സയിദ് നൂർസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുർക്കിയിൽ ജീവിച്ചിരുന്ന ഒരു ഇസ്ലാമികപണ്ഡിതനാണ് സഈദ് നൂർസി (ജീവിതകാലം:1878 – 1960 മാർച്ച് 23). ബദീഉസ്സമാൻ സയിദ് നൂർസി എന്നും അറിയപ്പെടുന്നു. കാലത്തിന്റെ അത്ഭുതം എന്നാണ് ബദീഉസ്സമാൻ എന്നതിന്റെ അർഥം. 130 വാല്യങ്ങളിലായുള്ള റിസാലയി നൂർ എന്ന ഖുർആൻ വ്യാഖ്യാനകൃതി പ്രസിദ്ധമാണ്.

തുർക്കി സ്വാതന്ത്ര്യയുദ്ധകാലത്ത് കമാൽ അത്താത്തുർക്കിനെ പിന്തുണച്ചിരുന്ന നൂർസി, റിപ്പബ്ലിക്കിന്റെ രൂപീകരണത്തിനു ശേഷം കമാലിന്റെ മതേതര, പാശ്ചാത്യവൽക്കരണസമീപനങ്ങൾ മൂലം, കമാലിനെതിരെ തിരിഞ്ഞു. ഇതുമൂലം പലവട്ടം ഇദ്ദേഹത്തിന് തടവിൽ കഴിയേണ്ടി വന്നിട്ടുണ്ട്.

പടിഞ്ഞാറൻ തുർക്കിയിലെ ചെറിയ ഗ്രാമത്തിൽ വച്ച് അദ്ദേഹം ഖുർആൻ വചനങ്ങൾ തുർക്കി ഭാഷയിൽ എഴുതുകയും ലഘുലേഖകളാക്കി പുറത്തിറക്കുകയും ഇവ വളരെ പ്രശസ്തമാകുകയും ചെയ്തിരുന്നു. നക്ഷ്ബന്ദീയ സൂഫിപ്രസ്ഥാനത്തിലെ നിരവധി പേർ ഇദ്ദേഹത്തിന്റെ അനുയായികളായി. ഇവർ നൂർജുലൂക് എന്നറിയപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 77–78. ഐ.എസ്.ബി.എൻ. 978-1-59020-221-0. 
"http://ml.wikipedia.org/w/index.php?title=സയിദ്_നൂർസി&oldid=1805660" എന്ന താളിൽനിന്നു ശേഖരിച്ചത്