ഹാഫിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാഫിസ്-എ ഷിറാസി
ജനനം 1315-നടുത്ത്
ഷിറാസ്
മരണം 1390
ഷിറാസ്
തൊഴിൽ കവി
ദേശീയത പേർഷ്യൻ
എഴുതിയിരുന്ന കാലം മുസാഫറീദുകൾ
രചനാ സങ്കേതം പേർഷ്യൻ കവിത, പേർഷ്യൻ യോഗാത്മവാദം, ഇർഫാൻ
സാഹിത്യ പ്രസ്ഥാനം കവിത, യോഗാത്മവാദം, സൂഫിസം, തത്ത്വമീമാംസ, ധർമ്മശാസ്ത്രം

ഹാഫിസ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ക്വാജ ഷംസുദ്ദീൻ മുഹമ്മദ് ഹാഫിസ്-എ ഷിറാസി (പേർഷ്യൻ: خواجه شمس‌الدین محمد حافظ شیرازی), (ജനനം 1315 - മരണം 1390) പേർഷ്യൻ ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന ലിറിക്കൽ കവിയാണ്. "കവികളുടെ കവി" എന്നുപോലും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'ദിവാൻ' എന്ന ഹാഫിസിന്റെ രചന മിക്കവാറും പേർഷ്യൻ ഭവനങ്ങളിൽ കാണാം. ഇന്നും ജനങ്ങൾ അദ്ദേഹത്തിന്റെ കവിതകൾ മന:പാഠമാക്കുകയും അവയെ ലോകോക്തികളും പഴമൊഴികളും ആയി ഉപയോഗിക്കുകയും ചെയ്യുന്നു. ഹാഫിസിന്റെ ജീവിതവും കവിതകളും ഏറെ വിശകലനത്തിനും നിരൂപണത്തിനും വ്യാഖ്യാനങ്ങൾക്കും വിധേയമായിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിനുശേഷമുള്ള പേർഷ്യൻ കവിതയുടെ ഗതിയെ ഏറ്റവുമേറെ സ്വാധീനിച്ച കവി അദ്ദേഹമാണ്. [1]


ഹാഫിസിന്റെ പേർഷ്യൻ ഗസലുകളിലെ മുഖ്യപ്രമേയങ്ങൾ , പ്രണയം, മദ്യം, ലഹരി തുടങ്ങിയവയുടെ ആഘോഷവും, തങ്ങളെത്തന്നെ ധാർമ്മികതയുടെ കാവൽക്കാരും, വിധികർത്താക്കളും, മാതൃകകളുമായി കരുതുന്നവരുടെ കാപട്യത്തിന്റെ തുറന്നുകാട്ടലുമാണ്.

ആധുനിക ഇറാനിലെ ഹാഫിസ് വായനകൾ (പേർഷ്യൻ: فال حافظ), പരമ്പരാഗതസംഗീതം, ദൃശ്യകലകൾ , ആലേഖനകല(Calligraphy) എന്നിവയിൽ ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിൽ ഹാഫിസിന് ഇന്നുമുള്ള സ്വാധീനം പ്രകടമാവുന്നു. ഇറാനിയൻ വാസ്തുവിദ്യയുടെ ഒരു നായകശില്പമായ അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനം ഏറെ സന്ദർശകരെ ആകർഷിക്കുന്നു. ഹാഫിസ് കവിതകളുടെ അനുകരണങ്ങളും പരിഭാഷകളും പ്രധാനപ്പെട്ട പല ഭാഷകളിലുമുണ്ട്.

[തിരുത്തുക] അവലംബം

  1. Hazez (EI) E. Yarshater, I. An overview


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഹാഫിസ്&oldid=1286301" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ