ജി. ദേവരാജൻ
| ജി. ദേവരാജൻ | |
|---|---|
| ജീവിതരേഖ | |
| സ്വദേശം | പരവൂർ, കൊല്ലം, കേരളം, ഇന്ത്യ |
| തൊഴിലുകൾ | ചലച്ചിത്ര സംഗീത സംവിധായകൻ, സംഗീത സംവിധായകൻ |
| ഉപകരണം | ഹാർമോണിയം |
| സജീവമായ കാലയളവ് | 1959 – 2006 |
| വെബ്സൈറ്റ് | ദേവരാജനെക്കുറിച്ചുള്ള വെബ്‌പേജ് |
പരവൂർ ഗോവിന്ദൻ ദേവരാജൻ, (ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ) മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു. മുന്നൂറിലേറെ മലയാള ചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം ചെയ്തു. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും. തമിഴ് ചിത്രമായ 'അണ്ണൈ വേളാങ്കണ്ണി' എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്ര സംഗീത സംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.
ഉള്ളടക്കം |
ആദ്യകാലം [തിരുത്തുക]
കൊല്ലം ജില്ലയിലെ പരവൂരിൽ1925 ഒക്ടോബർ 27ന് ജനിച്ചു. പിതാവ് മൃദംഗ വിദ്വാനായിരുന്ന കൊച്ചുഗോവിന്ദനാശാൻ. മാതാവ് കൊച്ചുകുഞ്ഞ്. പ്രാഥമിക വിദ്യാഭ്യാസം ഗൃഹത്തിലും, തെക്കുംഭാഗം ലോവർ പ്രൈമറി സ്കൂളിലുമായി. ശേഷം കോട്ടപ്പുറം ഹൈസ്കൂളിൽ. തിരുവനന്തപുരം ശ്രീമൂലവിലാസം ഹൈസ്കൂളിൽ നിന്ന് ഇംഗ്ലീഷ് സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് നേടി. 1946-1948ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കലാലയത്തിൽ നിന്ന് ഇന്റർമീഡിയറ്റ് ഒന്നാം തരത്തിൽ ജയിച്ചു. എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിച്ചുവെങ്കിലും എം.ജി. കലാലയത്തിൽ സാമ്പത്തിക ശാസ്ത്രം ഐച്ഛിക വിഷയമായെടുത്ത് പഠിച്ചു.[1]
ദേവരാജൻ തന്റെ ആദ്യത്തെ ശാസ്ത്രീയ സംഗീത കച്ചേരി 18-ആം വയസ്സിൽ നടത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് (കെ.പി.എ.സി)-യിൽ ദേവരാജൻ ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന ഗാനമായിരുന്നു. കെ.പി.എ.സി-യ്ക്കും അതിന്റെ അംഗങ്ങൾക്കും കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളോട് ഒരു ചായ്‌വുണ്ടായിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങൾ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളെ മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. തോപ്പിൽ ഭാസി രചിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. കാളിദാസ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തിരുന്നു[2]..
ചലച്ചിത്രത്തിൽ [തിരുത്തുക]
ദേവരാജൻ സംഗീത സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം കാലം മാറുന്നു (1955) ആയിരുന്നു. പ്രശസ്ത ഗാനരചയിതാവായ വയലാർ രാമവർമ്മയുമായി ഒന്നുചേർന്ന് ദേവരാജൻ ചതുരംഗം എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു 1959. വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം - ദേവരാജന്റെ മൂന്നാമത്തെ ചിത്രം - ഭാര്യ (1962) ആയിരുന്നു. ഇത് ഒരു വൻ സാമ്പത്തിക വിജയമായി. വയലാർ-ദേവരാജൻ ജോഡിയെ ഈ ചിത്രം ജനപ്രിയമാക്കി. ചലച്ചിത്രഗാനങ്ങൾക്ക് സമൂഹത്തിൽ സമ്മതിനേടുവാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ്സിൽ ദേവരാജന്റെ സംഗീതം അദ്ദേഹത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. മലയാളത്തിലെ പ്രശസ്തഗായകരായ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്നു. ദേവരാജന്റെ സംഗീതമാന്ത്രികതയായിരുന്നു ആ കാലഘട്ടത്തിലെ ഗായകരുടെ ഏറ്റവും നല്ല ഗാനങ്ങളിൽ പലതും പുറത്തുകൊണ്ടുവന്നത്.
മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചത് ഒരുപക്ഷേ ദേവരാജനായിരിക്കും. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചുചേർത്തു. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര ഗാനങ്ങളിൽ ചിലതാണ് ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനിനിൻ പുണ്യാശ്രമത്തിൽ, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ. വയലാറിനുപുറമേ ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ തുടങ്ങിയ ഗാനരചയിതാക്കളുമൊത്തും ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്.പിൽക്കാലത്ത് വയലാറിന്റെ പുത്രൻ വയലാർ ശരത്ചന്ദ്ര വർമ്മ ഗാനരചനയിലേക്ക് തിരിയുകയുണ്ടായി. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ എന്റെ പൊന്നു തമ്പുരാനും ഈണമിട്ടത് ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു.
അവാർഡുകൾ / ബഹുമതികൾ.[1] [തിരുത്തുക]
മികച്ച സംഗീത സംവിധായകനുള്ള അവാർഡുകൾ
- 1969 കുമാരസംഭവം
- 1970 ത്രിവേണി
- 1972
- 1985 ചിദംബരം
- 1991 മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള കേരള സർക്കാർ അവാർഡ്.
- സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് 1999.
- ഫിലിം ഫാൻസ് അവാർഡ്.
- പ്രേം നസീർ അവാർഡ്
- നവചേതനയുടെ ആർ.ജി. മംഗലത്ത് അവാർഡ്.
- പേശും പടം അവാർഡ്.
- വർക്കല ടി.എ. മജീദ് അവാർഡ്.
- പട്ടത്തുവിള കരുണാകരൻ സ്മാരക അവാർഡ്.
ദേവരാജൻ സംഗീതം നൽകിയ മലയാള സിനിമകൾ [3] [തിരുത്തുക]
| ക്രമനമ്പർ | സിനിമ | ഗാനരചയിതാവ് | വർഷം |
|---|---|---|---|
| 1 | കാലം മാറുന്നു | ഒ.എൻ.വി. | 1955 |
| 2 | ചതുരംഗം | വയലാർ | 1956 |
| 3 | ഭാര്യ | വയലാർ | 1962 |
| 4 | നിത്യകന്യക | വയലാർ | 1963 |
| 5 | ഡോക്ടർ | പി. ഭാസ്കരൻ | 1963 |
| 6 | കടലമ്മ | വയലാർ | 1963 |
| 7 | അന്ന | വയലാർ | 1964 |
| 8 | സ്കൂൾ മാസ്റ്റർ | വയലാർ | 1964 |
| 9 | മണവാട്ടി | വയലാർ | 1964 |
| 10 | ഓമനക്കുട്ടൻ | വയലാർ | 1964 |
| 11 | കളഞ്ഞു കിട്ടിയ തങ്കം | വയലാർ | 1964 |
| 12 | ഓടയിൽ നിന്ന് | വയലാർ | 1965 |
| 13 | കളിയോടം | ഒ.എൻ.വി. | 1965 |
| 14 | കാട്ടുപൂക്കൾ | ഒ.എൻ.വി. | 1965 |
| 15 | കാത്തിരുന്ന നിക്കാഹ് | വയലാർ | 1965 |
| 16 | ദാഹം | വയലാർ | 1965 |
| 17 | ശകുന്തള | വയലാർ | 1965 |
| 18 | പട്ടുതൂവാല | വയലാർ | 1965 |
| 19 | കളിത്തോഴൻ | പി. ഭാസ്കരൻ | 1966 |
| 20 | റൗഡി | വയലാർ | 1966 |
| 21 | ജയിൽ | വയലാർ | 1966 |
| 22 | കല്യാണ രാത്രിയീൽ | വയലാർ | 1966 |
| 23 | കണ്മണികൾ | വയലാർ | 1966 |
| 24 | കരുണ | ഒ.എൻ.വി. | 1966 |
| 25 | തിലോത്തമ | വയലാർ | 1966 |
| 26 | ശീലാവതി | പി. ഭാസ്കരൻ | 1967 |
| 27 | അരക്കില്ലം | വയലാർ | 1967 |
| 28 | അവൾ | വയലാർ | 1967 |
| 29 | അശ്വമേധം | വയലാർ | 1967 |
| 30 | ചിത്രമേള | ശ്രീകുമാരൻ തമ്പി | 1967 |
| 31 | പൂജ | പി. ഭാസ്കരൻ | 1967 |
| 32 | കാവാലം ചുണ്ടൻ | വയലാർ | 1967 |
| 33 | നാടൻ പ്രേമം | വയലാർ | 1967 |
| 34 | കസവുതട്ടം | വയലാർ | 1967 |
| 35 | സ്വപ്നഭൂമി | വയലാർ | 1968 |
| 36 | വിപ്ലവകാരികൾ | വയലാർ | 1968 |
| 37 | തോക്കുകൾ കഥ പറയുന്നു | വയലാർ | 1968 |
| 38 | ഹോട്ടൽ ഹൈറേഞ്ച് | വയലാർ | 1968 |
| 39 | യക്ഷി | വയലാർ | 1968 |
| 40 | തുലാഭാരം | വയലാർ | 1968 |
| 41 | വെളുത്ത കത്രീന | ശ്രീകുമാരൻ തമ്പി | 1968 |
| 42 | അഗ്നിപരീക്ഷ | വയലാർ | 1969 |
| 43 | അനാച്ഛാദനം | വയലാർ | 1969 |
| 44 | പഠിച്ച കള്ളൻ | വയലാർ | 1969 |
| 45 | വീട്ടുമൃഗം | പി. ഭാസ്കരൻ | 1969 |
| 46 | കാട്ടുകുരങ്ങ് | പി. ഭാസ്കരൻ | 1969 |
| 47 | സൂസി | വയലാർ | 1969 |
| 48 | അടിമകൾ | വയലാർ | 1969 |
| 49 | കടൽ പാലം | വയലാർ | 1969 |
| 50 | മൂലധനം | പി. ഭാസ്കരൻ | 1969 |
| 51 | ജ്വാല | വയലാർ | 1969 |
| 52 | നദി | വയലാർ | 1969 |
| 53 | ഉറങ്ങാത്ത രാത്രി | വയലാർ | 1969 |
| 54 | കൂട്ടുകുടുംബം | വയലാർ | 1969 |
| 55 | കുമാരസംഭവം | ഒ.എൻ.വി., വയലാർ | 1970 |
| 56 | മിണ്ടാപ്പെണ്ണ് | യൂസഫലി | 1970 |
| 57 | പേൾ വ്യൂ | വയലാർ | 1970 |
| 58 | നിശാഗന്ധി | ഒ.എൻ.വി. | 1970 |
| 59 | വാഴ്വേമായം | വയലാർ | 1970 |
| 60 | ദത്തുപുത്രൻ | വയലാർ | 1970 |
| 61 | നിഴലാട്ടം | വയലാർ | 1970 |
| 62 | ഒതേനന്റെ മകൻ | വയലാർ | 1970 |
| 63 | നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | വയലാർ | 1970 |
| 64 | വിവാഹിത | വയലാർ | 1970 |
| 65 | നിലയ്ക്കാത്ത ചലനങ്ങൾ | വയലാർ | 1970 |
| 66 | സ്വപ്നങ്ങൾ | വയലാർ | 1970 |
| 67 | ആ ചിത്രശലഭം പറന്നോട്ടെ | വയലാർ | 1970 |
| 68 | ത്രിവേണി | വയലാർ | 1970 |
| 69 | താര | വയലാർ | 1970 |
| 70 | അരനാഴിക നേരം | വയലാർ | 1970 |
| 71 | കളിത്തോഴി | വയലാർ | 1971 |
| 72 | അവളല്പം വൈകിപ്പോയി | വയലാർ | 1971 |
| 73 | ഒരു പെണ്ണിന്റെ കഥ | വയലാർ | 1971 |
| 74 | മകനേ നിനക്കു വേണ്ടി | വയലാർ | 1971 |
| 75 | ശിക്ഷ | വയലാർ | 1971 |
| 76 | പൂമ്പാറ്റ | യൂസഫലി | 1971 |
| 77 | നവവധു | വയലാർ | 1971 |
| 78 | തെറ്റ് | വയലാർ | 1971 |
| 79 | കരിനിഴൽ | വയലാർ | 1971 |
| 80 | ശരശയ്യ | വയലാർ | 1971 |
| 81 | അനുഭവങ്ങൾ പാളിച്ചകൾ | വയലാർ | 1971 |
| 82 | പഞ്ചവൻ കാട് | വയലാർ | 1971 |
| 83 | കരകാണാക്കടൽ | വയലാർ | 1971 |
| 84 | ഇങ്ക്വിലാബ് സിന്ദാബാദ് | വയലാർ, ഒ.വി. ഉഷ | 1971 |
| 85 | വിവാഹ സമ്മാനം | വയലാർ | 1971 |
| 86 | ലൈസൻസ് | വയലാർ | 1971 |
| 87 | അഗ്നിമൃഗം | വയലാർ | 1971 |
| 88 | സിന്ദൂരച്ചെപ്പ് | യൂസഫലി | 1971 |
| 89 | ഗംഗാസംഗമം | വയലാർ | 1971 |
| 90 | പ്രതിസന്ധി | വയലാർ | 1971 |
| 91 | തപസ്വിനി | വയലാർ | 1971 |
| 92 | ദേവി | വയലാർ | 1972 |
| 93 | പ്രൊഫസ്സർ | വയലാർ | 1972 |
| 94 | ആരോമലുണ്ണി | വയലാർ | 1972 |
| 95 | മയിലാടും കുന്ന് | വയലാർ | 1972 |
| 96 | ഓമന | വയലാർ | 1972 |
| 97 | ചെമ്പരത്തി | വയലാർ | 1972 |
| 98 | അച്ഛനും ബാപ്പയും | വയലാർ | 1972 |
| 99 | ഒരു സുന്ദരിയുടെ കഥ | വയലാർ | 1972 |
| 100 | അക്കരപ്പച്ച | വയലാർ | 1972 |
| 101 | പുനർജന്മം | വയലാർ | 1972 |
| 102 | ഗന്ധർവ്വ ക്ഷേത്രം | വയലാർ | 1972 |
| 103 | മറവിൽ തിരിവ് സൂക്ഷിക്കുക | വയലാർ | 1972 |
| 104 | പോസ്റ്റ്മാനെ കാണാനില്ല | വയലാർ | 1972 |
| 105 | ചായം | വയലാർ | 1973 |
| 106 | മരം | യൂസഫലി | 1973 |
| 107 | ഏണിപ്പടികൾ | ഇരയിമ്മൻ തമ്പി, വയലാർ | 1973 |
| 108 | മാസപ്പടി മാതുപിള്ള | ശ്രീകുമാരൻ തമ്പി | 1973 |
| 109 | കാലചക്രം | ശ്രീകുമാരൻ തമ്പി | 1973 |
| 110 | പൊന്നാപുരം കോട്ട | വയലാർ | 1973 |
| 111 | കലിയുഗം | വയലാർ | 1973 |
| 112 | ഗായത്രി | വയലാർ | 1973 |
| 113 | ചെണ്ട | പി. ഭാസ്കരൻ, ഭരണിക്കാവു ശിവകുമാർ, വയലാർ | 1973 |
| 114 | മനുഷ്യ പുത്രൻ | വയലാർ | 1973 |
| 115 | തനിനിറം | വയലാർ | 1973 |
| 116 | ദർശനം | വയലാർ | 1973 |
| 117 | അച്ചാണി | പി. ഭാസ്കരൻ | 1973 |
മരണം [തിരുത്തുക]
81-ആമത്തെ വയസ്സിൽ 2006 മാർച്ച് 15-നു ദേവരാജൻ മാസ്റ്റർ ചെന്നൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തെ പരവൂരിൽ സംസ്കരിച്ചു.
ഭാര്യ - ലീലാമണി ദേവരാജൻ, മക്കൾ - ശർമ്മിള, രാജനന്ദൻ.
ഗ്രന്ഥങ്ങൾ [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- വയലാർ-ദേവരാജൻ കൂട്ടുകെട്ടിന്റെ 749 ഗാനങ്ങൾ
- ജി.ദേവരാജന്റെ 1702 ഗാനങ്ങൾ
- ജി.ദേവരാജൻ മലയാളസംഗീതംഇൻഫോ.
- ജി.ദേവരാജൻ
- ദേവരാജൻ മാഷ്
- ജി.ദേവരാജൻ അന്തരിച്ചു.
- മലയാള സംഗീതം അനാഥമായി.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 ദേവഗീതികൾ, ഒഥന്റിക്ക് ബുക്സ് ISBN 978-81-89125-08-0
- ↑ ജി. ദേവരാജൻ, മനോരമ
- ↑ "ജി. ദേവരാജൻ സംഗീതത്തിന്റെ രാജശില്പി" - പെരുമ്പുഴ ഗോപാലകൃഷ്ണൻ : ഒലിവ് പബ്ലിക്കേഷൻസ്, 2005
- ↑ ഇന്ദുലേഖ പുസ്തകവിപണന വെബ്സൈറ്റ് സംഗീതശാസ്ത്രനവസുധ].
- 1925-ൽ ജനിച്ചവർ
- 2006-ൽ മരിച്ചവർ
- സെപ്തംബർ 27-ന് ജനിച്ചവർ
- മാർച്ച് 15-ന് മരിച്ചവർ
- മലയാള ചലച്ചിത്ര സംഗീതസംവിധായകർ
- മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ
- നിരീശ്വരവാദികൾ
- അപൂർണ്ണ ജീവചരിത്രങ്ങൾ