൾക്കതീതമായി . മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്നെയാണ് ഇവർ തങ്ങളുടെ ആത്മീയാചാര്യനായി കരുതുന്നത്[1].

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

. മദ്ധ്യനൂറ്റാണ്ടുകളിൽ ഇബ്നുതൈമിയ്യ, മുഹമ്മദുബ്നുഖയ്യിം തുടങ്ങിയവരും പിൽക്കാലത്ത് മുഹമ്മദുബ്നു അബ്ദുൽ വഹാബും സലഫീ ആശയ പ്രചാരകരായി രംഗത്ത് വന്നവരാണ്. ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിൻറെയും അമീർ മുഹമ്മദുബ്നു സഊദിൻറെയും കൂട്ടായ ശ്രമങ്ങൾ കാരണം അറേബ്യൻ രാജ്യങ്ങളിൽ സലഫീ ആശയങ്ങൾ വീണ്ടും വേരൂന്നി. ഇന്നും സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളിൽ വിശ്വാസപരമായ കാര്യങ്ങളിൽ സലഫീ സ്വാധീനമാണുള്ളത്. സൗദിയിലെ ഏറ്റവും ഉയർന്ന പണ്ഢിതനായരുന്ന ശൈഖ് ഇബ്നു ബാസും മറ്റും അംഗീകരിക്കപ്പെട്ട സലഫികളാണ്.

ഖത്വർ, സിറിയ, കുവൈത്ത്, യു.എ.ഇ., ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലേക്കും സലഫീ ആദർശം പ്രചരിച്ചത് ഹിജാസിൽ നിന്നാണ്. ഖത്വറിലെ ജഡ്ജി ശൈഖ് ഇബ്നുഹജർ, കൂവൈത്തിലെ ശൈഖ് അബ്ദുറഹിമാൻ അബ്ദുൽ ഖാലിഖ്, സിറിയയിലെ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി തുടങ്ങിയവർ പ്രശസ്ത സലഫീ പണ്ഢിതൻമാരാണ്.

രണ്ടു നൂറ്റാണ്ട് മുന്പാരംഭിച്ച സനൂസി പ്രസ്ഥാനത്തിലൂടെയാണ് സലഫി പ്രർത്തനം ആഫ്രിക്കയിൽ ശക്തമായത്. അൽജീറിയൻ മുസ്ലിം ജംഇയ്യത്തുൽ ഉലമ ശ്രദ്ധേയമായ ഒരു സലഫീ സംഘടനയാണ്. അൻസ്വാറു സുന്നത്തിൽമുഹമ്മദിയ്യ എന്ന പേരിൽ ഈജിപ്തിലും സുഡാനിലും പ്രവർത്തിക്കുന്നു. നൈജീരിയയിൽ ജമാഅത്ത് ഇഹ്‌യാഉസ്സുന്ന വൽജമാഅത്തുൽ ബിദ്അ എന്ന പേരിലും പാകിസ്താനിലും ഇന്ത്യയിലും ബംഗ്ലാദേശ്, സിലോൺ(ശ്രീലങ്ക) എന്നിവിടങ്ങളിലും അഹ്‌ലേഹദീസ് എന്ന പേരിലുമാണ് സലഫികൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ അഹ്‌ലേഹദീസിന്റെ കേരളഘടകമെന്ന നിലയിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ എന്ന സലഫീ സംഘടന പ്രവർത്തിക്കുന്നു. ഇന്തോനേഷ്യയിൽ ജംഇയ്യത്തുൽ മുഹമ്മദിയ്യ എന്ന പേരിലും സലഫികൾക്ക് സംഘടനയുണ്ട്. ഫിജി ദ്വീപിൽ അഹ്‌ലേഹദീസ് എന്ന പേരിലാണ് പ്രവർത്തനം. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജംഇയ്യത്ത് അഹ്‌ലേഹദീസും അൽമുൻതദാ അൽഇസ്ലാമിയും അമേരിക്കയിലെ മുസ്ലിം സൊസൈറ്റിയും സലഫീ സംഘടനകളാണ്.

ഈജിപ്തിൽ ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ ചിന്തകൾ സലഫീ പ്രസ്ഥാനത്തിൻറെ വളർച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്ലാമിനെ ആധുനിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാൻ അവർ ശ്രമിച്ചു. ഈജിപ്തിൽ അൽമനാർ എന്ന പേരിൽ വർഷങ്ങളോളം പുറത്തിറങ്ങിയ പ്രസിദ്ധീകരണം സലഫി ചിന്തക്ക് ജനങ്ങളിൽ വേരോട്ടമുണ്ടാക്കി. [2]

[തിരുത്തുക] വിമർശനങ്ങൾ

സലഫികൾ യഥാർഥത്തിൽ പൂർവ്വീകരെ പിൻപറ്റുന്നവരല്ലെന്നും, മറിച്ച് ഇസ്ലാമിൻറെ മൗലിക തത്ത്വങ്ങളിൽ ഊന്നി നിന്നുകൊണ്ട് അതിനെ യുക്തിപൂർവ്വം ആധുനിക കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നവരാണെന്നുമാണ്‌[3].കേരള സുന്നികളുടെ വാദം.

[തിരുത്തുക] ഇതുകൂടി കാണുക

  • മുജാഹിദ് പ്രസ്ഥാനം (കേരളം)

[തിരുത്തുക] അവലംബം

  1. (ഇസ്ലാം വിജ്ഞാനകോശം പേജ് 821)
  2. (ഇസ്ലാം വിജ്ഞാന കോശം പേജ്: 821).
  3. (കലിമ ബുക്സ്, കോഴിക്കോട്)
"http://ml.wikipedia.org/w/index.php?title=സലഫി&oldid=1303837" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ