സി.എം. സ്റ്റീഫൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സി.എം.സ്റ്റീഫൻ | |
|
|
|
| ജനനം | ഡിസംബർ 23, 1918 |
|---|---|
| മരണം | ജനുവരി 16, 1984 |
ഇന്ത്യയിൽ ദേശീയതലത്തിൽ ശ്രദ്ധേയനായ കേരളത്തിൽനിന്നുള്ള ഒരു രാഷ്ടീയ പ്രവർത്തകനും, പിൽക്കാലത്ത് ഒരു കേന്ദ്ര മന്ത്രിയുമായിരുന്നു സി.എം. സ്റ്റീഫൻ (ഡിസംബർ 23 1918 – ജനുവരി 161984). തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ , കേന്ദ്ര മന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് . മാവേലിക്കരയ്ക്ക് അടുത്തുള്ള ചെറുകോലിലെ ചെമ്പകശ്ശേരി വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു.