ബിയ്യം കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിയ്യം കായലിലെ വള്ളംകളി
നിർമ്മാണം പുരോഗമിക്കുന്ന ബിയ്യം കായലിനു കുറുകെയുള്ള റഗുലേറ്റർ കം-ബ്രിഡ്ജ്

മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ബിയ്യം കായൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണ്. പൊന്നാനിയിലെ ബിയ്യത്തിനടുത്താണ് ഈ കായൽ സ്ഥിതി ചെയ്യുന്നത്. കായലിന്റെ കുറുകെയുള്ള പാലം ബിയ്യത്തിനെ കാഞ്ഞിരമുക്കുമായി ബന്ധിപ്പിക്കുന്നു.

എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന വള്ളംകളി മത്സരം ശ്രദ്ധേയമാണ്. വനിതാ തുഴക്കാരുടേതടക്കം രണ്ടു ഡസനോളം നാടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. മത്സര സന്ദർശകർക്കായി പ്രത്യേകം തയ്യാർ ‍ചെയ്ത സ്ഥിരമായ ഇരിപ്പിടവുമുണ്ട്‌.

കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്കു സുഖകരമായ താമസമൊരുക്കുന്നു. വലിയൊരു വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.

"http://ml.wikipedia.org/w/index.php?title=ബിയ്യം_കായൽ&oldid=778523" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി