ചെങ്കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 28°39′21″N 77°14′25″E / 28.65583°N 77.24028°E / 28.65583; 77.24028

ചുവപ്പു കോട്ട*
യുനെസ്കോ ലോക പൈതൃക സ്മാരകം

Redfort.JPG
ഇന്ത്യയിലെ പ്രശസ്തമായ ചുവപ്പ് കോട്ട
രാജ്യം ഇന്ത്യ
തരം സാംസ്കാരികം
മാനദണ്ഡം ii, iii, vi
അവലംബം 231
മേഖല Asia-Pacific
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2007  (31 -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട (ആംഗലേയം:റെഡ് ഫോർട്ട് (Red Fort)), (ഹിന്ദി:ലാൽ ക്വില (लाल क़िला)), (ഉറുദു:لال قلعہ). രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ നിർമ്മിച്ച ചുവപ്പു കോട്ട സ്ഥിതി ചെയ്യുന്നത്‌ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലാണ്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ ചുവപ്പു കോട്ടയിൽ തന്നെയായിരുന്നു. 1857=ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007=ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ (UNESCO World Heritage Site) ചുവപ്പു കോട്ടയുടെ പേരും രേഖപ്പെടുത്തിയിരുന്നു.

RedFort.jpg
"http://ml.wikipedia.org/w/index.php?title=ചെങ്കോട്ട&oldid=1304876" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ