അഷ്ടമുടിക്കായൽ
| അഷ്ടമുടി കായൽ | |
|---|---|
|
|
|
| സ്ഥാനം | കൊല്ലം, കേരളം |
| Coordinates | 8°59′N 76°36′E / 8.983°N 76.6°ECoordinates: 8°59′N 76°36′E / 8.983°N 76.6°E |
| Primary sources | കല്ലടയാർ |
| Catchment area | 1700 |
| Basin countries | India |
| ഉപരിതല വിസ്തീർണ്ണം | 61.4 |
| പരമാവധി ആഴം | 6.4 |
| ജലത്തിന്റെ വ്യാപ്തം | 76000000000 |
| Surface elevation | 10 |
| Islands | മൺറോ തുരുത്ത് ചവറ South |
| Settlements | കൊല്ലം |
വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ് കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ് (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി). ഈ പേര് കായലിന്റെ സ്ഥലചിത്രീകരണം സൂചിപ്പിക്കുന്നു;ബഹുശാഖകളുള്ള ഒരു കായൽ. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു.[1][2][3] നീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള രാംസർ കൺവെൻഷൻ പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് അഷ്ടമുടി നീർത്തടം.[4] കായലിന്റെ വലതുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു. കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്. തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു. മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്.[1][5][6] കായലും അതിന്റെ തീരത്തുള്ള കൊല്ലം പട്ടണവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടി സംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു.[6] കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.
ജയപാലപ്പണിക്കർ,പാരീസ് വിശ്വനാഥൻവിക്ടർ ജോൺ,കുരീപ്പുഴ ശ്രീകുമാർ,ജസ്റ്റിൻ തോമസ്,വി. സാംബശിവൻ,അഴകത്ത് പത്മനാഭക്കുറുപ്പ്,സി.എൻ. ശ്രീകണ്ഠൻ നായർ,ഷാജി എൻ. കരുൺ തുടങ്ങി ഈ കായലും കായൽ തീരത്തെ ജീവിതവും നിരവധി എഴുത്തുകാർക്കും കലകാരന്മാർക്കും പ്രചോദനമേകിയിട്ടുണ്ട്. പ്രഗല്ഭ കവി തിരുനല്ലൂർ കരുണാകരന്റെ പല കവിതകളുടേയും ഇതിവൃത്തം അഷ്ടമുടിക്കായലാണ്. തിരുനെല്ലൂർ ജനിച്ചതും വളർന്നതും ഈ കായൽ തീരങ്ങളിലായിരുന്നു.
[തിരുത്തുക] ചരിത്രം
ഫിനീഷ്യരുടേയും റോമക്കാരുടേയും കാലത്തു തന്നെ കൊല്ലവും അഷ്ടമുടിക്കായലും പ്രാധാന്യമുള്ളവയായിരുന്നു. 14-ആം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ എണ്ണിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി പ്രക്ഷോഭം സംഘടിപ്പിച്ചത് ഇവിടെ നിന്നായിരുന്നു.[7]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 http://www.hotelskerala.com/ashtamudi/facilities.htm Back water Retreat Ashtamudi
- ↑ http://www.wwfindia.org/about_wwf/what_we_do/freshwater_wetlands/our_work/ramsar_sites/ashtamudi_lake.cfm Ashtamudi Lake
- ↑ http://www.kerenvis.nic.in/water/Ramsar%20cites.pdf
- ↑ "The List of Wetlands of International Importance". The Secretariat of the Convention on Wetlands (Ramsar, Iran, 1971) Rue Mauverney 28, CH-1196 Gland, Switzerland. http://www.ramsar.org/sitelist.pdf, ശേഖരിച്ചത്: 2008-01-07.
- ↑ http://www.indiainfoweb.com/kerala/lakes/ashtamudi-lake.html Ashtamudi Lake
- ↑ 6.0 6.1 http://www.kazhakuttom.com/kollam.htm Kollam at a Glance
- ↑ http://www.quilon.com/Html/history.htm Land of cashewnut
[തിരുത്തുക] ചിത്രശാല
-
Chineese fishing net at Kollam.jpg
ചൈനീസ് വല