പാരീസ് വിശ്വനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയനായ ചിത്രകാരനാണ് പാരീസ് വിശ്വനാഥൻ. കൊല്ലം ജില്ലയിൽ കടവൂരിൽ 1940 ജനുവരി 1 നു ജനിച്ചു.[1] അച്ഛൻ പലിയവിള വേലുആശാരി ക്ഷേത്രത്തിലെ കളമെഴുത്ത് കലാകാരനായിരുന്നു. 1967 ൽ മദ്രാസിലെ കോളേജ് ഓഫ് ഫൈൻ ആർട്സിൽ കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി പഠിച്ചു.. തമിഴ്നാട്ടിലെ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിക്കുന്നതിൽഅക്കിത്തം നാരായണനും ജയപാലപ്പണിക്കർക്കുമൊപ്പം സഹകരിച്ച് പ്രവർത്തിച്ചു.[2]ചോളമണ്ഡലം കലാഗ്രാമത്തിലെ ആദ്യ കാല പ്രവർത്തനങ്ങൾക്കു ശേഷം പാരീസിൽ സ്ഥിര താമസമായി. 1967 ൽ ബൈനിൽ ഡി പാരീസ് ചിത്ര പ്രദർശനത്തിൽ പങ്കടുത്തു. പൃഥ്വി, അഗ്നി, ജൽ, വായു, ആകാശം എന്നിങ്ങനെ അഞ്ചു ചെറു സിനിമകളുടെ ഒരു പരമ്പര, പഞ്ചഭൂത സംവിധാനം ചെയ്തു. ആദ്യ മൂന്നു സിനിമകളുടെ ഛായാഗ്രാഹകൻ പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനായിരുന്നു[3]ലോകമെമ്പാടും ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[4]

[തിരുത്തുക] പുരസ്കാരങ്ങൾ

  • കേന്ദ്ര ലളിത കലാ അക്കാദമി അവാർഡ്
  • ഇന്റർനാഷണൽ അവാർഡ്, മോണ്ടികാർലോ

[തിരുത്തുക] അവലംബം



"http://ml.wikipedia.org/w/index.php?title=പാരീസ്_വിശ്വനാഥൻ&oldid=1053957" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി