വർക്കല
| വർക്കല | |
|
|
|
| 8.7397° N 76.7019° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തിരുവനന്തപുരം |
| ഭരണസ്ഥാപനങ്ങൾ | മുൻസിപ്പാലിറ്റി |
| മുൻസിപ്പൽ ചെയർമാൻ | കെ ആർ ബിജു |
| വിസ്തീർണ്ണം | 15.42ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 42,273 |
| ജനസാന്ദ്രത | 2528/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
69514X +91470 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | പാപനാശം ബീച്ച്, ശിവഗിരി |
ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ് വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 51 കിലോമീറ്റർ വടക്കു മാറിയാണ് വർക്കല സ്ഥിതി ചെയ്യുന്നത്. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. നല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഭൂപ്രകൃതി
വർക്കല മറ്റു തിരപ്രദേശത്തിൽ ഇന്നു വ്യദ്യസ്ദമായി മദ്ധ്യകേരളത്തിന്റെ ഭൂപ്രകൃതിയാണ് അതുകൊണ്ടാണ് അറബിക്കടലിനോട് വളരെ ചേർന്ന് ഉയർന്ന കുന്നുകൾ (ക്ലിഫ്ഫുകൾ) കാണാൻ കഴിയുന്നത്.ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ് വർക്കല അവസാദ ശിലകളാലും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൌമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപവത്കരണം 'വർക്കല രൂപവത്കരണം' എന്നാണ് ഭൂമിശാസ്ത്രജ്ഞർക്കിടയിൽ അറിയപ്പെടുന്നത്
[തിരുത്തുക] ഭൂമിശാസ്ത്രവും കാലാവസ്ഥയും
ഭൂമിശാസ്ത്രപരമയി തിരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന പ്രദേശം ഒഴിച്ച് ബാക്കി സ്ഥലങ്ങൾക്ക് മദ്ധ്യകേരളത്തിന്റെ ഭൂപ്രകൃതിയാണ് .ഉയർന്ന കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് വർക്കല ഭുപ്രദേശം
[തിരുത്തുക] വിനോദസഞ്ചാരം
വർക്കലയിലെ കടൽതീരമായ പാപനാശം തീരം ദക്ഷണ കാശി എന്നാണു അരിയപ്പെടുന്നത്. തെക്കേ ഇൻഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രവും ,ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയും ഇവിടെ സ്ഥിതി ചെയ്യന്നു [അവലംബം ആവശ്യമാണ്]
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ