ഒമർ ഖയ്യാം
| പ്രമാണം:Omar Chayyam.jpg | |
| കാലഘട്ടം | മദ്ധ്യ കാലഘട്ടം |
|---|---|
| പ്രദേശം | പേർഷ്യൻ പണ്ഡിതൻ |
| പ്രധാന താത്പര്യങ്ങൾ | കവിത, ഗണിതം, തത്വശാസ്ത്രം, ജ്യോതിശാസ്ത്രം |
|
സ്വാധീനിച്ചവർ
|
|
|
സ്വാധീനിക്കപ്പെട്ടവർ
|
|
ഖിയാസ് അൽ-ദിൻ അബു അൽ-ഫാത്ത് ഒമർ ഇബ്ൻ ഇബ്രാഹിം ഖയ്യാം നിഷാബുരി (പേർഷ്യൻ: غیاث الدین ابو الفتح عمر بن ابراهیم خیام نیشابوری) അഥവാ ഒമർ ഖയ്യാം (ജനനം. മെയ് 18, 1048 നിഷാപുർ, (പേർഷ്യ) – മരണം. ഡിസംബർ 4, 1131), ഒരു പേർഷ്യൻ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു. പേർഷ്യയിൽ ആയിരുന്നു ഒമർ ഖയ്യാം ജീവിച്ചിരുന്നത്. ഒമർ അൽ-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്[1].
ഇറാനു പുറത്ത് ഒമർഖയ്യാം പ്രശസ്തൻ തന്റെ കവിതകൾക്കാണ്. റൂബയ്യാത്തുകൾ (നാലുവരി കവിതകൾ) എഡ്വേർഡ് ഫിറ്റ്സ്ഗെറാൾഡ് എഴുതിയ റൂബയാത് ഓഫ് ഒമർ ഖയ്യാം എന്ന പുസ്തകത്തിലൂടെ പാശ്ചാത്യ ലോകത്ത് പ്രശസ്തമായി.
ഒമർഖയ്യാമിന്റെ ഗണിതശാസ്ത്ര സംഭാവനകളിൽ പ്രധാനം അക്കഗണിതത്തിലെ (ആൾജിബ്ര) പ്രശ്നങ്ങൾക്കുള്ള ഒരു പ്രബന്ധം എന്ന സിദ്ധാന്തമായിരുന്നു. ഇതിൽ ഖന സൂത്രവാക്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനായി ഒരു ഹൈപ്പർബോളയെ വൃത്തം കൊണ്ട് ഖണ്ഡിക്കുന്ന ഒരു ജ്യാമിതീയ സമ്പ്രദായം ഒമർ ഖയ്യാം അവതരിപ്പിക്കുന്നു.[2]. കലൺടർ പരിഷ്കാരങ്ങൾക്കും ഒമർ ഖയ്യാം സംഭാവനകൾ നൽകിയിട്ടുണ്ട്. കോപ്പർനിക്കസിനു വളരെ മുൻപു തന്നെ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന സിദ്ധാന്തം ഒമർ ഖയ്യാം അവതരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
അവലംബം [തിരുത്തുക]
- ↑ "Omar Khayyam". Encyclopædia Britannica. (2007). Retrieved on 2007-06-09. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ ഒമർ ഖയ്യാമിന്റെ പേര് ഖിയാത് അൽ-ദിൻ അബു അൽ-ഫാത് 'ഉമർ ബിൻ ഇബ്രാഹിം അൽ-നിസബുരി അൽ-ഖയ്യാമി എന്നും എഴുതിയിരിക്കുന്നു.
- ↑ "Omar Khayyam". The MacTutor History of Mathematics archive.