കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം
Skyline of , India
Kerala locator map.svg
Red pog.svg
കൊല്ലം
8.93° N 76.64° E
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മേയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691 0xx
+91474
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കൊല്ലം കേരളത്തിലെ ഒരു നഗരമാണ് . കൊല്ലം ജില്ലയുടെ ആസ്ഥാനം. മുൻപ് ക്വയ്‍ലോൺ - Quilon - എന്നും അറിയപ്പെട്ടിരുന്നു. കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ 'കൊയ്‌ലൺ' എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു. കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുകവുമായി വാണിജ്യബന്ധം പുലർത്തിയിരുന്നു.

തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലുമാണ് കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ. കശുവണ്ടി വ്യവസായത്തിന്റെ നെടുംതൂണായ കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം കൊല്ലത്താണ് സ്ഥിതി ചെയ്യുന്നത്.


ഇന്ത്യയിലെ ഏറ്റവൂം പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം കൊല്ലത്തു സ്ഥിതി ചെയ്യുന്നു[അവലംബം ആവശ്യമാണ്].

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

കുന്നത്തൂർ താലൂക്കിൽ നിന്ന് കണ്ടെടുത്ത മഹാശിലായുഗകാലത്തെ ശിലാഖണ്ഡങ്ങളും മരുതുർകുളങ്ങര, പള്ളിക്കൽ എന്നിവിടങ്ങളിൽ നിന്ന് കിട്ടിയ ബുദ്ധപ്രതിമകളും ക്രിസ്ത്വബ്ദത്തിനു മുമ്പ് തന്നെ കൊല്ലത്തിനുണ്ടായിരുന്ന സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് സൂചനകൾ നൽകുന്നു. ഒൻപതാം ശതകത്തിൽ കൊല്ലം മഹോദയപുരത്തെ കുലശേഖര ചക്രവർത്തിമാരുടെ കീഴിലുള്ള വേണാടിന്റെ തലസ്ഥാനമായിരുന്നു. പോർച്ചുഗീസുകാരാണാദ്യം ഇവിടെ വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചത്. പിന്നീട് ഡച്ചുകാർ വന്നു. പിന്നെ ഇംഗ്ലീഷുകാരും.

Kollam in British era

[തിരുത്തുക] ഗതാഗത സൗകര്യങ്ങൾ

തിരുവിതാംകൂറിന്റെ വാണിജ്യതലസ്ഥാനമായിരുന്നു കൊല്ലം. കേരളത്തിലെ ആദ്യത്തെ റെയി‍ൽവേ പാത നിലവിൽ വന്നതും കൊല്ലത്തു തന്നെ. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ വഴി ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ തങ്കശ്ശേരിയിൽ ഒരു തുറമുഖം തുടങ്ങുവാനും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് പദ്ധതിയുണ്ട്‍.

യാത്രി നിവാസ്

[തിരുത്തുക] പ്രധാന ആരാധനാലയങ്ങൾ

ആശ്രാമം ശ്രീകൃഷ്ണക്ഷേത്രം, പുതിയകാവ് ഭഗവതി ക്ഷേത്രം കൊല്ലം റെയി‍ൽവേ സ്റ്റേഷനടുത്തായി സ്ഥിതി ചെയ്യുന്നു.

താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം, തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം,കൊല്ലൂർവിള ഭരണിക്കാവ് ക്ഷേത്രം, ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മയ്യനാട്‍ മുളയ്ക്ക കാവിൽ ക്ഷേത്രം, മയ്യനാട്‍ ശാസ്താം കോവിൽ ക്ഷേത്രം, വലിയകൂനമ്പായിക്കുളം ക്ഷേത്രം,


തോട്ടുകര ദേവി ക്ഷേത്രം കൊല്ലം നഗരത്തിൽ നിന്നും എട്ടു കിലോ മീറ്റർ അകലെ കുരീപ്പുഴയിൽ സ്ഥിതി ചെയ്യുന്നു

പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രം - കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തഞ്ച്‌ കിലോമീറ്ററുകൾക്കലെ, പരവൂരിൽ സ്ഥിതി ചെയ്യുന്നു. ഉത്സവം മീനത്തിലെ ഭരണി നാളിൽ.


പത്തനംതിട്ട ജില്ല ഉണ്ടാകുന്നതിനു മുൻപു, പ്രസിദ്ധ ഹിന്ദു ക്ഷേത്രമായ ശബരിമല, കൊല്ലം ജില്ലയിൽ ആയിരുന്നു. പരശുരാമൻ പ്രതിഷ്ടിച്ചു എന്നു കരുതപ്പെടുന്ന അച്ചങ്കോവിൽ ശാസ്താ ക്ഷേത്രം, ആര്യങ്കാവ്‌ അയ്യപ്പക്ഷേത്രം, കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്രം കൂടാതെ , ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ചാത്തന്നൂർ ഭൂതനാഥക്ഷേത്രം,കൊട്ടാരക്കര ഗണപതി ക്ഷേത്രം, ചേന്നമത്ത് ക്ഷേത്രം,വിളപ്പുറം ഭഗവതിക്ഷേത്രം, ശക്തികുളങ്കര ശ്രീധർമ്മശാസ്താക്ഷേത്രം, ആനന്ദവല്ലീശ്വരം ക്ഷേത്രം, മുളങ്കാടകം ദേവീക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം, അമ്മച്ചിവീട് മൂർത്തീക്ഷേത്രം, കൊട്ടാരക്കുളം ഗണപതിക്ഷേത്രം, പട്ടാഴി ദേവീക്ഷേത്രം, മുഖത്തല മുരാരിക്ഷേത്രം, ഇളമ്പള്ളൂർ ദേവീക്ഷേത്രം, മൈലക്കാട് തിരുഃആറാട്ട് മാടൻനട, പാരിപ്പള്ളി കൊടുമൂട്ടിൽ ദേവീക്ഷേത്രം,തിരുമുല്ലവാരം ക്ഷേത്രം തുടങ്ങിയവ, ജില്ലയിലെ മറ്റ് പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ ആണ്.

പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം, കൊല്ലത്തെ പേരുകേട്ട ഒരു ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമാണ്. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം വ്യത്യാസമില്ലാതെ സർവ്വരും വരുന്നൊരിടം കൂടിയാണ് പുല്ലിച്ചിറ ദേവാലയം. വലിയപള്ളി, ജോനകപ്പുറം, കൊല്ലൂർവിള ജുമ-അത്ത് പള്ളി, തട്ടാമല ജുമ-അത്ത് പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലിം ആരാധനാലയങ്ങൾ ആണ്.

മാതാ അമൃതാനന്ദമയീ മഠം, കൊല്ലം ജില്ലയിലെ അമൃതപുരിയിൽ സ്ഥിതി ചെയ്യുന്നു.

[തിരുത്തുക] സാംസ്കാരികം

ജലകന്യക
Chinese fishingnet

കൊല്ലം പൂരം, പ്രസിഡന്റ്സ് ട്രോഫി ജലോൽസവം

[തിരുത്തുക] നഗരാതിർത്തിക്കുള്ളിലെ വിദ്യാലയങ്ങൾ

  • ഗവ. മോഡൽ ബോയ്സ്‌ സ്കൂൾ,കൊല്ലം
  • സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ
  • ക്രൈസ്റ്റ് രാജ് ഹൈ സ്കൂൾ ചെമ്മാമുക്ക്
  • ബി.എച്ച്.എസ്.തേവലകര
  • ട്രിനിറ്റി ലൈസിയം
  • വി.വി.എച്ച്.എച്ച്.എസ് ,അയത്തിൽ
  • വി.എച്ച്.ജി.എച്ച്.എസ്, പട്ട്ത്താനം
  • ഗവ.എസ്.എൻ.ഡി.പി.യു.പി.സ്കൂൾ,പട്ടത്താനം
  • സൈന്റ് അലോഷ്യസ് ഹൈസ്കൂൾ
  • ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഇരവിപുരം, (തട്ടാമല സ്കൂൾ)
  • സെന്റ് ജോൺസ് ഇരവിപുരം
  • ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വാളത്തുംഗൽ
  • റ്റി.കെ.ഡി.എം.എച്ച്.എസ്.എസ്. ഉളിയക്കോവിൽ.കടപ്പാക്കട
  • ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, തങ്കശ്ശേരി
  • ഗവ യു പി എസ് കുരീപ്പുഴ


[തിരുത്തുക] നഗരാതിർത്തിക്കുള്ളിലെ കലാലയങ്ങൾ

ആർട്സ് ആൻഡ് സയൻസ്

  • ഫാത്തിമ മാതാ നാഷണൽ കോളേജ്‌
  • എസ്. എൻ. കോളേജ്‌
  • എസ്.എൻ വനിതാ കോളജ്
  • ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്

പ്രൊഫഷണൽ

  • ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗ്
  • കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമൺ
  • യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്
  • ഉപാസന കോളജ് ഓഫ് നേഴ്സിംഗ്
  • വെള്ളാപ്പള്ളി നടേശൻ ഷഷ്ഠ്യപ്തപൂർത്തി സ്മാരക കോളജ് ഓഫ് നേഴ്സിംഗ്
  • ബെൻസിഗർ കോളജ് ഓഫ് നേഴ്സിംഗ്
"http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82&oldid=1166867" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ