രാജൻ കാക്കനാടൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനുമാണ് രാജൻ കാക്കനാടൻ.ഡൽഹിയിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു.രാജി വച്ചു.ആദ്യ കാലത്ത് താന്ത്രിക് ശൈലിയിലാണ് വരച്ചിരുന്നത്.ഹിമവാന്റെ മുകൾത്തട്ടിൽ എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്.സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്നിഗ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകർന്നു തരുന്നത്. ഏകനായി, തന്റെ നിഴലിനെമാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂർണവുമായ പാതകളിലൂടെ നൂറിൽപരം മെയിൽ ദൂരം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ അന്യൂനമായ അനുഭവമാണ്. അരവിന്ദന്റെ എസ്തപ്പാൻ സിനിമയിലെ നായകനായിരുന്നു.സാഹിത്യകാരൻ കാക്കനാടന്റെ സഹോദരനാണ്.
[തിരുത്തുക] കൃതികൾ
- ഹിമവാന്റെ മുകൾത്തട്ടിൽ
- നേരമല്ലാത്ത നേരത്ത്