കരിങ്കുരങ്ങ്
| നീലഗിരി കുരങ്ങ്[1] | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | പ്രൈമേറ്റ് |
| കുടുംബം: | Cercopithecidae |
| ജനുസ്സ്: | Trachypithecus |
| സ്പീഷിസ് ഗ്രൂപ്പ്: | T. vetulus |
| വർഗ്ഗം: | T. johnii |
| ശാസ്ത്രീയ നാമം | |
| Trachypithecus johnii (J. Fischer, 1829) |
|
വലുപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് കരിങ്കുരങ്ങ് അഥവാ നീലഗിരി കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്നു. ശാസ്ത്രനാമം: സെർക്കോപിത്തക്കസ് ജോണീ(Trachypithecus johnii). സാധാരണയായി നീലഗിരി മല നിരകളിൽ ഇവ കാണപ്പെടുന്നു.
ഉള്ളടക്കം |
ശരീര ഘടന[തിരുത്തുക]
ഇവയുടെ ശരീരം നല്ല മിനുസമുള്ള കറുത്ത രോമത്തോട് കൂടിയതാണ്. തലയിലെ രോമങ്ങൾക്ക് സ്വർണ്ണ നിറമാണുള്ളത്. പെൺ കുരങ്ങുകളുടെ തുടയുടെ അടിഭാഗത്ത് വെള്ള നിറത്തിലുള്ള രോമങ്ങൾ ഉണ്ടാകും. ഹനുമാൻ കുരങ്ങുകളുടേതു പോലെയുള്ള നീളം കൂടിയ വാലുകളും പ്രത്യേകതയാണ്.
ജീവിത രീതി[തിരുത്തുക]
അഞ്ച് മുതൽ പതിനാറ് വരെയുള്ള കൂട്ടമായി ഇവ സഞ്ചരിക്കുന്നു. തളിരിലകളും ഫലങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ചിലപ്പോൾ ഇവ കൃഷിയിടങ്ങളിലെ ധാന്യങ്ങളും ഫലങ്ങളും മറ്റും തിന്നുനശിപ്പിക്കാറുണ്ട്. വനനശീകരണവും തുകലിനായുള്ള വേട്ടയാടലും മൂലം ഇവയുടെ നിലനില്പ്പ് തന്നെ അപകടത്തിലാണ്.
അവലംബം[തിരുത്തുക]
- ↑ Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 178. ISBN 0-801-88221-4.
- ↑ Singh, M., Kumar, A. & Molur, S. (2008). Trachypithecus johnii. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 4 January 2009.