കെ. ജയപാലപ്പണിക്കർ
കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്നു കെ. ജയപാലപ്പണിക്കർ (1937 - നവംബർ 5, 2003).
1937ൽ കൊല്ലം ജില്ലയിലെ പെരിനാട് മംഗലത്ത് കുടുംബത്തിൽ ജനിച്ചു.[1] മദ്രാസിലെ കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന കെ.സി.എസ്. പണിക്കർ ഏറെ സ്വാധീനിച്ചു. തമിഴ്നാട്ടിലെ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിക്കുന്നതിൽ[1] അക്കിത്തം നാരായണനും പാരീസ് വിശ്വനാഥനുമൊപ്പം സഹകരിച്ച് പ്രവർത്തിച്ചു. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. സൗന്ദര്യലഹരി പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ജീവാഗ്നി, ബീജാഗ്നി പരമ്പരകൾ ഇക്കാലത്തേതാണ്. 2003 നവംബർ അഞ്ചിന് അന്തരിച്ചു.[1]
[തിരുത്തുക] പുരസ്കാരങ്ങൾ
1965-ൽ മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം 1974-ൽ കേരള ലളിതകലാ അക്കാദമി പുരസ്കാരം, 1989-ൽ കേന്ദ്രലളിതകലാ അക്കാദമി പുരസ്കാരം, തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[2] 2001-ൽ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പും കരസ്ഥമാക്കി.[1]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 "Jayapala Panikkar dead" (English ഭാഷയിൽ). The Hindu. നവംബർ 6, 2003. http://www.hindu.com/2003/11/06/stories/2003110607490400.htm, ശേഖരിച്ചത്: മേയ് 20, 2010.
- ↑ "K. Jayapal Panicker Profile" (English ഭാഷയിൽ). Cholamandal Artists' Village. http://www.cholamandalartistsvillage.org/Jayapal%20Panicker.html, ശേഖരിച്ചത്: മേയ് 20, 2003.