കല്ലടയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കീച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കാവേരിപ്പുഴ
  36. മാനം നദി
  37. ധർമ്മടം പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ
കല്ലടയാറിന്റെ പുനലൂരിലെ ദൃശ്യം

കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.

പൊന്മുടിക്ക് അടുത്തുള്ള കുളത്തൂപ്പുഴ മലകളിൽ ആണ് കല്ലടയാറിന്റെ പ്രഭവസ്ഥാനം. പത്തനാപുരം, കുന്നത്തൂർ, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലൂടെ ഒഴുകി കല്ലടയാർ അഷ്ടമുടിക്കായലിൽ ചേരുന്നു. കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികൾ. കരിമൾ കടൈക്കലിൽ നിന്ന് ഉൽഭവിക്കുന്ന പൊങ്ങുമലയാർ, ഗിരികൾ മലകളിൽ നിന്നു ഉൽഭവിക്കുന്ന ഗിരിമലയാർ, പൊന്മുടിയിൽ നിന്ന് ഉൽഭവിക്കുന്ന ശങ്കളിപാലമാർ എന്നിവ കുളത്തൂപ്പുഴയിൽ ചേരുന്നു. പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം കല്ലടയാറിനു കുറുകെ ആണ്. കൊല്ലം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര ആകർഷണമായ പാലരുവി വെള്ളച്ചാട്ടവും കല്ലടയാറ്റിൽ തന്നെയാണ്. തെന്മലയ്ക്ക് അടുത്തുള്ള പരപ്പാറ ജലസേചന പദ്ധതി, ഒറ്റക്കൽ ജലസേചന പദ്ധതി എന്നിവ ഈ നദിയിലാണ്.

അവലംബം[തിരുത്തുക]

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"http://ml.wikipedia.org/w/index.php?title=കല്ലടയാർ&oldid=1689108" എന്ന താളിൽനിന്നു ശേഖരിച്ചത്