അക്ബർ ഷാ രണ്ടാമൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Akbar Shah II | |
|---|---|
|
|
|
| ഭരണകാലം | 19 November 1806-28 September 1837 (30 വർഷം, 313 ദിവസം) |
| കിരീടധാരണം | 19 November 1806 at Red Fort, Delhi |
| മുൻഗാമി | Shah Alam II |
| പിൻഗാമി | Bahadur Shah II |
| മക്കൾ | |
| 14 sons, several daughters | |
| പേര് | |
| 'Abu Nasir Mu'in ud-din Muhammad Akbar Shah II | |
| കൊട്ടാരം | Timurid |
| പിതാവ് | Shah Alam II |
| മാതാവ് | Qudsia Begum (3rd wife of Shah Alam II) |
| കബറിടം | Mehrauli, Delhi |
| മതം | Islam |
അക്ബർ ഷാ രണ്ടാമനെന്ന പേരിൽ 1806 മുതൽ 1837 വരെ മുപ്പതിൽപ്പരം വർഷങ്ങൾ മുഗൾ സിംഹാസനത്തിൽ ഉപവിഷ്ടനായ മിർസാ അക്ബർ നാമമാത്ര സമ്രാട്ടായിരുന്നു. ഷാ ആലം രണ്ടാമൻറെ ഈ ദ്വിതീയപുത്രൻറെ അധികാരപരിധി ചെങ്കോട്ടയിൽ ഒതുങ്ങി നിന്നു.
പ്രതിദിനമെന്നോണം വർദ്ധിച്ചുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്വാധീനം പല മേഖലകളിലും വ്യക്തമായി പ്രതിഫലിച്ചു തുടങ്ങി. കമ്പനിയുടെ നാണയങ്ങളിൽ നിന്ന് മുഗൾ സമ്രാട്ടിൻറെ പേരു തന്നെ അപ്രത്യക്ഷമായി. സമ്രാട്ടിൻറെ ഉപസേനാപതി എന്ന അഭിനയം ഉപേക്ഷിച്ച് മേൽക്കോയ്മ നടത്തി.
നീരസം മൂത്ത അക്ബർ ഷാ ബംഗാളിലെ നവോത്ഥാന നേതാവ് റാം മോഹൻ റോയിയെ രാജ എന്ന ഉപാധി നൽകി തൻറെ പ്രതിനിധിയായി ഇംഗ്ലണ്ടിലേക്കയച്ചു. റോയ് അക്ബർ ഷാക്ക് വേണ്ടി ബ്രിട്ടീഷ് രാജ ദർബാറിൽ (സെൻറ് ജേയിംസ് കോർട്ട്) ശക്തമായി വാദിച്ചുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
| Persondata | |
|---|---|
| NAME | Akbar Shah Ii |
| ALTERNATIVE NAMES | |
| SHORT DESCRIPTION | 16th Mughal emperor of India |
| DATE OF BIRTH | 22 April 1760 |
| PLACE OF BIRTH | Makanpur, Mughal Empire |
| DATE OF DEATH | 28 September 1837 |
| PLACE OF DEATH | Delhi, Mughal Empire |