സി.എൻ. കരുണാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരുണാകരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരുണാകരൻ (വിവക്ഷകൾ) എന്ന താൾ കാണുക. കരുണാകരൻ (വിവക്ഷകൾ)

ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ചിത്രകാരനായ സി.എൻ. കരുണാകരൻ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ 1940-ൽ ജനിച്ചു. അദ്ദേഹം കേരള ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷനാണ്. തന്റെ കലാചാതുരിക്കും വർണ്ണങ്ങളിലെ വൈവിധ്യത്തിനും ലോകപ്രശസ്തനാണ് അദ്ദേഹം.

സി.എൻ. കരുണാകരൻ

അമേരിക്കയിലെ വാഷിംഗ്ടൺ ഇന്ത്യൻ എംബസിയിൽ അദ്ദേഹത്തിന്റെ ചിത്ര പ്രദർശനം 2003 സെപ്റ്റംബർ 5-നു നടന്നു. ഇതിനു ശേഷം അദ്ദേഹത്തിന്റെ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി അതിഥി ഇന്ത്യൻ റെസ്റ്റാറന്റിലും വിർജ്ജീനിയ കലാ പ്രദർശന ശാലയിലും നടന്നു.

സി.എൻ. കരുണാകരന്റെ ഒരു ചാർക്കോൾരചന

കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദർശന ശാലയായിരുന്ന ചിത്രകൂടം അദ്ദേഹമാണ് ആരംഭിച്ചത്. 1973 മുതൽ 1977 വരെ ഈ പ്രദർശനശാല പ്രവർത്തിച്ചു. കുറച്ച് മലയാളം ചലച്ചിത്രങ്ങൾക്ക് കലാസംവിധാനവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] സി.എൻ. കരുണാകരനു ലഭിച്ച പ്രധാന പുരസ്കാരങ്ങൾ

  • മദ്രാസ് സർക്കാ‍രിന്റെ പുറത്തിറങ്ങുന്ന ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള പുരസ്കാരം - 1956
  • മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം - 1964
  • കേരള ലളിതകലാ അക്കാദമി പുരസ്കാരം - 1971, 1972, & 1975
  • പി.ടി. ഭാസ്കര പണിക്കർ പുരസ്കാരം - 2000
  • മലയാറ്റൂർ രാമകൃഷ്ണൻ പുരസ്കാരം - 2003
  • കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് - 2005

[തിരുത്തുക] അദ്ദേഹം കലാസംവിധാനം നിർവ്വഹിച്ച ചിത്രങ്ങൾ

  • അശ്വത്ഥാമാവ്
  • ഒരേ തൂവൽ പക്ഷികൾ
  • അക്കരെ
  • പുരുഷാർത്ഥം
  • ആലീസിന്റെ അന്വേഷണം

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക] References

  • Chithrakala Oru Samagra Padanam, book written by R. Raveendanath



"http://ml.wikipedia.org/w/index.php?title=സി.എൻ._കരുണാകരൻ&oldid=1149646" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ