അഹമദ് യാസീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹമദ് യാസീൻ
Ahmed Yassin.JPG
2004 ന്റെ ആദ്യപാദത്തിൽ അഹമദ് യാസീൻ പലസ്തീനിലെ ഗാസയിൽ
ജനനം ജൂൺ 28, 1937
അൽ-ജുറ, ബ്രിട്ടീഷ് ഭരണത്തിലുള്ള പലസ്തീനിൽ
മരണം 2004 മാർച്ച് 22(2004-03-22) (പ്രായം 66)
ഗാസ പട്ടണം, ഗാസ ചീന്ത്

പലസ്തീൻ സംഘടനയായ ഹമാസിന്റെ സ്ഥാപക നേതാവും വിപ്ലവകാരിയായ പണ്ഡിതനുമായിരുന്നു ശൈഖ് അഹമദ് ഇസ്മയിൽ ഹസ്സൻ യാസീൻ (ജനനം:1937, മരണം:22 മാർച്ച് 2004). (അറബിക്: الشيخ أحمد إسماعيل حسن ياسين) അഹമദ് യാസീൻ എന്ന് വ്യാപകമായി അറിയപ്പെടുന്നു. ആതുരശുശ്രൂഷാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വായനശാലകൾ , മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവയിലൂടെ പലസ്തീനിയൻ സമൂഹത്തിൽ ഇടം നേടിയ സംഘടനയാണ് ഹമാസ്.

12 ആം വയസ്സിലുണ്ടായ അപകടത്തെ തുടർന്ന് തലക്ക് കീഴെ ചലനമറ്റ ശരീരവുമായി ജീവിച്ച ശൈഖ് യാസീൻ വീൽചെയറിലായിരുന്നു മരണം വരെ. 2004 മാർച്ച് മാസത്തിലെ ഒരു പ്രഭാത നമസ്കാരം കഴിഞ്ഞ് വീൽചെയറിൽ മടങ്ങുന്ന ശൈഖ് അഹമദ് യാസീനെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ സേന കൊലപ്പെടുത്തുകയായിരുന്നു. ഈ ആക്രമണത്തിൽ ശൈഖ് യാസീന്റെ രണ്ട് അംഗരക്ഷകരും കൂടെയുണ്ടായിരുന്ന ഒമ്പത് ആളുകളും മരണപ്പെട്ടു. ശൈഖ് യാസീന്റെ കൊലപാതകം ഇസ്രേയേലിനെതിരെ കടുത്ത വിമർശനങ്ങൾ വിളിച്ചു വരുത്തി. സമധാന ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിക്കാൻ കാരണമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുകയുണ്ടായി. ശൈഖ് യാസീന്റെ മരണാനന്തര സംസകരണ ചടങ്ങിൽ 2 ലക്ഷത്തോളം പലസ്തീനികൾ പങ്കുകൊണ്ടു.

"http://ml.wikipedia.org/w/index.php?title=അഹമദ്_യാസീൻ&oldid=1907815" എന്ന താളിൽനിന്നു ശേഖരിച്ചത്