ആര്യങ്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം 1990ൽ

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് ആര്യങ്കാവ്. തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു. ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം, ആര്യങ്കാവ് ചുരം, പാലരുവി വെള്ളച്ചാട്ടം എന്നിവ ഇവിടുത്തെ പ്രധാന ശ്രദ്ധേയതകളാണ്. ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നതിന് പഴമക്കാർ പല വ്യാഖ്യാനങ്ങളും നൽകുന്നുണ്ട്.

  • ഈ പ്രദേശത്ത് ആയിരം കാവുകൾ ഉണ്ടായിരുന്നു എന്നും അതിനാൽ ആയിരം കാവ് എന്ന് അറിയപ്പെട്ടു.
  • ആര്യന്മാരുടെ വരവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നു.
  • അച്ചൻകോവിൽ ക്ഷേത്ര പ്രതിഷ്ഠ അരശനും ആര്യങ്കാവിൽ അയ്യനും ആണ്. അരശന്റെ കോവിൽ അരശൻ കോവിലും അയ്യന്റെ കാവ് അയ്യൻ കാവും. കാലക്രമേണ ഇത് യഥാക്രമം അച്ചൻകോവിലും ആര്യങ്കാവുമായി മാറി.
"http://ml.wikipedia.org/w/index.php?title=ആര്യങ്കാവ്&oldid=1929804" എന്ന താളിൽനിന്നു ശേഖരിച്ചത്