ബേക്കൽ കോട്ട
| ബേക്കൽ കോട്ട | |
|---|---|
| ബേക്കൽ, കാസർഗോഡ് ജില്ല | |
ബേക്കൽ കോട്ടയുടെ ഒരു വശം |
|
|
|
|
| തരം | കടൽതീരത്തുള്ള കോട്ട |
| കോർഡിനേറ്റുകൾ | 12°23′32″N 75°01′59″E / 12.392153°N 75.032945°ECoordinates: 12°23′32″N 75°01′59″E / 12.392153°N 75.032945°E |
| നിർമ്മിച്ച വർഷം | 1645-1660 |
| നിർമ്മിച്ചത് | ശിവപ്പ നായിക് |
| Open to the public |
അതെ |
| സംഭവങ്ങൾ | 1760 കളിൽ ഹൈദരലി പിടിച്ചെടുത്തു 1792 - ബ്രിട്ടീഷുകാരുടെ കയ്യിലായി |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ കോട്ട എന്ന പ്രസക്തി കൂടാതെ ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയാണ് ബേക്കൽ കോട്ട. അറബിക്കടലിന്റെ തിരത്തായാണ് കോട്ട സ്ഥിതിചെയ്യുന്നത്. കുംബ്ലയിലെ ഇക്കേരി രാജവംശത്തിലെ ശിവപ്പ നായിക് ആണ് 17-ആം നൂറ്റാണ്ടിൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചത് എന്നാണ് കോട്ടയുടെ ഉൽപ്പത്തിയെ പറ്റിയുള്ള ഒരു വാദം. കോലത്തിരി രാജാക്കൻമാരിൽ നിന്നും ശിവപ്പ നായിക്ക് ഈ കോട്ട പിടിച്ചെടുത്തതാണെന്നും ഒരു വാദമുണ്ട്. എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.
1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. 1792-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണ പരിധിയിലായി.
കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.
ബേക്കൽ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ റിസോർട്ട്‌സ് ഡെവെലപ്മെന്റ് കോർപ്പറേഷൻ രൂപവത്കരിച്ചു.
ഉള്ളടക്കം |
[തിരുത്തുക] എത്തിച്ചേരേണ്ട വിധം
റോഡ് ഗതാഗതം
- ദേശീയ പാത 17
- ഏറ്റവും അടുത്തുള്ള പട്ടണം - കാഞ്ഞങ്ങാട്, കാസർഗോഡ് - 8 km
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ
തീവണ്ടി ഗതാഗതം
[തിരുത്തുക] ബേക്കലിന് അടുത്തുള്ള സ്ഥലങ്ങൾ
- പള്ളിക്കരെ ബീച്ച്
- ബേക്കൽ ഹോളെ ജലോദ്യാനം
- കാപ്പിൽ ബീച്ച്
- ചന്ദ്രഗിരി കോട്ട
- ചന്ദ്രഗിരി ക്രൂസ്
- ആനന്ദാശ്രം
- അനന്തപുര തടാക ക്ഷേത്രം
- വലിയപറമ്പ് കായൽ
- റാണിപുരം
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] ചിത്രശാല
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||
|
|||||