ഈറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
ക്ലാസ്സ്‌: Monocots
നിര: Commelinids
കുടുംബം: Poaceae
ഉപകുടുംബം: Bambusoideae
ജനുസ്സ്: Ochlandra
വർഗ്ഗം: O travancorica
ശാസ്ത്രീയ നാമം
Ochlandra travancorica

ഉഷ്ണ-മിതോഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു സസ്യമാണ് ഈറ്റ (elephant bamboo - India reed bamboo). ഇതിന്റെ ശാസ്ത്രീയനാമം Ochlandra travancorica എന്നാണ്. കേരളത്തിലെ പശ്ചിമഘട്ട[1] മലനിരകളിലും തണ്ണീർതടങ്ങളുടേയും നദീ തടങ്ങളിലും കണ്ടുവരുന്ന ഈറ്റ ഒരു ബഹുവർഷി സസ്യം കൂടിയാണ്.

ഉള്ളടക്കം

[തിരുത്തുക] ഘടന

നേരെ വളരുന്ന പ്രകൃതമുള്ള ഈറ്റ കൂട്ടമായി വളരുന്ന ഒരു സസ്യമാണ്. പുൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഇത് ഏകദേശം 1 മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചാരനിറത്തിൽ അകം പൊള്ളയായ കാണ്ഡത്തിൽ നിന്നും വശങ്ങളിലേയ്ക്ക് ശാഖകൾ ഉണ്ടാകുന്നു. രോമാവൃതമായി പ്രാരംഭദിശയിൽ കാണപ്പെടുന്ന ഈ ശാഖകൾ പിന്നീട് കറുപ്പു നിറത്തിലോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു. ശാഖകളിൽ നിന്നും ഉണ്ടാകുന്ന തണ്ടുകളിൽ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ മിനുസമുള്ളതും അടിവശം രോമിലവും ആയിരിക്കും. ഏകദേശം 10 മുതൽ 30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകളുടെ അഗ്രഭാഗം കൂർത്തതാണ്. സഹപത്രങ്ങളോടുകൂടിയ പൂങ്കുലകൾ കാണപ്പെടുന്ന ഈറ്റയിൽ ഒരു പൂങ്കുലയിൽ ഒരു പെൺപുഷ്പം മാത്രമായിരിക്കും ഉണ്ടാവുക. അണ്ഡാകൃതിയിൽ കാണപ്പെടുന്ന പൂങ്കുലകൾക്ക് ഏകദേശം അൻപത് മില്ലീമീറ്റർ മുതൽ എഴുപത്തഞ്ച് മില്ലീമീറ്റർ വരെ നീളമുണ്ടാകും.

[തിരുത്തുക] ഉപയോഗങ്ങൾ

പുഴുങ്ങിയ നെല്ല് ഉണക്കുന്നതിനായി ഉപയോഗിച്ചിരുന്ന പായ ഉണ്ടാക്കുന്നത് ഈറ്റയിൽ നിന്നുമാണ്. കൂടാതെ വട്ടി, കുട്ട, മുറം തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണത്തിനും ഈറ്റ ഉപയോഗിക്കുന്നു. വേരിന്റെ പടലമുള്ളതിനാൽ മണ്ണൊലിപ്പ് തടയുന്നതിന് ജൈവവേലിയായും ഉപയോഗിക്കുന്നു. കൂടാതെ ആനയുടെ പ്രധാന ആഹാരമാണ് ഈറ്റ. ആനയേക്കൂടാതെ പുല്ലിന്റെ അഭാവത്തിൽ കുതിരകളും ഈറ്റ ഭക്ഷണമാക്കാറുണ്ട്.

[തിരുത്തുക] അവലംബം

  1. www.inbar.int എന്ന സൈറ്റിൽ നിന്നും. 15-01-2011-ൽ ശേഖരിച്ചത്.

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=ഈറ്റ&oldid=1203743" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ