കോരപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോരപ്പുഴ
ഉത്ഭവം അരിക്കൻ‌കുന്നി
നദീമുഖം അറബിക്കടൽ
നദീതട രാജ്യം/ങ്ങൾ‍ ഇന്ത്യ
നീളം 40 കി.മി. (130 മൈൽ)
ഉത്ഭവ സ്ഥാനത്തെ ഉയരം 610 മീ
നദീതട വിസ്തീർണം 624 ച.കി.മി. (244 ച.മൈൽ)


കേരളത്തിലെ നദികൾ

എലത്തൂർപ്പുഴ എന്നും അറിയുന്ന കോരപ്പുഴ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കൂടി ഒഴുകുന്ന ചെറിയ പുഴയാണ്. അകലാപ്പുഴയും പൂനൂർപ്പുഴയുമാണ് കോരപ്പുഴയുടെ പ്രധാന പോഷക നദികൾ. ഇവ വയനാട് ജില്ലയിലെ മലനിരകളിൽ നിന്ന് ഉൽഭവിക്കുന്നു. എലത്തൂർ വെച്ച് കോരപ്പുഴ അറബിക്കടലിൽ ലയിക്കുന്നു. പുഴയുടെ കടലിനോട് ചേർന്നുള്ള 25 കിലോമീറ്റർ ദൂരം ജലഗതാഗത യോഗ്യമാണ്.

പണ്ടത്തെ മലബാർ ജില്ലയിലെ വടക്കൻ മലബാറിനും തെക്കൻ മലബാറിനും ഇടയ്ക്കുള്ള അതിർത്തിയായി കോരപ്പുഴയെ കരുതിയിരുന്നു. ഇരുപതാം നൂറ്റാണ്ടുവരെ വടക്കൻ മലബാറിലെ നായർ, തീയ്യ സമുദായങ്ങൾക്ക് കോരപ്പുഴയ്ക്കു തെക്കുള്ളവരുമായി വിവാഹബന്ധം സ്വീകാര്യമായിരുന്നില്ല. അങ്ങനെ ചെയ്യുന്ന സ്ത്രീകളെ ഭ്രഷ്ട് കൽപ്പിച്ച് സമുദായത്തിൽ നിന്നു പുറത്താക്കിയിരുന്നു.

[തിരുത്തുക] ഇവയും കാണുക

കണയങ്കോട് എന്ന മനോഹരമായ സ്ഥലത്തു വെച്ച് രാമൻപുഴ, നെല്ല്യാടിപ്പുഴ, അകലാപ്പുഴ എന്നിവ് കൂടിച്ചേർന്നാണു കോരപ്പുഴയായി മാറുന്നത്. ഈ പുഴയിലൂടെ വില്ല്യം ലോഗൻ നടത്തിയ തോണിയാത്രയുടെ മലബാർ മാനുവൽ വിവരണം ഹൃദ്യമാണ്.

[തിരുത്തുക] അവലംബം

  • "വിവരങ്ങൾ". കേരള നദീജല സംരക്ഷണ സമിതി. http://puzhakal0.tripod.com/river.html, ശേഖരിച്ചത്: ജനുവരി 26, 2006. 
  • മലബാർ മാനുവൽ (രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് വില്യം ലോഗൻ, ആദ്യം പ്രസിദ്ധീകരിച്ചത് 1887-ൽ, ഏഷ്യൻ എഡ്യുക്കേഷണൽ സർവീസസ് 1951-ൽ പുന:പ്രസിദ്ധീകരിച്ചു.
  • മലബാറിലെ നായന്മാർ വാല്യം III എഫ്. ഫാസെറ്റ്, ആദ്യം പ്രസിദ്ധീകരിച്ചത് 1901-ൽ.


[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=കോരപ്പുഴ&oldid=899473" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ