സജിത ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സജിത ശങ്കർ
സജിത ശങ്കർ, കൊല്ലം ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പെയിന്റിംഗ് ക്യാംപിൽ
ജനനം1967 ഡിസംബർ 9
ദേശീയതഭാരതീയ
തൊഴിൽചിത്രകാരി
സജീവ കാലം൧൯൮൭ (1987) മുതൽ
പുരസ്കാരങ്ങൾസീനിയർ ഫെലോഷിപ്പ്, മിനിസ്ട്രി ഓഫ് കൾച്ചർ, ഭാരത സര്ക്കാർ
വെബ്സൈറ്റ്http://www.sajithashankar.com/

പ്രശസ്ത ചിത്രകാരിയാണ് സജിത ആർ ശങ്കർ (ജനനം : 1967 ഡിസംബർ 9). ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന ഗ്യാലറികളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. ഇരുപതോളം സോളോ ചിത്ര പ്രദർശനങ്ങളും അൻപതോളം ഗ്രൂപ്പ് പ്രദർശനങ്ങളിലും പങ്കെടുത്തു.

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ ജനിച്ചു. 1987ൽതിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു ലളിതകലാ ബിരുദം (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) നേടി.[1] മൂന്നു വർഷം ചെന്നൈയിലെ ലളിത കലാ അക്കാദമി സ്റ്റുഡിയോയിലും പിന്നീട് പതിന്നാറ് വർഷത്തോളം ചോളമണ്ഡലം കലാഗ്രാമം കേന്ദ്രീകരിച്ചും പ്രവർത്തിച്ചു. 2002 മുതൽ 2011 വരെ കേരള ലളിത കലാ അക്കാദമി അംഗമായും വൈലോപ്പിള്ളി സംസ്കൃതി ഭവൻ അംഗമായും പ്രവർത്തിച്ചു. [2] കമലാദാസിന്റേതടക്കം നിരവധി കവിതകൾക്കും കഥകൾക്കും മലയാളം ഇന്ത്യാ ടുഡേയിലും രേഖാ ചിത്രങ്ങളും ചിത്രീകരണവും നടത്തി. 2007 മുതൽ ഗൗരി കലാ കേന്ദ്രം എന്ന പേരിൽ കല്ലാറിൽ കലാ പഠന കേന്ദ്രം നടത്തുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ചാൾസ് വാലസ് ഫെല്ലോഷിപ്പ്
  • സീനിയർ ഫെല്ലോഷിപ്പ്, സാംസ്കാരിക വകുപ്പ്, ഇന്ത്യ
  • ക്ലീവ് ലാൻഡ് അന്തർദേശീയ ചിത്രകലാ ബിനലെ, യു.കെ (1995)
  • കേരള ലളിത കലാ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. Saraswathy Nagarajan (August 28, 2010). "Strokes of genius". Thehindu. Retrieved 26 ഏപ്രിൽ 2013.
  2. "An artist's journey". frontline. 2013 ഓഗസ്റ്റ് 13. Retrieved 2013 ഓഗസ്റ്റ് 13. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സജിത_ശങ്കർ&oldid=2318324" എന്ന താളിൽനിന്ന് ശേഖരിച്ചത്