ചാലക്കുടിപ്പുഴ
| ചാലക്കുടി പുഴ (Chalakudy) |
|
| River | |
|
85 species of fresh water fishes, Among these, 35 are endemic species in Chalakkudy River.
|
|
| Country | ഇന്ത്യ |
|---|---|
| States | കേരളം, തമിഴ് നാട് |
| Tributaries | |
| - right | Karappara River, Kuriarkutty Aar, Peruvarippallam Aar, Thunacadavu Aar, Sholayar River |
| City | ചാലക്കുടി പട്ടണം |
| Source | ആനമല മലനിരകൾ |
| - location | കേരളം/തമിഴ് നാട് അതിർത്തി, ഇന്ത്യ |
| - elevation | 1,250 m (4,101 ft) |
| - coordinates | 10°35′N 76°55′E / 10.583°N 76.917°E |
| Mouth | അറബിക്കടൽ |
| - location | പുത്തൻവേലിക്കര,, ഇന്ത്യ |
| - elevation | 0 m (0 ft) |
| - coordinates | 10°05′N 76°15′E / 10.083°N 76.25°E |
| Length | 145.5 km (90 mi) |
| Basin | 1,704 km² (658 sq mi) |
| Discharge | mouth |
| - average | 52 m³/s (1,836 cu ft/s) |
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു പ്രമുഖ നദിയാണ് ചാലക്കുടിപ്പുഴ. Chalakudy River. ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന (Bio-diverse) പുഴയാണ് ഇത്.[1], [2] 144 കി. മി [3] നീളമുള്ള ( പെരിയാറിന്റെ ഭാഗമായ 14 കി മീ ചേർത്ത്) ചാലക്കുടിപ്പുഴ, ഈ നദിയിലെ മത്സ്യങ്ങളുടെ വൈവിധ്യവും ഇന്ത്യയിൽ വച്ചു തന്നെ എറ്റവും കൂടുതലാണ്.[4] തൃശൂർ ജില്ലയിലെ ചാലക്കുടിപട്ടണത്തിൽക്കൂടി പുഴ ഒഴുകുന്നു. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്ക്.അപൂർവമായി കാണാറുള്ള ഒരു ഓക്സ്ബൊ തടാകം ഈ നദിയിൽ വൈന്തലക്കടുത്തു കണ്ടെത്തിയിട്ടുണ്ട്. നദിയുടെ വിസ്തീർണ്ണം 1704 ച.കി.മീ ആണ്. ഇതിൽ 1404 ച.കി.മീ കേരളത്തിലും ബാക്കി 300 ച.കി.മീ തമിഴ്‌നാട്ടിലുമാണ്. പാലക്കാട് നടപ്പാൻ ഉദ്ദേശിച്ചിരിക്കുന്ന നിർദ്ദിഷ്ട കരിയകുറ്റി-കരപ്പാറ ജലവൈദ്യുത പദ്ധതി ചാലക്കുടിപ്പുഴയുടെയും അസംഖ്യം വരുന്ന ജൈവജാലങ്ങളുടെയും വിനാശത്തിന് കാരണമായേക്കാം എന്നത് ഒരു വൻ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. [5] [6]നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോർസസ് ചാലക്കുടിപ്പുഴയുടെ ആദ്യഘട്ടങ്ങളെ ഉൾപ്പെടുത്തി ഒരു മത്സ്യ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്യുകയുണ്ടായി. 104 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 9 എണ്ണം വംശനാശഭീഷണി നേരിടുന്നതും 22 എണ്ണം എപ്പോൾ വേണമെങ്കിലും ഭീഷണിയുണ്ടാകാവുന്നവയുമാണ്. 11 ഇനങ്ങൾ ഭീഷണിയുടെ വക്കിലുമാണ്. [7]
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
സംഘകാലങ്ങളിൽ അടവൂർ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു (ക്രി.വ. 500). നിരവധി യാഗങ്ങൾക്കു മറ്റും അക്കാലത്ത് ചാലക്കുടി പുഴ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രി.വ. 800 നും 1100 നും ഇടക്ക് അടുത്ത പ്രദേശമായ അങ്കമാലിയിലെ പ്രസിദ്ധമായ മൂഴിക്കളം യാഗശാലയിൽ ആയുധം, വേദം എന്നിവ പഠിക്കാനായി നിരവധി വിദ്യാർത്ഥികൾ ഇവിടെ എത്തിയിരുന്നു. അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു. ഇത് കുടി എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ‘ശാലൈ’ എന്നാണ് അറിയപ്പെട്ടിരുന്നത്. [8] [9] ആദ്യകാലങ്ങളിൽ ‘പെന്നൈ’ എന്നാണ് ചാലക്കുടിപ്പുഴ അറിയപ്പെട്ടിരുന്നത്. ശാലയുള്ള ആറ് എന്നർത്ഥത്തിൽ പുഴയെ ശാലിയാറ് എന്നും അത് ചാലൈയാർ എന്നു പരിണമിക്കുകയും ചെയ്തു. എന്നാൽ ഷോലകളിൽ (തിങ്ങിയ കാട്) നിന്നുത്ഭവിക്കുന്നതിനാൽ ഷോളയാർ എന്ന പേരും ചാലക്കുടിപ്പുഴക്കുണ്ട്.
[തിരുത്തുക] ഭൂമിശാസ്ത്രം
[തിരുത്തുക] ഉൽഭവം
ആനമല നിരകളുടെ തമിഴ്‌നാട്ടിന്റെ ഭാഗത്താണിതിന്റെ ഉൽഭവം. എങ്കിലും നദി അതിന്റെ പൂർണ്ണരൂപമെടുക്കുന്നത് പറമ്പിക്കുളം, കുരിയാകുട്ടി, ഷോളയാർ, കാരപ്പറ, ആനക്കയം എന്നി ചെറിയ പോഷക നദികൾ ചേരുമ്പോഴാണ്. പ്രശസ്തമായ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ചാലക്കുടിപ്പുഴയിലാണ്.
[തിരുത്തുക] കേരളത്തിൽ
[തിരുത്തുക] പതനം
എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കരയിൽ വച്ച് പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട് അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നു.
[തിരുത്തുക] നദീതടം
ചാലക്കുടിപ്പുഴയുടെ തിരത്തായി 18 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെടെ 19 സ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്നു. ഇതിലെ ഏറ്റവും വലിയ പ്രദേശം അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിനു കീഴിലാണ്. ഏതാണ്ട് 55 കിലോമീറ്ററോളം വരും ഇത്. 95% ജൈവവൈവിദ്ധ്യങ്ങളും ഈ പ്രദേശത്താണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. [10]
[തിരുത്തുക] ഉപയോഗം
ജലവൈദ്യുത പദ്ധതികളായ ഷോളയാർജല വൈദ്യുത പദ്ധതിയും പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതിയും ചാലക്കുടിപ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്. പെരിയാർ- പമ്പ നദീ തട പ്രദേശങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജലവൈദ്യുത ഉത്പാദന സാദ്ധ്യത ചാലക്കുടിപ്പുഴയ്ക്കാണ് എന്നാണ് അനുമനിക്കുന്നത്.
[തിരുത്തുക] ജലസേചന പദ്ധതി
ഒന്നാം ഘട്ടം 1957-ലിം രണ്ടാം ഘട്ടം 1966-ലും പൂർത്തിയായ ഒരു പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ തുമ്പൂർമുഴി എന്ന സ്ഥലത്ത് ഈ നദിക്കു കുറുകെ ഒരു ചെറിയ അണയും ഇരു വശങ്ങളിൽ കനാലുകളും നിർമ്മിച്ചു. ഈ അണയ്ക്ക് 185 മീ. നീളവും 3.66 മീ. ഉയരവും ഉണ്ട്. പ്രധാനകനാലുകളുടെ ആകെ നീളം 56.3 കി.മീറ്റർ ആണ്. വിതരണച്ചാലുകൾ 257 കി.മീറ്ററോളം ഉണ്ട്. [11] കനാലുകൾ വികസിപ്പിക്കുകയായിരുന്നു രണ്ടാം ഘട്ടത്തിൽ പ്രധാനമായും ചെയ്തത്. ചാലക്കുടിയുടെ മേൽ ഭാഗങ്ങളിൽ നിർമ്മിച്ചിരിക്കുന്ന രണ്ടു ജല വൈദ്യുത സംഭരണികളിൽ നിന്ന് ഉപയോഗശേഷം പുറത്തേയ്ക്ക് ഒഴുകുന്ന ജലവും മറ്റു ചെറിയ അരുവികളിൽ നിന്നുള്ള ജലവും കെട്ടി നിർത്തി ചേറിയ തോടുകൾ വഴി ജലസേചനം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് കനാലുകളിലായി വിവിധ പ്രദേശങ്ങളിലേയ്ക്ക് ജലം എത്തിക്കുന്നു. കനാലുകൾ ജലക്ഷാമമുള്ള സമയത്ത് തുറന്നാൽ പരിസരപ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും പെട്ടെന്ന് നിറയുന്നു. ചാലക്കുടിയിൽ 11495 ഹെക്ടർ പ്രദേശത്തും കരുവന്നൂർ ഭാഗത്ത് 1500 ഹെക്ടർ പ്രദേശത്തും പെരിയാർ നദീ തടങ്ങളിൽ 5800 ഹെക്ടർ ഭൂമിയ്ക്കും ഈ പദ്ധതിയിൽ നിന്ന് ജലസേചന സൗകര്യം ലഭിക്കുന്നു.
[തിരുത്തുക] ഷോളയാർ പദ്ധതി
ചാലക്കുടിപ്പുഴയുടെ പോഷക നദിയായ ഷോളയാറിലാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. 396.24 മീറ്റർ നീളവും 57.6 മീറ്റർ ഉയരവും ഉള്ള ഈ അണക്കെട്ടിന് 150 ദശലക്ഷം കു.മീ. സംഭരണശേഷി ഉണ്ട്. ചാലക്കുടിപ്പുഴയുടെ മറ്റൊരു പോഷകനദിയായ ആനക്കയം നദിയുടെ വലതു തീരത്താണ് വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്. ഷോളയാർ സംഭരണിയിൽ നിന്ന് തുരങ്കം വഴിയാണ് ജലം വൈദ്യുത നിലയത്തിലേയ്ക്ക് എത്തിക്കുന്നത്. വളരെ താഴെയായിയാണ് വൈദ്യുത നിലയം എന്നതിനാൽ ഭൂഗുരുത്വം മൂലം ജനറേറ്ററുകൾ കറങ്ങാനുള്ള ശക്തി ജലത്തിന് ലഭിക്കുന്നു. 56 മെഗാ വാട്ടാണ് ഇതിന്റെ സ്ഥാപിത ശേഷി. 1966 മുതൽ ഇവിടെ വിദ്യുത്ച്ഛക്തി ഉത്പാദിപ്പിക്കുന്നു.
ഈ പദ്ധതിയ്ക്കുള്ള അനുവാദം രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്തു ലഭിച്ചെങ്കിലും പദ്ധതിപ്രദേശത്തുകൂടി ഒഴുകുന്ന ജലത്തിന് തമിഴ്‌നാട് അവകാശം ഉന്നയിച്ചതിന്റെ ഫലമായി നിർമ്മാണ പ്രവർത്തനങ്ങൾ ഏറെ നാൾ നീണ്ടു. 1960-ല് സംസ്ഥാനങ്ങൾ തമ്മിൽ ഒത്തുതീർപ്പുണ്ടായതിനുശേഷമാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോയത്. [12]
[തിരുത്തുക] പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി
1957-ലാണ് ഇത് പൂർത്തിയായത്. ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതിയാണിത്. ആനക്കയം താഴവാത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. 32 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഒരു ജലവൈദ്യുതകേന്ദ്രവും അനുബന്ധമായി 16 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത് ഇടതുതീര പദ്ധതിയും ഇവിടെയുണ്ട്.
[തിരുത്തുക] ജൈവവൈവിദ്ധ്യം
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജൈവവൈവിദ്ധ്യമുള്ള നദി എന്ന നിലയിൽ വളരെ പ്രശസ്തമാണ് ചാലക്കുടിപ്പുഴ.[2] അത്യപൂർവമായ നിരവധി മത്സ്യങ്ങൾ ഈ പുഴയിൽ കണ്ടെത്തിയിട്ടുണ്ട്.[13] [14] ഹൊറാബാഗ്രസ് നൈഗ്രികോള്ളാരിസ് ( Horabagrus nigricollaris), ട്രാവൻകോറിയ എലോങേറ്റ (Travancoria elongata), ഓസ്റ്റിയോചിലസ് ലോങിഡോർസാലി (Osteochilus longidorsalis),[15] ഗാറ സുരേന്ദ്രനാഥിനീയ്(Garra surendranathinii),[16] സളാരിയാസ് റെറ്റികുലേറ്റസ് (Salarias reticulatus) [17]എന്നീ മത്സ്യങ്ങൾ ലോകത്തിൽ ഇവിടെ മാത്രമേ കാണപ്പെടുന്നുള്ളൂ.
[തിരുത്തുക] മരങ്ങൾ
നീർ പെഴു (Barringtonia acutangula), കാട്ടരളി (Homonoia riparia, നീർച്ചാമ്പ ( Syzigium occidentale), ആറ്റുവഞ്ചി (Humboldtia vahliana), ആറ്റ്എലിപ്പ (Madhuca neriifolia), ചെറുവയണ (Cinnamomum riparium), നീർമാതളം (Crateva magnum), കൈത (Pandanus, ഈറ്റ (Ochlandra wightii), മുള (Bambusa bambos) തുടങ്ങിയവയാണ് പ്രധാനമായും ആദ്യഘട്ടങ്ങളിൽ കണ്ടുവരുന്ന മരങ്ങൾ. തമ്പകം, കാര, വെട്ടി, വീട്ടി, തേക്ക്, മൂട്ടിത്തൂറി, വാലഭം, മരോട്ടി, അത്തി, വേങ്ങ്, ചാമ്പ, ഇരിമ്പ, ഇരിങ്ങ, പൈൻ, ആമത്താളി, ഞങ്ങണ, കൈത പരത്തി, പൂപ്പരത്തി തുടങ്ങിയ മരങ്ങളും ഇതിന്റെ തീരത്തായി വളരുന്നുണ്ട്. നിരവധി കണ്ടൽ വർഗ്ഗങ്ങളും ചാലക്കുടിപ്പുഴയിൽ വളരുന്നു.
[തിരുത്തുക] അവലംബം
- ↑ http://www.springerlink.com/content/9236q151h522252v/
- ↑ 2.0 2.1 Rajeev Raghavan Gopalan prasad PH Anval Alia and Benno Pereira. "Exotic fish Species in a global biodiversity hot spot. observations from River chalakudy, part of Wester Ghats, Kerala India". BIOLOGICAL INVASIONS: 37-40. http://www.springerlink.com/content/9236q151h522252v/fulltext.pdf, ശേഖരിച്ചത്: 2009-04-25.
- ↑ തൃശൂർ.കോം
- ↑ ജൈവ വൈവിധ്യത്തെക്ക്കുറിച്ച് കെ. എച്ച്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച പ്രബന്ധം
- ↑ http://www.hinduonnet.com/2001/08/21/stories/0421211y.htm
- ↑ http://www.kalpavriksh.org/campaigns/campeia/eiaathirappilly
- ↑ Annual Report of the National Bureau of Fish Genetic Resources (NBFGR) 1999-2000, ഉദ്ധരിച്ചത് http://www.kalpavriksh.org/campaigns/campeia/eiaathirappilly ൽ നിന്ന്
- ↑ ചാലക്കുടി നഗരസഭ- വികസന റിപ്പോർട്ട്; ജനകീയാത്രൂസണ സമിതി 1996.
- ↑ http://www.chalakudyonline.com/
- ↑ www.krpcds.org/report/amita.pdf
- ↑ കേണൽ എൻ.ബി. നായർ, ഇന്ത്യയിലെ നദികൾ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
- ↑ കേണൽ എൻ.ബി. നായർ, ഇന്ത്യയിലെ നദികൾ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
- ↑ Ajithkumar CR, Remadevi K, Thomas KR, Biju CR (1999). "Fish fauna, abundance and distribution in Chalakudy river system, Kerala". J Bombay Nat Hist Soc 96(2) (6): 3244–254.
- ↑ Biju CR, Thomas KR, Ajitkumar CR (2000). "Ecology of hill streams of the Western Ghats with special reference to fish community, final report 1996–1999". Bombay Natural History Society, Bombay, India.
- ↑ Pethiyagoda R, Kottelat M (1994). "Three new species of fishes of the genera Osteochilichthys (Cyprinidae),Travancoria (Balitoridae) and Horabagrus (Bagridae)from the Chalakudy River, Kerala, India.". J South Asian Nat Hist 1(1) (6): 97–116.
- ↑ Shaji CP, Arun LK, Easa PS (1998). "HGarra surendranathini–A new cyprinid fish from the South Western Ghats". J Bombay Nat Hist Soc 93 (3): 572–575.
- ↑ FKurup BM, Manojkumar TG, Radhakrishnan KV (2005). "Salarias reticulatus–a new freshwater blenny from Chalakudy River, Kerala, South India". J Bombay Nat Hist Soc 102 (2): 195–197.